ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് കേരള ബാങ്ക് നിലവിൽവന്നു.

 

 

 

 

 

കേരള ബാങ്ക് രൂപവത്കരണത്തിനെതിരായ 21 ഹർജികൾ ഹൈക്കോടതി വെള്ളിയാഴ്ച തള്ളിയതിനുപിന്നാലെ ഉത്തരവിറങ്ങി. മലപ്പുറം ജില്ലാബാങ്ക് ഒഴികെയുള്ള 13 ബാങ്കുകളാണ്  ഇത്തരത്തിൽ കേരളബാങ്കിന്റെ ഭാഗമാകുന്നത്.

 

 

 

ലയനനടപടികളിൽ ഇടപെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നു വിലയിരുത്തിയാണ് കോടതി അനുമതി നൽകിയത്. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്റേതാണ് ഉത്തരവ്. സംസ്ഥാനസർക്കാർ നൽകിയ പ്രത്യേക അപേക്ഷയിലാണ് കോടതി അടിയന്തരമായി വാദംകേട്ടത്. ഷെഡ്യൂൾ ബാങ്കായ കേരള ബാങ്കിൽ നോൺ ഷെഡ്യൂൾ ബാങ്കായ ജില്ലാബാങ്കുകൾ ലയിപ്പിക്കുന്നതിൽ അപാകമുണ്ടെന്ന വാദവും കോടതി തള്ളുകയും ചയ്തു.

 

 

 

 

എങനെ ഉള്ള  അംഗീകാരമാണ് സംസ്ഥാനബാങ്കിനു നൽകേണ്ടതെന്നു തീരുമാനിക്കേണ്ടത് റിസർവ് ബാങ്കാണ്. ലയനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ ഗുരുതരമായ ലംഘനങ്ങളും അപാകങ്ങളുമുണ്ടെങ്കിലല്ലാതെ നടപടികളെ ചോദ്യംചെയ്യാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

 

 

 

 

 

ലയനം എങ്ങനെയെന്നു തീരുമാനിക്കേണ്ടത് ബന്ധപ്പെട്ട അധികൃതരാണെന്നും നടപടി പൂർത്തിയായശേഷം അന്തിമാനുമതി ഘട്ടത്തിൽ പരാതികൾ ഉന്നയിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും ചൂണ്ടിക്കാട്ടി കോടതി ആരോപണങ്ങൾ തള്ളി.

 

 

 

 

ജില്ലാബാങ്കുകളിലെയും സംസ്ഥാന സഹകരണ ബാങ്കിലെയും അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഇതോടെ അസാധുവായി. ജില്ലാ ബാങ്കുകളുടെ ബാങ്കിങ് ലൈസൻസ് റിസർവ് ബാങ്കിന് തിരിച്ചുനൽകണമെന്നാണു വ്യവസ്ഥ. എന്നാൽ, അതുടനുണ്ടാവില്ല. കോർബാങ്കിങ് ഉൾപ്പെടെയുള്ള സാങ്കേതികസംവിധാനം ഉറപ്പാക്കുന്നതുവരെ ജില്ലാബാങ്ക് ലൈസൻസ് നിലനിർത്തിയേക്കും. പക്ഷേ, ഭരണം കേരള ബാങ്കിന്റേതാകും.

మరింత సమాచారం తెలుసుకోండి: