ആകാംക്ഷ പരത്തി 'ജന ഗണ മന'; റിലീസ് തീയതി പുറത്ത്! കഴിഞ്ഞ ദിവസം സിനിമയെ സംബന്ധിക്കുന്ന ചില വിവരങ്ങൾ പുറത്തുവിടുന്നതായി അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. ഒടുവിൽ ആരാധകരുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമായി ഇന്ന് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിക്കുകയായിരുന്നു. ഏപ്രിൽ 28 മുതൽ ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. പൃഥ്വിരാജ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം 'ജന ഗണ മന'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു സിനിമ ലോകം. പൃഥ്വിരാജിനൊപ്പം സുരാജ് വെഞ്ഞാറമ്മൂടും പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.





  സസ്‌പെൻസ് നിലനിർത്തിയാണ് റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റർ പുറത്തുവന്നത്. ഡ്രൈവിംഗ് ലൈസൻസിനു ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഇത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് 'ജന ഗണ മന' നിർമ്മിക്കുന്നത്. നായകനും പ്രതി നായകനും മുഖാമുഖം നിൽക്കുന്ന പ്രതീതി സൃഷ്ടിക്കുന്നതാണ് ഇപ്പോൾ പിുറത്തിറങ്ങിയ പോസ്റ്ററും. ഇതോടെ ഏറെ ആകാംക്ഷയിലാണ് ആരാധകർ.





  ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പ്രൊമോ വീഡിയയിൽ അടക്കം പോലീസ് ഓഫീസറുടെ വേഷത്തിലാണ് സുരാജ് എത്തുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് 'ജന ഗണ മന' നിർമ്മിക്കുന്നത്. പൃഥ്വിരാജിനൊപ്പം സുരാജ് വെഞ്ഞാറമ്മൂടും പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സസ്‌പെൻസ് നിലനിർത്തിയാണ് റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റർ പുറത്തുവന്നത്. ഡ്രൈവിംഗ് ലൈസൻസിനു ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഇത്.






  ഡിജോ ജോസ് ആൻറണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2018ൽ പുറത്തിറങ്ങിയ ക്വീൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ഡിജോ.ഷാരിസ് മുഹമ്മദിൻറേതാണ് ചിത്രത്തിൻറെ രചന. പൃഥ്വിരാജ് പ്രൊഡക്ഷൻസിൻറെ ബാനറിൽ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിൻറെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് നിർമ്മാണം.  ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ, അൽഫോൺസ് പുത്രന്റെ സംവിധാനത്തിലൊരുങ്ങുന്ന ഗോൾഡ്, ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം തുടങ്ങിയവയാണ് പൃഥ്വിരാജിന്റെ മറ്റ് പുതിയ പ്രോജക്ടുകൾ.  

Find out more: