കുഞ്ഞ് ആണായാലും, പെണ്ണായാലും അതിനുത്തരവാദി അച്ഛൻ തന്നെ! അതിനു കാരണവും ഉണ്ട്. ആരോഗ്യമുള്ള കുഞ്ഞാകണം എന്നതു തന്നെയായിരിയ്ക്കണം പ്രധാന ലക്‌ഷ്യം. കയ്യില്‍ പിറന്നു വീണു കിട്ടുന്ന കുഞ്ഞിനെ മററു പരിഗണനകള്‍ നല്‍കാതെ നെഞ്ചോടു ചേര്‍ക്കുകയും ചെയ്യണം. ആണ്‍കുഞ്ഞാണെങ്കിലും പെണ്‍കുഞ്ഞാണെങ്കിലും തുല്യ അവകാശമാണ്, വിലയാണ് ഈ ഭൂമിയിലുള്ളത്.

 

 

  പെണ്‍കുഞ്ഞായിപ്പോയതിനാല്‍, പെണ്‍കുഞ്ഞിനെ പ്രസവിച്ചതിനാല്‍ പുറംതള്ളിക്കളയാനാകില്ല, ഒരു ജന്മവും. ജീവിയ്ക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. ഇതു പോലെ പെണ്‍കുഞ്ഞിനെ പ്രസവിച്ചതിനാല്‍ സ്ത്രീയെ നിഷേധിയ്ക്കുന്നവര്‍ ഓര്‍ക്കണം, ഏതു പ്രാണനും ഈ ഭൂമിയിലേയ്ക്കു പിറന്നു വീഴാന്‍ സ്ത്രീ തന്നെ വേണം, മാത്രമല്ല, സ്ത്രീയല്ല, പുരുഷനിലെ സയന്‍സാണ് ആണ്‍കുഞ്ഞിനേയും പെണ്‍കുഞ്ഞിനേയും തീരുമാനിയ്ക്കുന്നതും.

 

 

  ഒരു സ്ത്രീ ഗര്‍ഭിണിയായാല്‍ ആരോഗ്യമുളള കുഞ്ഞ് എന്നതിനൊപ്പം ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ എന്നുള്ള ആഗ്രഹവുമുണ്ടാകും. ഇതു സ്വാഭാവികം. തെറ്റു പറയാനാകില്ല. ആണ്‍കുഞ്ഞെങ്കിലും പെണ്‍കുഞ്ഞെങ്കിലും ഒരേ അവകാശം, ഒരേ വില എന്നതു മനസില്‍ വച്ചു തന്നെ പറയുകയാണ്. ഒരു കുഞ്ഞും മറ്റൊരു കുഞ്ഞിനേക്കാള്‍ താഴെയോ മുകളിലോ അല്ല. ആകാംഷയാകാം, പക്ഷേ ആണ്‍കുഞ്ഞല്ല, അല്ലെങ്കില്‍ പെണ്‍കുഞ്ഞല്ല എന്നതിന്റെ പേരില്‍ പഴി പറയാനും പിണങ്ങാനും സങ്കടപ്പെടാനുമൊന്നും അവകാശമില്ല. ഏതു കുഞ്ഞെങ്കിലും പൊന്‍കുഞ്ഞാണ്.

 

 

  പണ്ടു കാലം മുതല്‍ തന്നെ ആണ്‍കുഞ്ഞല്ല, പെണ്‍കുഞ്ഞാണെന്നതിന്റെ പേരില്‍ സ്ത്രീകളാണ് കേള്‍ക്കാറ്. ഇതാരുടേയും കുറ്റമല്ല എന്നു പറയുമ്പോഴും സയന്‍സ് വിശദമാക്കുന്ന ഒരു സംഗതിയുണ്ട്, ആണ്‍കുഞ്ഞ് അല്ലെങ്കില്‍ പെണ്‍കുഞ്ഞ്, ഉത്തരവാദി, ഉത്തരവാദിത്വം അച്ഛനാണ്, അച്ഛനു മാത്രം. അമ്മയ്ക്കിതില്‍ യാതൊരു പങ്കുമില്ല. പക്ഷേ ഇപ്പോഴും ചിത്രം അവ്യക്തമാണെന്നു പറഞ്ഞാല്‍ തെറ്റില്ല. ആണ്‍കുഞ്ഞിനെ വേണം എന്നാഗ്രഹിച്ച് പെണ്‍കുഞ്ഞായതിന്റെ പേരില്‍ പഴി കേള്‍ക്കുന്ന സ്ത്രീകള്‍ കുറവല്ല.

 

 

  പെണ്‍കുഞ്ഞായി ജനിച്ചതിന്റെ പേരില്‍ പിഴയൊടുക്കേണ്ടി വരുന്ന പെണ്‍ജന്മങ്ങളുമുണ്ട്.   സ്ത്രീയില്‍ ,സ്ത്രീയിലെ അണ്ഡത്തില്‍ എക്‌സ്, എക്‌സ് എന്നിങ്ങനെ രണ്ടു ക്രോമസോം മാത്രമാണുള്ളത്. അതായത് ഇവര്‍ക്ക് പെണ്‍കുഞ്ഞ് എന്നതു മാത്രമേ സാധിയ്ക്കൂ. എന്നാല്‍ പുരുഷനിലെ എക്‌സ്, വൈ ആണ് ആണ്‍കുഞ്ഞ്, പെണ്‍കുഞ്ഞിനെ നിര്‍ണയിക്കുന്നത്. പുരുഷനില്‍ നിന്നും എക്‌സ് ആണ് സ്ത്രീയില്‍ എത്തുന്നതെങ്കില്‍ പെണ്‍കുഞ്ഞും അല്ലെങ്കില്‍ ആണ്‍കുഞ്ഞും എന്നതാണ് സയന്‍സ് വിശദീകരണം.

 

 

  കാരണം സയന്‍സ് അങ്ങനെയാണ്. അമ്മയ്ക്ക് ജന്മനാ പെണ്‍കുഞ്ഞുണ്ടാകുന്ന ക്രോമസോം, എക്‌സ് ക്രോമസോം മാത്രമേയുള്ള. രണ്ട് എക്‌സ് കൂടിച്ചേര്‍ന്നാല്‍ പെണ്‍കുഞ്ഞുണ്ടാകും. എക്‌സ്, വൈ എന്നി ചേര്‍ന്നാല്‍ ആണ്‍കുഞ്ഞും. അപ്പോള്‍ പിന്നെ പെണ്‍കുഞ്ഞുണ്ടായതിന്, ആണ്‍കുഞ്ഞായതിന് സ്ത്രീയെ പഴി പറയുന്നതില്‍ എന്താണര്‍ത്ഥം. സയന്‍സിന്റെ അടിസ്ഥാനത്തില്‍ ഇല്ലാത്തൊരു കഴിവിന്റെ പേരില്‍ സ്ത്രീയെ പറയാനും പുരുഷനു പക്ഷം പിടിയ്ക്കാനും ആര്‍ക്കാണ് അവകാശം. സ്ത്രീയില്‍ ആകെയുള്ളതും പെണ്‍കുഞ്ഞ് സാധ്യത മാത്രമുള്ള എക്‌സാണ്.

 

 

  എന്നാല്‍ പുരുഷനെ, ആണ്‍കുഞ്ഞിനെ നിര്‍ണയിക്കുന്നത് എക്‌സ്, വൈ എന്നിങ്ങനെ രണ്ടു ക്രോമസോമുകളാണ്. അതായത് ഇതിനാല്‍ പുരുഷ ബീജത്തിലും എക്‌സ്, വൈ എന്നിങ്ങനെ രണ്ടു ക്രോമസോമുകളുണ്ടാകും. അതായത് പുരുഷനാണ് ആണ്‍കുഞ്ഞ് അല്ലെങ്കില്‍ പെണ്‍കുഞ്ഞ് എന്നതു തീരുമാനിയ്ക്കുന്നതില്‍ പങ്കുള്ളത്.  കാരണം രണ്ട് എക്‌സ് കൂടിച്ചേരുന്നു. അതേ സമയം വൈ ആണ് സ്ത്രീയിലെ എക്‌സ് ആയി കൂടിച്ചേരുന്നതെങ്കില്‍ ആണ്‍കുഞ്ഞാകും, അതായത് ഒരു എക്‌സ്, ഒരു വൈ. ഇതു തീരുമാനിയ്ക്കപ്പെടുന്നത് പുരുഷനില്‍ നിന്നാണെന്നത് ശാസ്ത്രം തെളിയ്ക്കുന്നു.

 

 

  പുരുഷ ബീജത്തിലെ എക്‌സ് ആണോ വൈ ആണോ ആദ്യം ഫെല്ലോപിയന്‍ ട്യൂബിലെത്തി സ്ത്രീയുടെ എക്‌സില്‍, കാരണം സ്ത്രീയില്‍ പെണ്‍കുഞ്ഞിനുള്ള എക്‌സ് മാത്രമേയുള്ളൂ, സംയോഗം നടക്കുന്നത് എന്നതിന് അനുസരിച്ചിരിയ്ക്കും ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ എന്നത്. പുരുഷ ബീജത്തിലെ എക്‌സ് ആണ് ആദ്യം അണ്ഡവുമായി സംയോഗം നടത്തുന്നതെങ്കില്‍ പെണ്‍കുഞ്ഞാണ്.    

మరింత సమాచారం తెలుసుకోండి: