ഗൗതം കാർത്തിക്കും മഞ്ജിമ മോഹനും വിവാഹത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി!  സിനിമയിലും പരസ്യങ്ങളിലുമൊക്കെയായി തിളങ്ങിയ മഞ്ജിമ അന്യഭാഷയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മഞ്ജിമയും ഗൗതം കാർത്തിക്കും വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണന്നുള്ള വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഇതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ഇവരുടെ ആരാധകർ. ബാലതാരമായി തുടക്കം കുറിച്ചയാളാണ് മഞ്ജിമ മോഹൻ. ക്യാമറാമാനും സംവിധായകനുമായ വിപിൻ മോഹന്റെ മകൾ കൂടിയായ മഞ്ജിമയ്ക്ക് ചെറുപ്പത്തിൽ തന്നെ നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു. 


 ഗോസിപ്പ് കോളങ്ങളിലൂടെ പ്രണയവാർത്ത പ്രചരിച്ചപ്പോൾ മഞ്ജിമ അത് നിഷേധിച്ചിരുന്നു. ഗൗതം അതേക്കുറിച്ച് പ്രതികരിക്കാതെ മൗനം പാലിക്കുകയായിരുന്നു. അഭിമുഖങ്ങളിലെല്ലാം ഇരുവരോടും പ്രണയത്തെക്കുറിച്ചായിരുന്നു ചോദ്യങ്ങൾ. നിങ്ങൾക്ക് തോന്നുന്നത് പോലെ ചിന്തിക്കാമെന്നായിരുന്നു ഗൗതമുമായി പ്രണയത്തിലാണോയെന്ന് ചോദിച്ചപ്പോൾ മഞ്ജിമ പറഞ്ഞത്.മഞ്ജിമയും ഗൗതമും പ്രണയത്തിലാണെന്നുള്ള റിപ്പോർട്ടുകൾ നേരത്തെ പ്രചരിച്ചിരുന്നു. ദേവരാട്ടം എന്ന ചിത്രത്തിനിടയിൽ വെച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. ഊട്ടിയിലുള്ള ഫാം ഹൗസിൽ വെച്ച് മകന്റെ എൻഗേജ്‌മെന്റ് നടത്താനുള്ള തയ്യാറെടുപ്പിലാണ് കാർത്തിക്ക് എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.ക്യാമറാമാനും സംവിധായകനുമായ വിപിൻ മോഹന്റെ മകൾ കൂടിയായ മഞ്ജിമയ്ക്ക് ചെറുപ്പത്തിൽ തന്നെ നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു.  




ഗൗതമിന്റെ സുഹൃത്തിന്റെ എൻഗേജ്‌മെന്റിൽ പങ്കെടുക്കാനായി മഞ്ജിമയും എത്തിയിരുന്നുവെന്നും, അടുത്തത് ഇവരുടെ ഊഴമാണെന്ന് സുഹൃത്തുക്കൾ പറഞ്ഞുവെന്നുമുള്ള റിപ്പോർട്ടുകളുമുണ്ട്. എൻഗേജ്‌മെന്റിന്റെ തീയതിയോ മറ്റ് വിവരങ്ങളോ പുറത്തുവന്നിട്ടില്ല.വിവാഹം രഹസ്യമായി നടത്തില്ലെന്ന് നേരത്തെ മഞ്ജിമ പറഞ്ഞിരുന്നു. രണ്ട് കുടുംബത്തേയും മറ്റൊരാളേയും ബാധിക്കുന്ന കാര്യമായതിനാൽ അതൊരിക്കലും രഹസ്യമാക്കി വെക്കില്ല. അച്ഛൻ തന്നെ അതേക്കുറിച്ച് എല്ലാവരോടും പറയും. എന്റെ കല്യാണം കഴിഞ്ഞുവെന്ന തരത്തിലുള്ള വാർത്ത പ്രചരിച്ചപ്പോൾ അമ്മയ്ക്ക് തമാശയായിരുന്നു. ഞങ്ങളെക്കൂടി വിളിക്കാമായിരുന്നില്ലേയെന്നായിരുന്നു അമ്മ ചോദിച്ചത്. 



വർഷങ്ങളായി സിനിമയിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട്, അന്നൊന്നുമില്ലാത്തൊരു വിഷമമായിരുന്നു അച്ഛന് ഇത് കേട്ടപ്പോഴൊന്നും മഞ്ജിമ പറഞ്ഞിരുന്നു.സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുമ്പോൾ ഗോസിപ്പുകൾ കേൾക്കേണ്ടി വരാറുണ്ട്. സ്വകാര്യതയൊക്കെ പലപ്പോഴും ചോദ്യമായി മാറാറുണ്ട്. സിനിമയിൽ വന്ന സമയത്തൊന്നും എന്നെക്കുറിച്ച് ഗോസിപ്പുകളൊന്നുമില്ലായിരുന്നു. ഗൗതം എന്റെ സുഹൃത്താണ്. അദ്ദേഹത്തിന്റെ കുടുംബത്തേയും ഞങ്ങൾക്ക് അറിയാം. ജീവിതത്തിൽ എനിക്കേറെ പ്രിയപ്പെട്ടയാളാണ്. മറച്ചുവെക്കാതെ കാര്യങ്ങളെല്ലാം സംസാരിക്കാൻ പറ്റുന്നൊരാളാണ് എന്നായിരുന്നു മുൻപൊരു അഭിമുഖത്തിൽ മഞ്ജിമ ഗൗതമിനെക്കുറിച്ച് പറഞ്ഞത്.

Find out more: