ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടുന്ന് താരമെന്ന് വിശേഷണവുമായി സിന്ധു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. വിദേശപര്യടനത്തില്‍ നിന്നും ഇന്ന് തിരിച്ചെത്തിയ അദ്ദേഹത്തെ ഇന്നാണ് സിന്ധു സന്ദര്‍ശിക്കുന്നത്. സ്വറ്റ്‌സര്‍ലന്‍ഡില്‍ നിന്നും മടങ്ങിയെത്തിയ സിന്ധുവിന് ആവേശോജ്വലമായ സ്വീകരണമാണ് ഏവരും നൽകിയത്. 

ഇതിന് പിന്നാലെയാണ് സിന്ധു പ്രധാനമന്ത്രിയെ കാണാനായി എത്തിയത്. ഒപ്പം കേന്ദ്ര കായികവകുപ്പ് മന്ത്രി കിരണ്‍ റിജ്ജുവിനെയും കണ്ടു. സിന്ധുവുമായുള്ള ചിത്രം മോദി ട്വിറ്ററില്‍ പങ്കവെച്ചിരുന്നു. ഭാവിയില്‍ എല്ലാ വിധ വിജയങ്ങളും ഉണ്ടാകട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. സിന്ധുവിനൊപ്പം കോച്ച് ഗോപീ ചന്ദും ചടങ്ങിൽ  ഉണ്ടായിരുന്നു.

Find out more: