യൂണിഫോമിനൊപ്പം ഹിന്ദുക്കൾക്ക് മൂക്കുത്തി; മറ്റൊരു ചർച്ചയും കൂടെ! ഇസ്ലാം മത വിശ്വാസ പ്രകാരം സ്ത്രീകൾക്ക് ഹിജാബ് നിർബന്ധമാണോ?, ആണെങ്കിൽ അതിൽ ഇടപെടാൻ സർക്കാരിന് അധികാരമുണ്ടോ?, ഹിജാബ് ധരിക്കുന്നത് ഭരണഘടനാപരമായ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുമോ?, ഉൾപ്പെടുമെങ്കിൽ അതിന് യുക്തിസഹമായ നിയന്ത്രണം ഏർപ്പെടുത്താൻ കഴിയുമോ? തുടങ്ങിയ വിഷയങ്ങളാണ് കർണാടക ഹൈക്കോടതിയുടെ ഫുൾ ബെഞ്ച് പരിശോധിക്കുന്നത്. കർണാടകത്തിലെ പി.യു കോളേജിൽ യൂണിഫോമിനൊപ്പം ഹിജാബും ധരിച്ച വിദ്യാർഥികളെ പഠിക്കാൻ അനുവദിക്കാത്തതിന് എതിരായ കേസിൽ ഹൈക്കോടതിയിൽ വാദം നടക്കുകയാണ്. ഇന്ത്യയിലെ തമിഴ്‌നാട് സ്വദേശിനിയായ ഒരു ഹിന്ദു വിദ്യാർഥിനി മൂക്കുത്തി ധരിക്കരുതെന്ന ദക്ഷിണാഫ്രിക്കയിലെ സ്‌കൂളിന്റെ തീരുമാനം ദക്ഷിണാഫ്രിക്കയിലെ ഭരണഘടനാ കോടതി റദ്ദാക്കിയിരുന്നതായും ദേവദത്ത് കാമത്ത് ചൂണ്ടിക്കാട്ടി.
ഹിജാബ് ധരിക്കാനുള്ള അവകാശം നിഷേധിക്കുന്നത് ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നാണ് വിദ്യാർഥിനികൾക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദേവദത്ത് കാമത്ത് കഴിഞ്ഞ ദിവസം വാദിച്ചത്. 2004 സെപ്റ്റംബറിലെ അവധിക്കാലത്ത് മൂക്കുകുത്തിയ സുനാലി ഒരു ചെറിയ സ്വർണ്ണ സ്റ്റഡ് ധരിച്ചു. ഒക്ടോബറിൽ സ്‌കൂൾ വീണ്ടും തുറന്നപ്പോൾ സ്റ്റഡ് എടുത്തുമാറ്റാൻ അധികൃതർ ആവശ്യപ്പെട്ടു. സ്‌കൂളിലെ പെരുമാറ്റചട്ടങ്ങൾക്ക് എതിരാണ് മൂക്കുത്തി എന്നായിരുന്നു വാദം. തമിഴ്‌നാട് സ്വദേശിയായ നവനീതം പിള്ളയുടെ മകളായ സുനാലിയെ 2002ലാണ് ദക്ഷിണാഫ്രിക്കയിലെ പ്രശസ്തമായ ഡർബൻ ഗേൾസ് ഹൈസ്‌ക്കൂളിൽ ചേർത്തത്. സ്‌കൂളിലെ യൂണിഫോം അടക്കമുള്ള പെരുമാറ്റചട്ടങ്ങൾ സുനാലി കൃത്യമായി പാലിക്കുമെന്ന് നവനീതം പിള്ള സ്‌കൂൾ അധികൃതർക്ക് രേഖാമൂലം ഉറപ്പുനൽകിയിരുന്നു.
മൂക്കിലെ മുറിവ് ഉണങ്ങുന്നതു വരെ, പരമാവധി ഒക്ടോബർ അവസാനം വരെ മൂക്കുത്തി ധരിക്കാൻ സുനാലിയെ അനുവദിക്കാമെന്നാണ് പ്രധാന അധ്യാപകയായ ആനി മാർട്ടിൻ നവനീതത്തെ അറിയിച്ചത്. പക്ഷേ, ഒക്ടോബർ കഴിഞ്ഞിട്ടും മൂക്കുത്തി ഒഴിവാക്കാൻ സുനാലി തയ്യാറായില്ല. 2005ലെ പുതിയ അധ്യയന വർഷത്തിലും മൂക്കുത്തി ധരിച്ചാണ് സുനാലി സ്‌കൂളിൽ പോയത്. തുടർന്ന് മൂക്കുത്തി ധരിക്കാൻ സുനാലിയെ അനുവദിക്കാൻ പ്രത്യേക കാരണങ്ങൾ ഉണ്ടോയെന്ന് ചോദിച്ച് ആനി മാർട്ടിൻ നവനീതത്തിന് കത്തെഴുതി. സാംസ്‌കാരിക സ്വത്വം നിലനിർത്തുന്നതിന്റെ ഭാഗമായാണ് ദക്ഷിണേന്ത്യക്കാർ മൂക്കുത്തി ധരിക്കുന്നതെന്ന് നവനീതം സ്‌കൂളിനെ അറിയിച്ചു. ''വളരെ പഴക്കമുള്ള ആചാരമാണിത്.
ശാരീരികമായി പ്രായപൂർത്തിയാവുന്ന പെൺകുട്ടികൾക്ക് മൂക്കുത്തി നൽകും. പ്രായപൂർത്തിയായെന്ന് പെൺകുട്ടികളെ ബോധ്യപ്പെടുത്താനാണ് അങ്ങനെ ചെയ്യുന്നത്. സുനാലിക്ക് 16 വയസായപ്പോൾ മുത്തശ്ശി രത്‌നം കൊണ്ടുള്ള സ്റ്റഡ് നൽകിയിട്ടുണ്ട്. മതപരമായ വിശ്വാസത്തിന്റെ ഭാഗമായാണ് മുത്തശ്ശി അത് നൽകിയത്. ആഭരണങ്ങൾ: പ്ലെയിൻ ആയ വട്ടത്തിലുള്ള സ്റ്റഡ് കമ്മൽ ആയി ധരിക്കാം. ഓരോ ചെവിയിലും ഓരോന്നു വീതമേ പാടുള്ളൂ. കൈയ്യിൽ കെട്ടുന്ന വാച്ച് അല്ലാതെ മറ്റൊരു ആഭരണവും പാടില്ല. ''വളരെ പഴക്കമുള്ള ആചാരമാണിത്. ശാരീരികമായി പ്രായപൂർത്തിയാവുന്ന പെൺകുട്ടികൾക്ക് മൂക്കുത്തി നൽകും.
പ്രായപൂർത്തിയായെന്ന് പെൺകുട്ടികളെ ബോധ്യപ്പെടുത്താനാണ് അങ്ങനെ ചെയ്യുന്നത്. സുനാലിക്ക് 16 വയസായപ്പോൾ മുത്തശ്ശി രത്‌നം കൊണ്ടുള്ള സ്റ്റഡ് നൽകിയിട്ടുണ്ട്. മതപരമായ വിശ്വാസത്തിന്റെ ഭാഗമായാണ് മുത്തശ്ശി അത് നൽകിയത്. അല്ലാതെ മൂക്കുത്തിയിൽ ഫാഷൻ കാഴ്ച്ചപാടില്ല.''--നവനീതം മറുപടി നൽകി. സ്‌കൂൾ ഭരണസമിതിയുടെ തീരുമാനത്തിന്റെ ഭാഗമായി ഹിന്ദു പാരമ്പര്യ വിദഗ്ദരുമായും മനുഷ്യാവകാശ വിദഗ്ദരുമായും ആനി മാർട്ടിൻ ചർച്ച നടത്തി. സ്‌കൂളിൽ മൂക്കുത്തി ധരിക്കാൻ സുനാലിയെ അനുവദിക്കരുതെന്നാണ് അവസാനം മാനേജ്‌മെന്റ് തീരുമാനിച്ചത്. പ്രശ്‌നത്തിൽ നിരന്തരം ചർച്ചകൾ നടന്നെങ്കിലും സ്‌കൂൾ അധികൃതർ നിലപാടിൽ ഉറച്ചുനിന്നു. തുടർന്നാണ് വിവേചനം സംബന്ധിച്ച കേസുകൾ പരിഗണിക്കുന്ന പ്രത്യേക സമത്വ കോടതിയിൽ ജൂലൈ 14ന് നവനീതം പിള്ള ഹർജി നൽകിയത്.
Find out more: