റഹ്മാനും ഗോപിചന്ദും ഒന്നിക്കുന്ന 'സീട്ടിമാർ'; കബഡിയുടെ പാശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം തീയേറ്ററുകളിലേക്ക് എത്തുന്നു! ലോക്ക് ഡൗണിന് ശേഷം തിയേറ്ററിൽ എത്തുന്ന ആദ്യത്തെ ബ്രഹ്മാണ്ഡ ചിത്രമായത് കൊണ്ട് സീട്ടിമാർ തെലുങ്ക് സിനിമാ വേദിക്ക് പുത്തൻ ഉണർവ്വ് നൽകുമെന്ന പ്രതീക്ഷയിലാണ് തെലുങ്ക് സിനിമാലോകം. ആരാധകരും ചിത്രത്തിൻ്റെ വരവിനായി കാത്തിരിക്കയാണ്. തെലുങ്ക് സിനിമയിലെ മുൻ നിര നായക നടൻ ഗോപിചന്ദും തെന്നിന്ത്യൻ താരം റഹ്മാനും ഒന്നിച്ച തെലുങ്ക് സിനിമ ' സീട്ടിമാർ ' സെപ്റ്റംബർ 3ന് തീയേറ്ററുകളിൽ എത്തുന്നു. കൊവിഡ് ലോക്ക് ഡൗണിന് ശേഷം തീയേറ്ററിൽ പ്രദർശനത്തിന് എത്തുന്ന ആദ്യത്തെ തെലുങ്ക് ബിഗ് ബഡ്ജറ്റ് ചിത്രമാണിത്.
ഗോപി ചന്ദിൻ്റെ തന്നെ "ഗൗതം നന്ദ" തുടങ്ങിയ വൻ വിജയ ചിത്രങ്ങൾ അണിയിച്ചൊരുക്കിയ പ്രഗൽഭനായ യുവ സംവിധായകൻ സമ്പത്ത് നന്തിയാണ് സീട്ടിമാർ രചന നിർവ്വഹിച്ച് സംവിധാനം ചെയ്യുന്നത്. വരുൺ സന്ദേശ് നായകനായ "ഏ മണ്ടി ഏ വേല", രാം ചരണിൻ്റെ "രച", രവി തേജയുടെ "ബംഗാൾ ടൈഗർ" സീട്ടിമാറിലെ കേന്ദ്ര കഥാപാത്രമായ അരവിന്ദ് എന്ന പോലീസ് കമ്മീഷണർ കഥാപാത്രത്തെയാണ് റഹ്മാൻ അവതരിപ്പിക്കുന്നത്. ഭൂമികാ ചൗളയാണ് റഹ്മാൻ്റെ നായികയായി എത്തുന്നത്. തമന്നയാണ് ഗോപി ചന്ദിൻ്റെ നായികയായി പ്രത്യക്ഷപ്പെടുന്നത്. കബഡി കളിയുടെ പാശ്ചാത്തലത്തിലുള്ള ഒരു ആക്ഷൻ എൻ്റർടൈനറാണ് ചിത്രം. ശ്രീനിവാസ ചിറ്റൂരിയാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്ത് വന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മണി ശർമയാണ് സംഗീത സംവിധായകൻ. ഇന്ത്യൻ തെലുങ്ക് ഭാഷാ സ്‌പോർട്‌സ് ആക്ഷൻ ചിത്രം വലിയ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ ഉറ്റുനോക്കുന്നത്. ഈ സിനിമ തെലുങ്ക് സിനിമാ ലോകത്തെ ഒന്നടങ്കം ഉണർവ്വിലാക്കുമെന്ന് സിനിമാപ്രേമികൾ പറയുന്നു. കബഡി കളിയുടെ പിന്നാമ്പുറക്കാഴ്ചകളും ഈ സിനിമയിലൂടെ പ്രേക്ഷകരിലേക്കെത്തുമെന്നും സിനിമാപ്രേമികൾ വിലയിരുത്തുന്നുണ്ട്. സി. കെ. അജയ് കുമാറാണ് പിആർഓ. രദീപ് റാവത്ത്, ദേവ് ഗിൽ, വെങ്കടരത്നം, അജയ്, ജയപ്രകാശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
തെലുങ്ക് താരം ഗോപിചന്ദും തെന്നിന്ത്യൻ താരം റഹ്മാനും ഒന്നിച്ച തെലുങ്ക് സിനിമ 'സീട്ടിമാർ' സെപ്റ്റംബർ മൂന്നിന് തീയേറ്ററുകളിൽ എത്തുന്നു. ലോക്ഡൗണിന് ശേഷം തീയേറ്ററിൽ പ്രദർശനത്തിനെത്തുന്ന ആദ്യത്തെ തെലുങ്ക് ബിഗ് ബഡ്ജറ്റ് ചിത്രമാണിത്. ഏ മണ്ടി ഏ വേല,രച, ബംഗാൾ ടൈഗർ,ഗൗതം നന്ദ തുടങ്ങിയ വിജയ ചിത്രങ്ങൾ അണിയിച്ചൊരുക്കിയ സമ്പത്ത്നന്തിയാണ് സീട്ടിമാറിൻ്റെ രചയിതാവും സംവിധായകനും. കബഡി കളിയുടെ പാശ്ചാത്തലത്തിലുള്ള ഒരു ആക്ഷൻ എൻ്റർടൈനറാണ് ചിത്രം.
Find out more: