യുവതികള്‍ ശബരിമല ദര്‍ശനത്തിന് എത്തിയാല്‍ തടയുമെന്ന് ജനപക്ഷം നേതാവ് പി.സി ജോര്‍ജ് എം.എല്‍.എ. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഒപ്പമായിരിക്കില്ല തന്റെ പ്രതിഷേധമെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി. ശബരിമല കേസിലെ പുനഃപരിശോധനാ ഹര്‍ജികളിലെ സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണെന്നും പി.സി ജോര്‍ജ് അഭിപ്രായപ്പെട്ടു.
വിശ്വാസം സംരക്ഷിക്കപ്പെടുമെന്ന ഉറപ്പ് ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്. ശബരിമലയില്‍ ഇനി സംഘര്‍ഷം ഉണ്ടാക്കരുത്. മുഖ്യമന്ത്രി പിണറായി വിജയന് ഇപ്പോള്‍ കുറച്ച് വിശ്വാസമൊക്കെ വന്നിട്ടുണ്ട്. അതിന്റെ ഉദാഹരണമാണ് മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയെന്നും പി.സി ജോര്‍ജ് പറഞ്ഞു.കഴിഞ്ഞ തവണ ശബരിമലയില്‍ യുവതികള്‍ എത്തുമെന്ന് ഭീഷണി ഉണ്ടായപ്പോള്‍ 240 പേരെയാണ് തടയാനായി താന്‍ കൊണ്ടുവന്നത്. ക്രിസ്ത്യാനികളും മുസ്ലീങ്ങളും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നുവെന്നും പി.സി ജോര്‍ജ് അഭിപ്രായപ്പെട്ടു.
click and follow Indiaherald WhatsApp channel