പോലീസിനുള്ളിലെ ആർഎസ്എസ് ഗ്യാങ്;  ആനിയുടെ പ്രസ്താവനയ്ക്കെതിരെ കുമ്മനം രംഗത്ത്! കേരളാ പോലീസിലെ ആർഎസ്എസുകാരായ ഉദ്യോഗസ്ഥരുടെ പേരുകൾ വെളിപ്പെടുത്താൻ ആനി രാജ തയ്യാറാകണമെന്ന് കുമ്മനം ആവശ്യപ്പെട്ടു. ആർഎസ്എസിനെ രാഷ്ട്രീയ നേട്ടത്തിനായി വലിച്ചിഴയ്ക്കാൻ പാടില്ലെന്നും ബിജെപി നേതാവ് പറഞ്ഞു. കേരളാ പോലീസിനുള്ളിൽ ആർഎസ്എസ് ഗ്യാങ് പ്രവർത്തിക്കുന്നുണ്ടോയെന്ന് സംശയം പ്രകടിപ്പിച്ച സിപിഐ നേതാവ് ആനി രാജയ്ക്കെതിരെ കുമ്മനം രാജശേഖരൻ.സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക വകുപ്പും പൂർണ്ണ സമയ മന്ത്രിയും വേണമെന്ന് അവർ പറഞ്ഞു. ഇപ്പോൾ മറ്റൊരു വകുപ്പിനൊപ്പമാണ് സ്ത്രീ സുരക്ഷാ വകുപ്പ് പ്രവർത്തിക്കുന്നത്. എന്നാൽ സ്ത്രീ സുരക്ഷയ്ക്ക് സ്വതന്ത്ര വകുപ്പാണ് ആവശ്യം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും എൽഡിഎഫിനും കത്ത് നൽകുമെന്നും ആനി രാജ പറഞ്ഞു.





   അതേസമയം, പോലീസിൽ ആർഎസ്എസ് ഗ്യങ് പ്രവർത്തിക്കുന്നുണ്ടോയെന്ന് സംശയം പ്രകടിപ്പിച്ച ആനി രാജ സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക മന്ത്രി വേണമെന്ന് അഭിപ്രായപ്പെട്ടു. സമീപകാലത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആനി രാജ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.അച്ഛനേയും മകളേയും ഫോൺ മോഷ്ടിച്ചെന്നു പറഞ്ഞ് പരസ്യമായി അധിക്ഷേപിച്ചത് നാം കണ്ടതാണ്. ഇതും പോലീസിന്റെ അങ്ങേയറ്റം അപലപിക്കേണ്ട നടപടിയാണ്. പോലീസ് അനാസ്ഥകൊണ്ട് പല മരണങ്ങളും ഉണ്ടാകുകയാണ്. ദേശീയ തലത്തിൽ ഇത് നാണക്കേടാണെന്നും ആനി രാജ പറഞ്ഞു.സാമൂഹിക വിരുദ്ധരെ പേടിച്ച് ഒരു അമ്മ മക്കളുമായി ട്രെയിനിൽ കഴിഞ്ഞത് കേരളത്തിൽ നിന്നുള്ള വാർത്തയാണ്. പോലീസിൽ പരാതിപ്പെട്ടിട്ടും അവർക്ക് ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായി. പോലീസിന് ഗാർഹിക പീഡനത്തെക്കുറിച്ച് ബോധവത്കരണം നൽകണം.





  സ്ത്രീ സുരക്ഷയിൽ സംസ്ഥാന സർക്കാരിന്റെ നയത്തിനെതിരെ പോലീസ് മനപ്പൂർവ്വം ഇടപെടൽ നടത്തുകയാണ്. കണ്ണൂരിലെ സനീഷയുടെ മരണം ഗാർഹിക പീഡനം താങ്ങാൻ സാധിക്കാതെയാണ്. പോലീസ് ജാഗ്രതയോടെ ഇടപെട്ടിരുന്നെങ്കിൽ ഇത്തരമൊരു അവസ്ഥ ഉണ്ടാകുമായിരുന്നില്ല.അതേസമയം, കേരളാ പോലീസിനെതിരെ ആനി രാജ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. എന്തെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ആനി രാജ ഇക്കാര്യം പറഞ്ഞത്. തെളിവുകൾ സ‍ർക്കാരിനോട് വെളിപ്പെടുത്തണമെന്നും ആനി രാജ ഉന്നയിച്ച വിഷയത്തിൽ മുഖ്യമന്ത്രി ആവശ്യമായ നടപടിയെടുക്കണമെന്നും വി ഡി സതീശൻ പറഞ്ഞു. 





  ഒപ്പം സാമൂഹിക വിരുദ്ധരെ പേടിച്ച് ഒരു അമ്മ മക്കളുമായി ട്രെയിനിൽ കഴിഞ്ഞത് കേരളത്തിൽ നിന്നുള്ള വാർത്തയാണ്. പോലീസിൽ പരാതിപ്പെട്ടിട്ടും അവർക്ക് ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായി. പോലീസിന് ഗാർഹിക പീഡനത്തെക്കുറിച്ച് ബോധവത്കരണം നൽകണം. സ്ത്രീ സുരക്ഷയിൽ സംസ്ഥാന സർക്കാരിന്റെ നയത്തിനെതിരെ പോലീസ് മനപ്പൂർവ്വം ഇടപെടൽ നടത്തുകയാണ്. കണ്ണൂരിലെ സനീഷയുടെ മരണം ഗാർഹിക പീഡനം താങ്ങാൻ സാധിക്കാതെയാണ്. പോലീസ് ജാഗ്രതയോടെ ഇടപെട്ടിരുന്നെങ്കിൽ ഇത്തരമൊരു അവസ്ഥ ഉണ്ടാകുമായിരുന്നില്ല.

Find out more: