പൃഥ്വിയും നയൻസും ഒന്നിക്കുന്ന 'ഗോൾഡിന്റെ ' ടീസർ പുറത്ത്! പൃഥ്വിയേയും നൻതാരയേയും പ്രേമത്തിലെ ചിത്രശലഭത്തേയുമൊക്കെ ടീസറിൽ കാണിക്കുന്നുണ്ട്. രസകരമായ ചിത്രമാണെന്ന സൂചനയാണ് ടീസർ നൽകുന്നത്. ഒപ്പം ആക്ഷനും ഉണ്ടാകുമെന്നാണ് സൂചന.'പ്രേമം' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അൽഫോൻസ് പുത്രൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'ഗോൾഡ്' ടീസർ പുറത്തിറങ്ങി.ലാലു അലക്സ്, ഷമ്മി തിലകൻ, മല്ലിക സുകുമാരൻ, ശാന്തി കൃഷ്ണ, ബാബുരാജ്, വിനയ് ഫോർട്ട്, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, റോഷൻ മാത്യു, ജഗദീഷ്, സൈജു കുറുപ്പ്, ദീപ്തി സതി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ ഒരുമിക്കുന്നുണ്ട്.
സംവിധാനത്തിന് പുറമെ സിനിമയുടെ എഡിറ്റിങ്ങും സ്റ്റണ്ടും വിഷ്വൽ എഫക്സും ആനിമേഷനും കളർ ഗ്രേഡിങ്ങുമൊക്കെ അൽഫോൻസ് തന്നെയാണ് നിർവ്വഹിക്കുന്നത്. പൃഥ്വിരാജ് സുകുമാരനും നയൻതാരയും ആദ്യമായി പ്രധാന റോളിൽ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അതോടൊപ്പം നെട്രിക്കൺ എന്ന സിനിമയ്ക്ക് ശേഷം അജ്മലും നയൻതാരയും ഈ ചിത്രത്തിലൂടെ വീണ്ടുമൊന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജുമാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഇതിനിടയിൽ അൽഫോൻസ് പാട്ട് എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു. ഫഹദ് ഫാസിലും നയൻതാരയുമായിരുന്നു ഈ സിനിമയിലെ മുഖ്യ കഥാപാത്രങ്ങളായി നിശ്ചയിച്ചിരുന്നത്. എന്നാൽ ഈ സിനിമ കൊവിഡ് മൂലം ഷൂട്ട് നീണ്ടതോടെ ഗോൾഡ് സിനിമയൊരുക്കുകയായിരുന്നു അൽഫോൻസ്. തെന്നിന്ത്യയിൽ തരംഗമായ പ്രേമം എന്ന ചിത്രത്തിൻ്റെ റിലീസിന് അഞ്ച് വർഷങ്ങൾക്ക് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമായതിനാൽ തന്നെ ഏവരും പ്രതീക്ഷയിലാണ്. 'പ്രേമം' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അൽഫോൻസ് പുത്രൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'ഗോൾഡ്' ടീസർ പുറത്തിറങ്ങി.
കഥയെ കുറിച്ച് ഒരു സൂചന പോലും തരാതെ ആകാംക്ഷ നിലനിർത്തി പൃഥ്വിരാജ്–നയൻതാര–അൽഫോൻസ് പുത്രൻ ചിത്രം ഗോൾഡിന്റെ ടീസർ. പൃഥ്വിയും നയൻതാരയെയും ടീസറിൽ കാണാം. 'പ്രേമം' സിനിമയ്ക്കു ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗോൾഡ്'. പൃഥ്വിരാജ് പ്രൊഡക്‌ഷൻസ്, മാജിക് ഫ്രയിംസ് എന്നിവരാണ് നിർമാതാക്കൾ.നേരം, പ്രേമം എന്നീ ഹിറ്റുകൾക്ക് ശേഷം അൽഫോൺസ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഗോൾഡ്.
Find out more: