നമ്മുടെയെല്ലാം നിഷ്കളങ്ക  ബാല്യം ഓര്‍മയിലേക്ക്  കൊണ്ടുവരുന്ന ഒരുവീഡിയോ ഇപ്പോള്‍ വൈറലായിട്ടുണ്ട്. ഫുട്‌ബോള്‍ വാങ്ങാനുള്ള കുട്ടികളുടെ ഒരു യോഗമാണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ തരംഗം.സാമൂഹിക പ്രവര്‍ത്തകനായ സുശാന്ത് നിലമ്പൂരാണ് വീഡിയോ പങ്കുവെച്ചത്. വീട്ടില്‍വന്ന് കുട്ടിപട്ടാളങ്ങൾ സ്റ്റൂളുകള്‍ എടുത്ത് പോയപ്പോഴാണ് സുശാന്ത് കാര്യം അന്വേഷിച്ചത്.ചെന്ന് നോക്കിയപ്പോള്‍ അതാ ഫുട്‌ബോള്‍ യോഗം.മടലൊക്കെ കുത്തിവെച്ച് ഗംഭീരന്‍ മൈക്കൊക്കെ സെറ്റാക്കി,ഒപ്പം സെക്രട്ടറി അർജുനും,പ്രസിഡന്റ് അദിനും യോഗം നിയന്ത്രിക്കുന്നു. ഫുട്ബോൾ വാങ്ങിക്കുന്നതാണ് യോഗത്തിന്റെ അജണ്ട.പത്ത് രൂപ ആഴ്ചയില്‍ പിരിച്ചെടുത്താല്‍ പന്ത് വാങ്ങാനാകും എന്നാണ് സെക്രട്ടറിയും പ്രസിഡന്റും ചൂണ്ടിക്കാട്ടുന്നത്.  ആര്‍ക്കെങ്കിലു എതിര്‍പ്പുണ്ടോ എന്ന് ചോദിക്കുമ്പോള്‍ നിറഞ്ഞ കൈയ്യടിയോടെ അംഗങ്ങള്‍ ഒപ്പം നില്‍ക്കുന്ന കാഴ്ച. എതിര്‍പ്പുള്ളവര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കുന്നുണ്ട് സെക്രട്ടറി.അംഗങ്ങള്‍ക്കിടയില്‍ നിന്ന് അജിന്‍രാജാണ് ആദ്യം സംസാരിക്കാന്‍ തയ്യാറായത്. പിറകെ കുഞ്ഞാവയെത്തി. നമ്മള റെയ്ഹാന്റെ ഉപ്പയാണ് ഫ്ലിപ്പ്കാർട്ടിലൂടെ  പന്ത് ഓര്‍ഡര്‍ ചെയ്യുകയെന്ന് പ്രസിഡന്റ് പറയുന്നു.  എല്ലാ ഞായറാഴ്ചയും പത്ത് രൂപ തന്നാല്‍ മതിയെന്നും മിഠായി വാങ്ങുന്ന കാശിതിന് മാറ്റിവെച്ചാല്‍ മതിയെന്നും ഭാരവാഹികള്‍ പറയുന്നു.യോഗത്തില്‍ മികച്ച ഗോള്‍ കീപ്പര്‍ സനുവിനെ പൊന്നാടയണിച്ച് അനുമോദിക്കുകയും ചെയ്തു. പ്ലാസ്റ്റിക് കവര്‍ കൊണ്ടുള്ള പൊന്നാടയാണ് സഹകരിക്കണം എന്ന് ഭാരവാഹികള്‍ മുന്‍കൂര്‍ ജാമ്യമെടുക്കുന്നുണ്ട്.ഒരംഗം സംസാരിക്കുമ്പോള്‍ ചെറുതായി ഒന്ന് നാക്ക് പിഴച്ചപ്പോള്‍ സെക്രട്ടറി ഇടപെട്ടു.തെറ്റൊക്കെ വരും എല്ലാവരും ക്ഷമിക്കണം എന്ന് സെക്രട്ടറി ഉടൻ ആവർത്തിച്ചു.എല്ലാം വളരെ മനോഹരമായി അവതരിപ്പിച്ച്  ഇപ്പോൾ  കുട്ടിപട്ടാളം വൈറലായിരിക്കുകയാണ്.

మరింత సమాచారం తెలుసుకోండి: