നമുക്കേവർക്കും ദുൽഖര്‍ സൽമാൻ, കല്യാണി പ്രിയദർശൻ ,സുരേഷ് ഗോപി, ശോഭന, ഇവരൊരുമിച്ച് അടുത്തിടെ തീയേറ്ററുകളിലെത്തിയ വരനെ ആവശ്യമുണ്ട് എന്ന സിനിമ ഏറെ ശ്രദ്ധ നേടിയിരുന്നു. സുരേഷ് ഗോപി-ശോഭന താരജോഡികള്‍ ഏറെ നാളുകള്‍ക്ക് ശേഷം ഒരുമിച്ച ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട് എന്ന സിനിമ.
ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ബിഹൈൻഡ് ദി സീന്‍ രംഗം പുറത്ത് വിട്ടിരിക്കുകയാണ് സംവിധായകനും സത്യൻ അന്തിക്കാടിന്‍റെ മകനുമായ അനൂപ് സത്യന്‍. ശോഭനയുടെ അഭിനയരംഗം ഉള്‍പ്പെടുന്ന ബിഹൈന്‍ഡ് ദ് സീന്‍ വിഡിയോ ആണ് സംവിധായകൻ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ചിത്രത്തിൽ ശോഭന അഭിനയിക്കുന്ന കഥാപാത്രത്തിന് തന്‍റെ ചെറുപ്പത്തിലെ ഒരു ഫോട്ടോ അപ്രതീക്ഷിതമായി ലഭിക്കുന്ന രംഗമാണ് വീഡിയോയിലുള്ളത്. ചിത്രം കൈയ്യിൽ പിടിച്ചുകൊണ്ട് മുമ്പിലുള്ള ഒറു കണ്ണാടിയിലേക്ക് ശോഭന നോക്കുന്നതായാണ് ഷോട്ട്.
ആ ഷോട്ട് എടുത്തുകൊണ്ടിരിക്കുമ്പോള്‍ 'പണ്ടത്തെ ശോഭനയായിരുന്നു ശോഭന' എന്നുള്ള അനൂപിന്‍റെ ഒരു കമന്‍റാണ് സെറ്റിലാകെ ചിരിപടർത്തുന്നത്. ശോഭനയും മറ്റുള്ളവരും ഇതുകേട്ട് ചിരിക്കുന്നത് വിഡിയോയിലുള്ളത്.
വീഡിയോ ഇതിനകം സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. ചിത്രം തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയിരുന്നു. ചെന്നൈ നഗരം കഥാപശ്ചാത്തലമായൊരുക്കിയ ചിത്രത്തില്‍ പ്രിയദര്‍ശന്‍റെ മകള്‍ കല്യാണിയുടെ അമ്മയായിട്ടായിരുന്നു ശോഭന അഭിനയിച്ചിരുന്നത്.
click and follow Indiaherald WhatsApp channel