ബെറ്റിങ് ആപ്പിലൂടെ പണം നേടാൻ നിന്നിട്ടില്ല; കളിയാക്കിയവർ അറിഞ്ഞോ ഇവരെ സിനിമേലെടുത്തു!  നമ്മൾ തെരഞ്ഞെടുക്കുന്ന വഴി ക്ലിയർ ആണെങ്കിൽ ഉറപ്പായും അതിനിടയിൽ ഉണ്ടാകുന്ന തടസ്സങ്ങളെ നമുക്ക് നിഷ്പ്രഭം ആക്കാൻ ആക്കുമെന്ന് തെളിയിക്കുകയാണ് പ്രമോദും പ്രിയയും. ഒരുപാട് ബിസിനസസുകൾ ചെയ്തു എല്ലാം പണി കിട്ടി പിന്നെ മെഡിക്കൽ റെപ് ആയി ജോലി നോക്കുന്ന അവസരത്തിലാണ് വീഡിയോ ക്രിയേഷനിലേക്ക് കൂടി എത്തുന്നത്. എന്നാൽ കോവിഡ് കാലത്തേ പ്രതിസന്ധികൾ ആ ജോലിയെയും ബാധിച്ചു. പിന്നീട് ഫുൾ ടൈം വീഡിയോ ക്രിയേഷനിലേക്ക് തിരിയാൻ കാരണമായി. പക്ഷേ അത് ഇവർക്ക് ഇപ്പോൾ അനുഗ്രഹമായി മാറി ഇപ്പോൾ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേർസ് എന്ന ലേബലിലും സിനിമ താരങ്ങൾ ആയും ഇവർ അറിയപ്പെട്ടു തുടങ്ങി. സൂപ്പർ ഹിറ്റ് ചിത്രമായിരുന്ന പൈങ്കിളിയിലും തീയേറ്ററുകളിൽ നിറഞ്ഞ സദസിൽ ഓടുന്ന വ്യസനസമേതം ബന്ധുമിത്രാദികൾ സിനിമയിലും തന്റേതായ സ്ഥാനം നേടിയെടുക്കാൻ പ്രമോദിന് കഴിഞ്ഞു. അണിയറയിൽ ഒരുങ്ങുന്ന ചിത്രത്തിലും പ്രമോദ് ഭാഗമാണ്.





പ്രതിസന്ധികൾ, പരിഹാസങ്ങൾ കടമ്പകൾ ഏറെ കടന്നാണ് ഉപ്പ് ഫെയിം പ്രമോദും പ്രിയയും ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്. കാമറ തൂക്കി ഇങ്ങനെ നടന്നോ ഇവർക്കൊന്നും വേറെ പണിയില്ലേ, ഇതിൽ നിന്നും എന്ത് കിട്ടാനാണ് എന്നൊക്കെ ചോദിച്ചവർ ഒരുപാട് പേരുണ്ട്. എന്നാൽ അന്ന് കാമറയും തൂക്കി നടന്നതുകൊണ്ടുകൂടിയാണ് ഇന്ന് ഇവിടംവരെ എങ്കിലും എത്താൻ സാധിച്ചത്. തുടക്ക കാലത്ത് കാമറയും തൂക്കി നടക്കുന്നവൻ എന്ന് പറഞ്ഞു ഇൻസൾട്ട് ചെയ്ത നിരവധി ആളുകൾ ഞങ്ങൾക്ക് ഒപ്പമുണ്ട്. ഒരുപാട് കളിയാക്കലുകൾ ഞങ്ങൾക്ക് നേരിടേണ്ടി വന്നു, എന്നാൽ ആ കളിയാക്കലുകൾ കേട്ടത് കൊണ്ടുകൂടിയാണ് ഇവിടം വരെ എത്താൻ ഞങ്ങൾക്ക് കഴിഞ്ഞത് എന്ന് ഞാൻ വിശ്വസിക്കുന്നു, വലിയ മാറ്റങ്ങൾ ഒന്നും അഞ്ചുവർഷത്തിനുള്ളിൽ ജീവിതത്തിൽ ഉണ്ടായിട്ടില്ല.





കാരണം സാമ്പത്തിക ലാഭത്തിനുവേണ്ടി ബെറ്റിങ് ആപ്പുകൾ പോലെയുള്ള വഴികൾ ഞങ്ങൾ തെരെഞ്ഞെടുക്കാറില്ല. വമ്പൻ ഓഫറുകൾ അങ്ങനെ വരാറുണ്ട് അതൊന്നും ഞങ്ങൾ ഇതുവരെ ചെയ്തിട്ടില്ല ഇനി ചെയ്യാനും ഉദ്ദേശിക്കുന്നില്ല. അതുകൊണ്ടുതന്നെ സാമ്പത്തിക നേട്ടം വലിയ രീതിയിൽ ഉണ്ടായോ എന്ന് ചോദിച്ചാൽ ഒരിക്കലും ഇല്ല അതിനായി അത്തരം വീഡിയോസ് ചെയ്യാറില്ല എന്നതാണ് യാഥാർഥ്യം. ഞങ്ങളുടെ സുഹൃത്തുക്കളും കുടുംബവും ആണ് ഏറ്റവും വലിയ പിന്തുണ എന്ന് പറയുന്നത്. എനിക്ക് പ്രിയയും പ്രിയക്ക് ഞാനും ഞങ്ങൾക്ക് മക്കളായ നിരഞ്ജനും നിരഞ്ജനയും നൽകിയ പിന്തുണ ആ പിന്തുണക്ക് പ്രേക്ഷകർ നൽകിയ സ്നേഹം ഒക്കെയാണ് ഞങ്ങളെ ഇവിടം വരെ എത്തിച്ചത്.



പിന്നെ കൂടെ നിൽക്കുന്ന നജിത്ത്. ഏതുസമയത്തും കാമറ ചലിപ്പിക്കാൻ അവൻ ഞങ്ങൾക്ക് കൂടെ ഉണ്ടാകും. ഏതുസമയത്തും ഒരു വീഡിയോ ഉണ്ട് അരുണേ ( അരുൺ കുറുപ്പൻ കുളങ്ങര) വരുന്നോ എന്ന് ചോദിച്ചാൽ അവനും ഉടനെ എത്തും. അങ്ങനെ കൂട്ടുകാർ നൽകുന്ന പിന്തുണ വളരെ വലുതാണ്. ഇവർ മാത്രമല്ല ഒരുപാട് പേരുണ്ട്. വിജേഷ്, സുമേഷ്, രാഹുൽ. രാഹുൽ ആണ് നമുക്ക് ചാനലിന് പേര് നൽകിയത്. വിമൽ കൊല്ലറയിൽ ആണ് നമ്മുടെ ലോഗോ ഡിസൈൻ ചെയ്യുന്നത്. അങ്ങനെ ഒരുപാട് പേരുടെ അധ്വാനം കൂട്ടുകെട്ട് , അഭിനയം തുടക്കം മുതൽക്കേ വലിയ ഇഷ്ടമായിരുന്നു. പക്ഷെ അതുകൊണ്ട് നടന്നാൽ ജീവിക്കാൻ ആകില്ല എന്ന് മനസിലായി ജീവിക്കാൻ വേണ്ടി പല ജോലികൾ ചെയ്തു. ബിസിനസ് ചെയ്തു എന്നാൽ അതൊന്നും എന്തുകൊണ്ടോ സക്സസ് ആയില്ല. പിന്നെയാണ് ഇതും ഒരു പ്രൊഫെഷൻ എന്ന് തിരിച്ചറിഞ്ഞതും ഈ ഒരു മേഖലയിലേക്ക് എത്തിയതും. ഒരിക്കലും അഭിനയത്തിലേക്ക് എത്തുമെന്ന് കരുതിയതേ ഇല്ല. എങ്കിലും അണയാത്ത തീ പോലെ അഭിനയം എന്റെ ഉള്ളിൽ തന്നെ ഉണ്ടായിരുന്നു.അതാകാം സിനിമ നമ്മളെ തേടി വരാൻ കാരണവും.

Find out more: