ഇറാൻ ഇസ്രായേൽ സംഘർഷം; ഇറാന്റെ മിസൈൽ ആക്രമണങ്ങൾ വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയെന്ന് റിപോർട്ടുകൾ!ഇറാന്റെ ഉന്നത ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ ആദ്യ ആക്രമണം മുതൽക്ക് ഇത് സുവ്യക്തമായി. ടെഹ്റാനിലെ എവിൻ ജയിലിന്റെ കവാടം തകർത്ത ആക്രമണം മറ്റൊരുദാഹരണമാണ്. ഫൊർദോ ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തിലേക്കും ഇസ്രായിലിന്റെ ആക്രമണം കൃത്യതയുള്ളതായിരുന്നു. ജൂൺ 19ന് ഇസ്ഫഹാൻ, നതാൻസ് എന്നീ ആണവകേന്ദ്രങ്ങളുടെ സംരക്ഷണത്തിനായി വിന്യസിച്ചിരുന്ന എസ്-300 ആന്റി എയർക്രാഫ്റ്റ് സംവിധാനത്തെ ഇസ്രായേലി മിസൈലുകൾ തകർത്തു. ഇസ്രായേലിന്റെ സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമത സംശയലേശമില്ലാതെ തെളിയിക്കാൻ ഇറാൻ-ഇസ്രായേൽ സംഘർഷത്തിന് കഴിഞ്ഞുവെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. കൃത്യതയാർന്ന ആക്രമണങ്ങൾക്കുള്ള ഇസ്രായേലി ആയുധങ്ങളുടെ ശേഷി തെളിയിക്കപ്പെട്ടു. ഇസ്രായേലിന്റെ സൈനിക സംവിധാനങ്ങളെ പ്രശ്നത്തിലാക്കാൻ പോന്ന മറ്റൊരു ആക്രമണശൈലി കൂടി ഇറാൻ പുറത്തെടുക്കുകയുണ്ടായി.
യഥാർത്ഥ പോർ വിമാനങ്ങളെപ്പോലെ തോന്നിക്കുന്ന ഡ്രോണുകളെ ഇറാൻ പറത്തിവിട്ടു. ഇവയെ ആക്രമിക്കാൻ കാര്യക്ഷമത കൂടിയ, നിർമ്മാണച്ചെലവ് ഏറിയ മിസൈലുകളെ ഇസ്രായേൽ അയച്ചു. കളിപ്പാട്ടങ്ങളെ തകർക്കാൻ ആരോ മിസൈൽ പോലുള്ളവ അയയ്ക്കുന്നതിന്റെ നഷ്ടം ആലോചിക്കാവുന്നതേയുള്ളൂ. ഇസ്രായേലിന്റെ ലോകവിഖ്യാതമായ ആരോ മിസൈലുകളും ഡേവിഡ് സ്ലിങ്ങും ഥാഡ് ബാറ്ററിയും അയേൺ ഡോമുമെല്ലാം ഈ തന്ത്രത്തിൽ കുടുങ്ങിപ്പോയി. ആക്രമണങ്ങളെ വലിയൊരളവ് പ്രതിരോധിക്കാൻ ഇസ്രായേലിന് സാധിച്ചുവെങ്കിലും എല്ലാ പ്രതിരോധ സംവിധാനങ്ങളെയും കബളിപ്പിച്ചെത്തിയ ചില മിസൈലുകൾ വലിയ നാശനഷ്ടങ്ങളുണ്ടാക്കി. ഇതെത്തുടർന്നാണ് മിസൈൽ വിക്ഷേപണ സംവിധാനങ്ങളെ ആക്രമിക്കുക എന്ന തന്ത്രത്തിലേക്ക് ഇസ്രായേൽ മാറിയത്.
ജൂൺ 13-14 തീയതികളിൽ ഇറാൻ ഇസ്രായേലിനു നേർക്ക് കുറഞ്ഞത് ആറ് മിസൈൽ ആക്രമണങ്ങൾ നടത്തുകയുണ്ടായി. ഓരോ ആക്രമണത്തിലും 100 മുതൽ 200 വരെ മിസൈലുകളാണ് പാഞ്ഞു ചെന്നത്. ജൂൺ 14-15 തീയതികളിൽ 35 മുതൽ 40 വരെ മിസൈലുകൾ വീതം പലവട്ടമായി ഇറാൻ പ്രയോഗിച്ചു. ഇതിനു പിന്നാലെ വടക്കൻ (ഹൈഫ) ഇസ്രായേലിനെയും മധ്യ (ടെൽ അവീവ്) ഇസ്രായേലിനെയും ലക്ഷ്യമിട്ടുള്ള രണ്ട് തരംഗങ്ങളിലായി ഏകദേശം 80 ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ അയച്ചു. ഇതിനെല്ലാം പുറമെ ഡസൻ കണക്കിന് ഡ്രോണുകളും ഇസ്രായേലിനെ ലക്ഷ്യമാക്കി ചെന്നു. തുടർച്ചയായ മിസൈൽ - ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇസ്രായേലിന് തങ്ങളുടെ മിസൈൽപ്രതിരോധ സംവിധാനങ്ങളെ തുടർച്ചയായി പ്രവർത്തിപ്പിക്കേണ്ടി വന്നു.
ഈ പ്രതിരോധ സംവിധാനത്തെയും മറികടന്ന് ചില ഡ്രോണുകളും മിസൈലുകളും ഇസ്രായേലിൽ പതിച്ചു. 80 ശതമാനം മുതൽ 95 ശതമാനം വരെ കൃത്യതയോടെ പ്രവർത്തിക്കാൻ കഴിയുന്ന മിസൈൽവേധ സംവിധാനങ്ങളാണ് ഇസ്രായേലിന്റെ പക്കലുള്ളത്. ഇസ്രായേൽ ഈ സംഘർഷത്തിൽ ഉയർന്ന ആത്മവിശ്വാസവും അധീശത്വവും പ്രകടിപ്പിക്കുന്നത് സുവ്യക്തമായിരുന്നു. എങ്കിലും, ഏറെ പാടിപ്പുകഴ്ത്തപ്പെട്ട ഇസ്രായേലി പ്രതിരോധത്തിന്റെ പാളിച്ചകളും ദൗർബല്യങ്ങളും ലോകത്തിന് വ്യക്തമായ സന്ദർഭം കൂടിയായിരുന്നു ഇത്. സമാനമായ അളവിലുള്ള ഒരു ആക്രമണപ്രത്യാക്രമണത്തിൽ അടുത്തകാലത്തൊന്നും മറ്റൊരു രാജ്യവുമായും ഏർപ്പെട്ടിട്ടില്ല എന്നതിനാൽ ആകാശയുദ്ധത്തിന്റെ കാര്യത്തിലെങ്കിലും ഇസ്രായേലിന്റെ ബലവും ദൗർബല്യവും കണക്കാക്കാൻ കഴിയുന്ന ഒന്നായി ഇറാനുമായുള്ള സംഘർഷം.
Find out more: