കൊറോണ മഹാ മാരി രാജ്യത്തെയാകെ വല്ലാതെ വലച്ചു കൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള മഹാരാഷ്ട്രയിൽ നിന്നുള്ള പുതിയ കണക്കുകളും രാജ്യത്തിന് ആശങ്കയേകുന്നതാണ്. ഇന്ന് 14,492 കൊവിഡ് കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചിരിക്കുന്നത്. ആന്ധ്രാപ്രദേശിൽ 10,276 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.  ഇന്ന് 9,241 പേർ കൂടി ആശുപത്രി വിട്ടതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 4,80,114 ആയിരിക്കുകയാണ്. നിലവിൽ 1,69,516 ആക്ടീവ് കേസുകളാണ് ഇവിടെയുള്ളത്. മുംബൈയിൽ ഇന്ന് 1,134 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 1,101 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇന്ന് 32 മരണങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ 18,298 ആക്ടീവ് കേസുകളാണ് ഇവിടെയുള്ളത്.മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഇന്ന് 14,492 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 297 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 6,61,942 ആയിരിക്കുകയാണ്.




 ആന്ധ്രപ്രദേശില്‍ 10,276 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 345,216 ആയി. 89,389 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3189 പേര്‍ മരണപ്പെട്ടതായും സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.മരണപ്പെട്ടവരുടെ ആകെ എണ്ണം 4615 ആയിരിക്കുകയാണ്. 7626 പേര്‍ രോഗമുക്തി നേടിയതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 1,84,568 ആയി. നിലവിൽ ചികിത്സയിലുള്ളവരിൽ 727 പേർ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.



  കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 7330 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 2,71,876 ആയി ഉയര്‍ന്നു. 93 പേർക്കാണ് ഈ സമയപരിധിക്കിടെ രോഗബാധയെത്തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്.തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 5980 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 5603 പേര്‍ രോഗമുക്തി നേടി. 80 പേര്‍ മരണപ്പെട്ടതോടെ ആകെ മരണസംഖ്യ 6420 ആയി ഉയർന്നു. സംസ്ഥാനത്ത് ഇതുവരെ 3,73,410 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 53,710 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കോയമ്പത്തൂരിൽ 389 പേർ കൂടി വൈറസ് ബാധിതരായെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് വ്യക്തമാക്കി.1964 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.




  അതില്‍ 153 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1292 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുമുണ്ട്. 15 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ കൊവിഡ് മരണസംഖ്യ 218 ആയി.കേരളത്തിൽ ഇന്ന് 2172 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 102 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.അതായത് മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും ഇന്നും കൊവിഡ് കേസുകളിൽ വൻ വർധനവ്. വേൾഡോമീറ്ററിന്‍റെ കണക്ക് പ്രകാരം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷം കടന്നിട്ടുമുണ്ട്. 

మరింత సమాచారం తెలుసుకోండి: