ഒഎൻവി പുരസ്കാരം സ്വീകരിക്കില്ലെന്ന് വൈരമുത്തു! പുരസ്‌കാര തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിതിയിലേക്ക് കൈമാറണമെന്നും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോയിൽ അദ്ദേഹം ഔദ്യോഗികമായി അറിയിച്ചു. വിവാദത്തെ തുടർന്ന് ഒഎൻവി പുരസ്‌കാരം സ്വീകരിക്കുന്നതിൽ നിന്ന് പിന്മാറുന്നതായി തമിഴ് കവിയും ഗാനരചിയിതാവുമായ വൈരമുത്തു. തന്നെ സംബന്ധിച്ചടുത്തോളം സന്തോഷം പകരുന്ന അറിയിപ്പായിരുന്നു അത്. എന്നാൽ ചിലരുടെ ഭാഗത്ത് നിന്നും ഉണ്ടായ ആരോപണത്താൽ തനിക്ക് പുരസ്‌കാരം നൽകിയാൽ മറ്റ് വിവാദങ്ങൾക്ക് കാരണമാകുമെന്ന് അറിയാൻ കഴിഞ്ഞു.




ഈ വിവാദം തന്നെയും കവി ഒഎൻവിയെയും ബാധിക്കുമോ എന്ന ആശങ്കയുണ്ട്. ഇതിനാലാണ് പുരസ്‌കാരം സ്വീകരിക്കുന്നതിൽ നിന്നും പിന്മാറുന്നതെന്നും വൈരമുത്തും വ്യക്തമാക്കി. ഇത്തവണത്തെ ഒഎൻവി പുരസ്‌കാരം തനിക്കാണെന്ന് ഒഎൻവി കൾചറൽ അക്കാദമി അറിയിച്ചിരുന്നു. തൻ്റെ നിരപരാധിത്വവും എല്ലാവർക്കുമറിയാം. സത്യസന്ധത ഉരച്ച് നോക്കി തെളിയിക്കാൻ കഴിയില്ലല്ലോ. പുരസ്‌കാരത്തിനൊപ്പം ലഭിക്കേണ്ടിയിരുന്ന തുക രൂപ കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറണമെന്ന് താൻ ആവശ്യപ്പെടുകയാണെന്നും വീഡിയോയിലൂടെ വൈരമുത്തു പറഞ്ഞു. ഒഎൻവി പുരസ്‌കാരത്തിന് പരിഗണിച്ചതിൽ നന്ദിയുണ്ട്. തനിക്കെതിരായ ആരോപണങ്ങൾ ഉയരാൻ തുടങ്ങിയിട്ട് നാളുകളായി എന്നും,



മീടു ആരോപണം ശക്തമായതോടെ വൈരമുത്തുവിന് ഒഎൻവി പുരസ്‌കാരം നൽകുന്നതിൽ പുനഃപരിശോധന നടത്താൻ ഒരുക്കമാണെന്ന് ഒഎൻവി കൾചറൽ അക്കാദമി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തമിഴ് - മലയാളം സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി പേർ എതിർപ്പ് പരസ്യമാക്കുകയും ചെയ്‌തു. ഇതോടെയാണ് പുരസ്‌കാരം നൽകുന്നതിൽ പുനഃപരിശോധന നടത്താൻ അധികൃതർ തീരുമാനിച്ചത്. ഇതിനിടെയാണ് പുരസ്‌കാരം സ്വീകരിക്കുന്നതിൽ നിന്നും പിന്മാറുന്നതെന്നും വൈരമുത്തു ഔദ്യോഗികമായി അറിയിച്ചത്.


 ഗായിക ചിന്മയി ശ്രീപദയടക്കമുള്ള 17 സ്‌ത്രീകളാണ് വൈരമുത്തുവിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ലൈംഗികാരോപണം നേരിടുന്ന ഒരാൾക്ക് എങ്ങനെ പുരസ്‌കാരം നൽകുമെന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്.  ഒഎൻവി പുരസ്‌കാരം സ്വീകരിക്കുന്നതിൽ നിന്ന് പിന്മാറുന്നതായി തമിഴ് കവിയും ഗാനരചിയിതാവുമായ വൈരമുത്തു ഔദ്യോഗികമായി അറിയിച്ചു. വിവാദത്തെ തുടർന്നാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.

വൈരമുത്തുവിന് ഒഎൻവി സാഹിത്യ പുരസ്കാരത്തോടനുബന്ധിച്ചു പ്രതിഷേധ മാറിയിച്ചു  താരങ്ങളും നേരത്തെ എത്തിയിരുന്നു!  നിരവധി പേർ മി ടൂ ആരോപണം ഉന്നയിച്ച ഗാനരചയിതാവ് വൈരമുത്തുവിന് മലയാളത്തിൻറെ മഹാനായ ഒഎൻവിയുടെ പേരിലുള്ള സാഹിത്യ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതിൽ പ്രതിഷേധമറിയിച്ചാണ് ഇവർ രംഗത്തെത്തിയിരിക്കുന്നത്.


  പതിനേഴു സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം നേരിട്ട വ്യക്തിയാണ് വൈരമുത്തുവെന്ന് നടി റിമ കല്ലിങ്കൽ അവാർഡ് പ്രഖ്യാപിച്ചുകൊണ്ടുള്ള പത്ര പ്രശസ്ത കവിയും ഗാനരചയിതാവുമായ ഒഎൻവി കുറുപ്പിൻറെ പേരിൽ ഒഎൻവി കൾച്ചറൽ അക്കാദമി ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ ഒഎൻവി സാഹിത്യ പുരസ്കാരം തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് നൽകുന്നതിനെതിരെ പ്രതിഷേധവുമായി നടിമാരായ റിമ കല്ലിങ്കലും ഗീതു മോഹൻദാസും പാർവതി തിരുവോത്തും. ഈ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീന കന്ദസ്വാമിയും രംഗത്തെത്തിയിരുന്നു.

Find out more: