കെപിസിസി പുനഃസംഘടന; അതൃപ്തി അറിയിക്കാൻ ഉമ്മൻചാണ്ടിയും രമേശും! ഹൈക്കമാൻഡിനെ അതൃപ്തി അറിയിക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും തീരുമാനിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. കെസി വേണുഗോപാൽ ഇഷ്ടക്കാരെ തിരുകി കയറ്റുന്നെന്നാണ് നേതാക്കളുടെ ആരോപണം. കെപിസിസി പുനഃസംഘടനയിൽ കെ സി വേണുഗോപാലിനെതിരെ ഹൈക്കമാൻഡിനെ അതൃപ്തിയറിയിക്കാൻ മുതിർന്ന നേതാക്കൾ. മൂന്ന് പേർ ഇരുന്ന് എല്ലാം തീരുമാനിക്കുന്നുവെന്നും അന്തിമ പട്ടികയെ കുറിച്ച് അറിവൊന്നുമില്ലെന്നും ഗ്രൂപ്പ് നേതാക്കൾ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
പട്ടിക അന്തിമമാക്കിയ ശേഷം ബന്ധപ്പെടാമെന്ന് നേതൃത്വം അറിയിച്ചിരുന്നുവെങ്കിലും അതുണ്ടായില്ലെന്നാണ് പരാതി. പദവി ദുരുപയോഗം ചെയ്ത് പുനഃസംഘടനയിൽ അനർഹമായ ഇടപെടൽ നടത്തുന്നുവെന്നാണ് നേതാക്കളുടെ പരാതിയെന്നാണ് റിപ്പോർട്ട് പറയുന്നത്. കെ പി സി സി അംഗമല്ലത്തായാൾക്ക് വേണ്ടിയും കെ സി വേണുഗോപാൽ വാദിക്കുന്നു. പുനഃസംഘടനയിൽ സാമുദായിക സമവാക്യം പാലിക്കുന്നില്ല തുടങ്ങിയ ആക്ഷേപങ്ങൾ നേതൃത്വത്തെ അറിയിക്കാനാണ് ഇവരുടെ നീക്കം. സുഗതന് കെ സുധാകരൻ ട്രഷറർ സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും എന്നാൽ ശിവകുമാറിൻറെ സമ്മർദ്ദത്തിന് വഴങ്ങേണ്ടതില്ലെന്നാണ് തീരുമാനമെന്നും റിപ്പോർട്ട് പറയുന്നു.
വൈസ് പ്രസിഡൻറ് സ്ഥാനത്തേക്കും മറ്റും പരിഗണിച്ചിരുന്ന രമണി പി നായരെ ചില പരാതികളെത്തുടർന്ന് അവസാനവട്ട ചർച്ചകളിൽ നിന്ന് ഒഴിവാക്കിയതായും റിപ്പോർട്ട് പറയുന്നു. പുനഃസംഘടനയിൽ തങ്ങളെ പരിഗണിക്കുന്നില്ലെന്ന് അറിഞ്ഞതോടെ നിരവധി നേതാക്കൾ സമ്മർദ്ദവുമായി രംഗത്തെത്തിയിട്ടുണ്ട്. ഡി സുഗതൻ, വി എസ് ശിവകുമാർ തുടങ്ങിയ നേതാക്കളാണ് സമ്മർദ്ദവുമായി രംഗത്തെത്തിയത്. സുഗതനുവേണ്ടി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തിയതായി ഏഷ്യാനെറ്റ് റിപ്പോർട്ട് പറയുന്നു.മൂന്ന് പേർ ഇരുന്ന് എല്ലാം തീരുമാനിക്കുന്നുവെന്നും അന്തിമ പട്ടികയെ കുറിച്ച് അറിവൊന്നുമില്ലെന്നും ഗ്രൂപ്പ് നേതാക്കൾ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
പദവി ദുരുപയോഗം ചെയ്ത് പുനഃസംഘടനയിൽ അനർഹമായ ഇടപെടൽ നടത്തുന്നുവെന്നാണ് നേതാക്കളുടെ പരാതിയെന്നാണ് റിപ്പോർട്ട് പറയുന്നത്. കെ പി സി സി അംഗമല്ലത്തായാൾക്ക് വേണ്ടിയും കെ സി വേണുഗോപാൽ വാദിക്കുന്നു. പുനഃസംഘടനയിൽ സാമുദായിക സമവാക്യം പാലിക്കുന്നില്ല തുടങ്ങിയ ആക്ഷേപങ്ങൾ നേതൃത്വത്തെ അറിയിക്കാനാണ് ഇവരുടെ നീക്കം. സുഗതന് കെ സുധാകരൻ ട്രഷറർ സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും എന്നാൽ ശിവകുമാറിൻറെ സമ്മർദ്ദത്തിന് വഴങ്ങേണ്ടതില്ലെന്നാണ് തീരുമാനമെന്നും റിപ്പോർട്ട് പറയുന്നു.
Find out more: