ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരുമെന്ന് പ്രകടന പത്രികയില്‍ പ്രഖ്യാപിക്കാന്‍ പ്രതിപക്ഷത്തിന് ധൈര്യമുണ്ടോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിന് പ്രത്യേകപദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ സര്‍ക്കാര്‍ നടപടിയെ എതിര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ചായിരുന്നു മോദിയുടെ പരാമര്‍ശം. കശ്മീരും ലഡാക്കും രാജ്യത്തിന്റെ വെറും ഭൂമി മാത്രമല്ലെന്നും ഇന്ത്യയുടെ കിരീടമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു 'ഇന്ത്യയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനായുള്ള ചില തീരുമാനങ്ങളോട് പ്രതിപക്ഷവും ചില പാര്‍ട്ടികളും എതിര്‍പ്പ് പ്രകടിപ്പിച്ചത് ദൗര്‍ഭാഗ്യകരമാണ്.
click and follow Indiaherald WhatsApp channel