വിഷാദത്തിന്റെ അടയാളങ്ങൾ അറിയാം! എന്ത് പ്രശ്നങ്ങളും സ്വായം നേരിടാനും പ്രതിരോധിക്കാനും നമ്മുടെ മനസിനാവും. എന്നാൽ നിങ്ങളുടെ മനസ്സ് പലപ്പോഴും ചാഞ്ചാടിക്കൊണ്ടിരിക്കുന്ന ഒന്നാണ്. അത് ചിലപ്പോൾ ആടിയുലയും. എന്നാൽ എന്ത് പ്രശ്നങ്ങൾ നേരിടേണ്ടി വന്നാലും അതിനെയെല്ലാം തല ഉയർത്തിപ്പിടിച്ച് നേരിട്ടവരേ ജീവിതത്തിൽ വിജയം കൈവരിച്ചിട്ടുള്ളൂ. സങ്കടം ജീവിതത്തിെൻറ ഒരു ഭാഗം മാത്രമാണ്. സ്നേഹത്തിെൻറയും ചിരിയുടെയും വിസ്മയത്തിെൻറയും നാളുപോലെത്തന്നെ ജീവിതത്തിൽ കടന്നുവരുന്ന ഒന്നാണ് സങ്കടങ്ങളും. എന്നാൽ ഇത് വിഷാദരോഗമായി മാറുകയും കടുത്ത ഉത്കണ്ഠയായി മാറുകയും ചെയ്യുമ്പോൾ, അത് വളരെ ഗൗരവമായിത്തന്നെ കാണണം. ആ സാഹചര്യത്തെ അഭിസംബോധന ചെയ്യുകയും വേണ്ട സഹായം തേടുകയും ചെയ്യേണ്ട സമയമാണത്.വളരെ പോസിറ്റീവ് മനസോടു കൂടി ഏത് പ്രതിസന്ധിയേയും ഉൾക്കൊണ്ട് അടുത്ത അധ്യായത്തിലേക്ക് മുന്നോട്ട് പോകുന്നതാണ് നിങ്ങളെ വിവേകവും സംതൃപ്തിയും ഉള്ള ആളാക്കി മാറ്റുന്നത്.


സങ്കടം ഉള്ള ഒരാൾ വിഷാദമുള്ളയാളാണെന്ന് പറയാനാവില്ല. സങ്കടം നമ്മളെ ഉത്കണ്ഠ, പശ്ചാത്താപം, നിന്ദ്യത തുടങ്ങിയ വികാരങ്ങളിലേക്ക് നയിക്കാറുണ്ടെങ്കിലും അതിനെ എപ്പോഴും വിഷാദമായി കണക്കാക്കാൻ പറ്റില്ല. പലർക്കും ആശയക്കുഴപ്പമുണ്ട് വിഷാദവും സങ്കടവും തമ്മിൽ എന്താണ് വ്യത്യാസമെന്ന്. വിഷാദത്തിെൻറ ഒരു ചെറിയ ഭാഗം മാത്രമാണ് സങ്കടം. പല കാരണങ്ങൾകൊണ്ടും നമുക്കുണ്ടാവുന്ന ഒരു താൽക്കാലിക വികാരം മാത്രമാണ് സങ്കടം. വെറും നിമിഷങ്ങൾ മാത്രം ആയുസുള്ളവയാണ് ഇത്. ഒരുപാടു കാലം നീണ്ടുനിൽക്കുന്ന ഒരു അവസ്ഥ സങ്കടം സൃഷ്ടിക്കുന്നില്ല. മാത്രമല്ല, സങ്കടത്തിന് ഒരു കാരണവും ഉണ്ടാകും. എന്നാൽ വിഷാദം അങ്ങനെയല്ല. വിഷാദം എപ്പോൾ വേണമെങ്കിലും, ഒരു കാരണവുമില്ലാതെ വരാം. അത് കൂടുതൽ കാലം നിലനിൽക്കുകയും മനസിെൻറ സമാധാനത്തെയും ശാരീരിക ആരോഗ്യത്തെയും ബാധിക്കുകയും ചെയ്യും.സങ്കടവും അതിെൻറ ഭാഗമാണ്.


 ഇത് നിങ്ങളുടെ ശാരീരികാവസ്ഥയിൽ മാറ്റം വരുത്താം. അല്ലെങ്കിൽ ജീവിതത്തോടുള്ള പ്രതീക്ഷയില്ലാത്ത കാഴ്ചപ്പാടിന് പ്രേരിപ്പിച്ചേക്കാം. ഒന്നുകിൽ നിങ്ങളുടെ ദൈനംദിന ജീവിതത്തിെൻറ വിവിധ വശങ്ങളിൽ നിങ്ങൾക്ക് വഴിതെറ്റിയതായി തോന്നാം. എന്നിരുന്നാലും, നിങ്ങളുടെ ജീവിതത്തിലെ ചില പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കുേമ്പാൾ നിങ്ങൾക്ക് സങ്കടം അനുഭവപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. പക്ഷേ അത് വിഷാദമായിരിക്കില്ല. പ്രശ്നങ്ങൾ എന്താണെന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. വിഷാദത്തിെൻറ ചില അടയാളങ്ങൾ അറിയാം. സങ്കടത്തെ സംബന്ധിച്ചിടത്തോളം അതുണ്ടാക്കുന്ന പ്രശ്നങ്ങൾ താൽക്കാലികം മാത്രമാണ്. നമ്മൾ ചെയ്തുകൊണ്ടിരിക്കുന്ന ഒരു ജോലി സങ്കടം കാരണം തടസപ്പെട്ടാലും അതിൽനിന്ന് കര കയറി നമ്മൾ വീണ്ടും അത് പൂർത്തിയാക്കും.


നമുക്കറിയാം എങ്ങനെ സങ്കടങ്ങളെ വഴിതിരിച്ച് വിടണം എന്ന്. എന്നാൽ വിഷാദം അങ്ങനെയല്ല, അത് നമ്മളെ യാന്ത്രികമാക്കി മാറ്റും. മനസ് മറ്റൊരിടത്തും ജോലികൾ വേറൊരിടത്തുമാകും. ഒരിക്കലും ഫലപ്രദമായ രീതിയിൽ ജോലികളിൽ ഏർപ്പെടാൻ വിഷാദമുള്ളവർക്ക് ആ സമയങ്ങളിൽ സാധിക്കില്ല. അർത്ഥരഹിതമായ ജീവിതത്തെക്കുറിച്ചുള്ള ചിന്തയാൽ അയാൾ മറഞ്ഞിരിക്കുകയാവും അപ്പോൾ. സങ്കടം വരുേമ്പാൾ നമുക്ക് ഏറ്റവും കൂടുതൽ ആശ്വാസം പകരുന്നത് സുഹൃത്തുകളായിരിക്കും. അവർ അടുത്തുണ്ടെങ്കിൽ ഏത് സങ്കടങ്ങളും പെട്ടന്ന് മാറുകയും ചെയ്യും. ചിലപ്പോൾ കുടുംബത്തിൽ നിന്നായിരിക്കും ആ ആശ്വാസം ലഭിക്കുക. 


എന്നാൽ വിഷാദാവസ്ഥയിൽ, നിങ്ങൾ ആദ്യം ചെയ്യുന്നത് നിങ്ങളുടെ പ്രിയപ്പെട്ടവരെ ഒഴിവാക്കാൻ ശ്രമിക്കലാവും. നെഗറ്റീവ് വികാരങ്ങൾകൊണ്ട് നിങ്ങളുടെ മനസ്സ് നിറഞ്ഞിരിക്കുകയാവും അപ്പോൾ.ഷാദ രോഗം ബാധിച്ച ഒരു വ്യക്തിക്ക് ആ അവസ്ഥയെ സ്വന്തമായി കൈകാര്യം ചെയ്യാൻ കഴിയില്ല. അവർക്ക് ഏറ്റവും കൂടുതൽ വേണ്ടത് ചികിത്സയും കുടെയുള്ളവരുടെ പിന്തുണയുമാണ്.പിരിമുറുക്കത്തിെൻറയും ഉത്കണ്ഠയുടെയും ഒന്നും കാരണം നിർണ്ണയിക്കാൻ വിഷാദം അനുഭവിക്കുന്നവർക്ക് കഴിയില്ല. ജീവിതത്തിൽ താൽപ്പര്യമില്ലാത്തത് പോലെയാകും അവരുടെ പെരുമാറ്റം.

మరింత సమాచారం తెలుసుకోండి: