പ്രധാനമന്ത്രിയുടെ മൻ കീ ബാതിൽ കൈകൊട്ടിയും പാത്രം കൊട്ടിയും പ്രതിഷേധിക്കാൻ കർഷകർ! ഇതോടെ പ്രക്ഷോഭം ശക്തമാക്കുകയാണ് കർഷകർ‍. അതിന്റെ ഭാഗമായി ഇന്ന് നടക്കാനിരിക്കുന്ന പ്രധാനമന്ത്രിയുടെ മൻ കീ ബാത് പ്രസംഗം ബഹിഷ്‌കരിക്കാനാണ് കർഷകരുടെ തീരുമാനം. വിവാദ കാർഷിക നിയമത്തിനെതിരെ കർഷകർ നടത്തുന്ന സമരം 32-ാം ദിവസത്തിലേക്ക് കടന്നു.വിവാദ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് എൻഡിഎ സഖ്യം വിട്ട് ഇന്നലെ ആർഎൽപി പോയിരുന്നു. ഇതോടെ കേന്ദ്രസർക്കാർ കൂടുതൽ പ്രതിരോധത്തിലായി. ഡൽഹിയിലേക്ക് കർഷക മാർച്ചും ആർഎൽപി പ്രഖ്യാപിച്ചു. സമരത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത് കർഷകർ ബഹിഷ്‌കരിക്കുക. പ്രധാനമന്ത്രി പ്രസംഗിക്കുമ്പോൾ കൈയടിച്ചും പാത്രം കൊട്ടിയും പ്രതിഷേധിക്കാനാണ് കർഷകരുടെ തീരുമാനം. പുതിയ കാർഷിക പരിഷകരണ നിയമങ്ങൾ റദ്ദാക്കുന്നതിനുള്ള നടപടികൾ, താങ്ങുവിലയിൽ രേഖാമൂലമുള്ള ഉറപ്പ്, വായുമലിനീകരണ ഓർഡിനൻസിന്റെ ഭേദഗതികൾ, വൈദ്യുതി ഭേദഗതി ബില്ലിന്റെ കരടിൽ ആവശ്യമായ മാറ്റങ്ങൾ എന്നീ വിഷയങ്ങൾ ചർച്ച ചെയ്യണമെന്നാണ് കർഷകർ മുന്നോട്ട് വച്ചിരിക്കുന്ന ആവശ്യങ്ങൾ. അതേസമയം ചൊവ്വാഴ്ച രാവിലെ 11 ന് ചർച്ചക്ക് തയാറാണെന്നാണ് കർഷക സംഘടനകൾ കേന്ദ്രസർക്കാരിനെ അറിയിച്ചിരിക്കുന്നത്.



അതേസമയം, ചർച്ചകൾക്ക് കേന്ദ്രസർക്കാരായിരുന്നു ഉപാധികൾ മുന്നോട്ട് വച്ചിരുന്നത് എങ്കിൽ ഇത്തവണ കർഷക സംഘടനകളാണ് ഉപാധികൾ മുന്നോട്ട് വച്ചിരിക്കുന്നത്. നാല് നിബന്ധനകളാണ് കർഷക സംഘടനകൾ മുന്നോട്ട് വച്ചിരിക്കുന്നത്. ബില്ലിന്റെ കരടിൽ ആവശ്യമായ മാറ്റങ്ങൾ എന്നീ വിഷയങ്ങൾ ചർച്ച ചെയ്യണമെന്നാണ് 42 കർഷക സംഘടനകളുടെ നേതാക്കൾ കേന്ദ്രസർക്കാരിനെഴുതിയ കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്. അതിനിടെ കേന്ദ്ര സർക്കാരുമായി ഡിസംബർ 29ന് ചർച്ചയ്ക്ക് തയ്യാറാണെന്ന് കർഷക സംഘടനകൾ അറിയിച്ചു. സിംഘു അതിർത്തിയിൽ കർഷക സംഘടനകളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തിരിക്കുന്നത്. ചർച്ചകൾക്ക് കേന്ദ്രസർക്കാരായിരുന്നു ഉപാധികൾ മുന്നോട്ട് വച്ചിരുന്നത് എങ്കിൽ ഇത്തവണ കർഷക സംഘടനകളാണ് ഉപാധികൾ മുന്നോട്ട് വച്ചിരിക്കുന്നത്. നാല് നിബന്ധനകളാണ് കർഷക സംഘടനകൾ മുന്നോട്ട് വച്ചിരിക്കുന്നത്.


 അവ പരിശോധിക്കാം, ശിരോമണി അകാലിദൾ (എസ്എഡി) ന് ശേഷം, ബിജെപിയുടെ നേതൃത്വത്തിലുള്ള എൻ‌ഡി‌എയ്ക്ക് മറ്റൊരു സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി (ആർ‌എൽ‌പി) നഷ്ടപ്പെട്ടു. അതിന് പുറമെ, ബിജെപിയുടെ സഖ്യകക്ഷിയായ ജെജെപിയിലെ എംഎൽഎമാർ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ, നിരവധി സ്വതന്ത്രർ നൽകിയിരുന്ന പിന്തുണ പിന്തവലിക്കുകയും ചെയ്തു. ഇതോടെ ഹരിയാന സർക്കാർ ന്യൂനപക്ഷമായിട്ടുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു. കാർഷിക നിയമത്തിൽ ഒരു തരത്തിലും ഭേദഗതി വേണമെന്ന്‌ കർഷകർ ആവശ്യപ്പെട്ടിട്ടില്ല.



മറിച്ച്‌ മൂന്നു നിയമങ്ങളും പിൻവലിക്കണമെന്നാണ്‌ ആവശ്യപ്പെട്ടത്‌. സർക്കാരാണ്‌ ഭേദഗതി നിർദേശം മുന്നോട്ട്‌ വച്ചത്‌. എന്നാൽ ചില കേന്ദ്ര മന്ത്രിമാർ നിയമത്തിൽ ഭേദഗതി വരുത്തുന്നതിന്‌ കർഷകർ സമ്മതിച്ചെന്ന തരത്തിൽ പ്രചാരണം നടത്തുന്നുവെന്നും നേതാക്കൾ കേന്ദ്രകൃഷി മന്ത്രാലയത്തിലെ ജോയിന്റ്‌ സെക്രട്ടറിക്ക്‌ അയച്ച കത്തിൽ പറയുന്നു. പ്രക്ഷോഭത്തിന് ഐക്യദാർഢ്യമായി മത്സ്യത്തൊഴിലാളികളും രാജ്യാവ്യാപകമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അഖിലേന്ത്യാ മത്സത്തൊഴിലാളി കോൺഗ്രസ് അധ്യക്ഷൻ ടി.എൻ. പ്രതാപൻ എംപി വ്യക്തമാക്കി. 

Find out more: