'ബാബുവിൻറെ ജീവിതം സിനിമയെടുക്കുന്നതിന്നെ പറ്റി താൻ ചിന്തിച്ചിട്ട് പോലുമില്ലായെന്നു ഒമർ ലുലു! ബാബുവിൻറെ കഥ താൻ സിനിമയാക്കാൻ പോകുന്നുവെന്നും സിനിമയിലെ നായകനായി പ്രണവ് മോഹൻലാലിനെ തീരുമാനിച്ചെന്നുമൊക്കെയുള്ള ട്രോളുകൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽമീഡിയയിൽ നിറഞ്ഞിരുന്നു. പ്രചരിക്കുന്നത് തെറ്റായ വാർത്തയാണെന്ന് ഒമർ ലുലു ഇൻസ്റ്റ കുറിപ്പിൽ പറയുന്നു. മലമ്പുഴയിൽ ട്രക്കിങിനിയിൽ കുമ്പാച്ചി മലയിടുക്കിൽ കുടുങ്ങി 43 മണിക്കൂറിന് ശേഷം സൈന്യം രക്ഷപ്പെടുത്തിയ ബാബുവിൻറെ ജീവിതം സിനിമയാക്കുന്നതിനെ പറ്റിയുള്ള ട്രോളുകളോട് പ്രതികരിച്ച് സംവിധായകൻ ഒമർ ലുലു. ബാബുവിൻറെ ജീവിതം സിനിമയെടുക്കുന്നതിന്നെ പറ്റി ഞാൻ ചിന്തിച്ചിട്ട് പോലും ഇല്ലാ ബാബുവിന് എല്ലാവിധ നന്മകൾ നേരുന്നു, എന്നാണ് ഒമർ ലുലു കുറിച്ചിരിക്കുന്നത്.
ഇങ്ങനെ ഒരു ട്രോൾ പരക്കുന്നത് ശ്രദ്ധയിൽപ്പെട്ടു, ഞാൻ ഇപ്പോ പവർസ്റ്റാർ എന്ന സിനിമയുടെയും എൻറെ ആദ്യ ബോളിവുഡ് സിനിമ എന്ന സ്വപ്നത്തിൻറെയും പുറകെയാണ്. എന്നാലും ട്രോൾ വന്നു.. സൊ പവർബാബു എന്നൊരു പടം ചെയ് ഇക്ക, പ്ലീസ് തിരക്കൊക്കെ കഴിഞ്ഞിട്ട് മതിയെന്നേ, ഗോവയിലെ കടലിൽ കുടുങ്ങിയ ചെറുക്കന്റെ കഥ, ബാബു ഗോവയിൽ കുടുങ്ങിയ കഥ ആണേൽ പൊളിക്കും, ശ്ശെടാ നാട്ടില് എന്ത് പ്രശ്നം ഇണ്ടായാലും അത് ഇക്കയുടെ ദേഹത്തോട്ടാണല്ലൊ..ഇത് അനുവദിക്കരുത്, വളരെ നല്ല തീരുമാനം തുടങ്ങിയ കമൻറുകളും പോസ്റ്റിന് വന്നിട്ടുണ്ട്. നിരവധി കമൻറുകളാണ് പോസ്റ്റിന് താഴെ വരുന്നത്. അതേസമയം നാൽപ്പത്തിയഞ്ച് മണിക്കൂർ പാലക്കാട് മലമ്പുഴ കുർമ്പാച്ചി മലയിലെ ഇടുക്കിൽ കുടുങ്ങിയ ശേഷം അതിസാഹസികമായി ജീവിതത്തിലേക്ക് തിരിച്ചുവന്ന ബാബുവിനെ നെഞ്ചോടു ചേർത്തു വയ്ക്കുന്ന ഈ സന്ദർഭത്തിൽ റാൾസ്ട്ടൻ്റെ ജീവിതവും ചർച്ചയാവുകയാണ്. ചുട്ടുപൊള്ളുന്ന ആറ് പകലുകളും തണുത്തു മരവിക്കുന്ന അഞ്ച് രാത്രികളും ഒരു മലയിടുക്കിൽ കുടുങ്ങിക്കിടന്ന ഒരു യുവാവിൻ്റെ കഥ എത്രത്തോളം നിങ്ങളെ ഭയപ്പെടുത്തുന്നുണ്ട്?
65 അടി ഇറങ്ങിയശേഷം തിരിച്ചു കയറുമ്പോഴാണ് റാൾസ്ട്ടൺ അവിശ്വസനീയമായ ആ കാഴ്ച കണ്ടത്, വലിയൊരു പാറ തെന്നി വീഴുന്നു. ഞൊടിയിടയിൽ തന്നെ തൻറെ വലത് കൈയ്യ് ആ തെന്നിവീണ പാറക്കിടയിലും മലയിലുമായി കുടുങ്ങുന്നു. പാറ ക്കിടയിൽ കുടുങ്ങിയ കൈയുമായി റാൾസ്ട്ടൺ ഓരോ ദിവസവും തള്ളി നീക്കി തുടങ്ങി, മൂന്നു ദിവസം കഴിഞ്ഞപ്പോഴേക്കും കയ്യിലുള്ള വെള്ളവും ഭക്ഷണവും എല്ലാം തീർന്നു. ജീവൻ നിലനിർത്താൻ വേണ്ടി സ്വന്തം മൂത്രം വരെ കുടിക്കേണ്ടി വന്നു.
അമേരിക്കക്കാരനായ റാൾസ്ട്ടൻ്റെ ജീവിതം 127 അവേഴ്സ് എന്ന പേരിൽ പിന്നീട് 2010ൽ ഹോളിവുഡിൽ സിനിമയായി, സംഭവങ്ങളെല്ലാം വിവരിച്ച് ആരോൺ എഴുതിയ 'ബിറ്റ്വീൻ എ റോക്ക് ആന്റ് എ ഹാർഡ് പ്ലേസി'നെ ആസ്പദമാക്കിയാണ് 127 സിനിമ ഒരുക്കിയത്. ഇന്ന് അമേരിക്കയിലെ അറിയപ്പെട്ട മോട്ടിവേഷൻ സ്പീക്കറാണ് 46 കാരനായ റാൾസ്ട്ടൺ. ജീവിതത്തിലേക്ക് തിരിച്ചുവന്ന ബാബുവിനെ നെഞ്ചോടു ചേർത്തു വയ്ക്കുന്ന ഈ സന്ദർഭത്തിൽ റാൾസ്ട്ടൻ്റെ ജീവിതവും ചർച്ചയാവുകയാണ്, മനക്കരുത്തും ഇച്ഛാശക്തിയും ഉണ്ടെങ്കിൽ ഏത് പ്രതിസന്ധിഘട്ടങ്ങളെയും തരണം ചെയ്ത് മുന്നോട്ട് വരാൻ കഴിയും എന്നതാണ് ഇവരുടെ ജീവിതങ്ങളിൽ നിന്ന് നമുക്ക് ലഭിക്കുന്ന പാഠം.
Find out more: