ലോകാരോഗ്യസംഘടനയുടെ ഫോണ്‍ നമ്പര്‍ സത്യത്തിൽ ഏതാണ്. ആശങ്ക ജനിപ്പിക്കുന്നതും ഭയമുളവാക്കുന്നതുമായി നിരവധി വാര്‍ത്തകളാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.ഇതോടെ എന്താണ് വിശ്വസിക്കേണ്ടത് വിശ്വസിക്കരുതാത്തത് എന്നുള്ള ആശങ്കയിലാണ് ജനങ്ങള്‍. അത്തരത്തില്‍ ഒന്നാണ് ലോകാരോഗ്യസംഘടനയുടെ ഫോണ്‍ നമ്പര്‍ എന്നത്.സന്ദേശങ്ങളില്‍ പറഞ്ഞിരിക്കുന്നത് പൂര്‍ണമായും സത്യം തന്നെയാണ്.

 

 

  ഇത് വാട്സാപ്പ് വേരിഫിക്കേഷന്‍ ചെയ്ത അക്കൗണ്ടാണിത്. ഏറ്റവും പുതിയ കൊറോണ സംബന്ധമായ വിവരങ്ങള്‍ ഇവര്‍ നമുക്ക് നല്‍കും. ഇതിലൂടെ കൊറോണ സംബന്ധമായ തെറ്റായ പ്രചരണങ്ങള്‍ ഒരു പരിധിവരെ തടയുവാനും സാധിക്കും എന്നതാണ് പ്രത്യേകത.

 

 

  +41798931892 എന്ന ഫോണ്‍ നമ്പരാണ് ഇത്തരത്തില്‍ പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്. വാട്സാപ്പില്‍ ഈ നമ്പരില്‍ ഒരു ഹായ് അയച്ചാല്‍ കൊറോണയുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരങ്ങള്‍ ലഭിക്കുമെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ നിരവധി വ്യാജ പ്രചരണങ്ങളുടെ അടിസ്ഥാനത്തില്‍ ഇത് സത്യമാണോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.

 

  ഇത്തരത്തില്‍ നിരവധി ആളുകളാണ് ടൈംസ് ഫാക്ട് ചെക്കിലേക്ക് ഇതിന്റെ സത്യാവസ്ഥ അറിയുന്നതിന് സന്ദേശങ്ങള്‍ അയച്ചിരിക്കുന്നത്ഇതിന് മുന്നിലുള്ള നമ്പറോ ഛിഹ്നമോ മറുപടിയായി നല്‍കിയാല്‍ അക്കാര്യത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ അധികൃതര്‍ നല്‍കും.

 

 

  ഉദാഹരണത്തിന് നമുക്ക് അറിയേണ്ടത് കൊറോണ വൈറസ് ബാധതരുടെ എണ്ണമാണെങ്കില്‍ ഒന്നാമതായി കിടക്കുന്ന 'ലേറ്റസ്റ്റ് നമ്പേഴ്സ്' എന്നതിന് വേണ്ടി '1' എന്നോ അതില്‍ നല്‍കിയിരിക്കുന്ന 'ഛിഹ്ന'മോ അയച്ചാല്‍ മതി. അവര്‍ അതിനുള്ള മറുപടി നല്‍കും.മുകളില്‍ നല്‍കിയിരിക്കുന്ന നമ്പറില്‍ വാട്സാപ്പില്‍ നിന്നും ഹായ് എന്ന ഒരു സന്ദേശം അയച്ചുകഴിഞ്ഞാല്‍ അവര്‍ ഉടന്‍ തന്നെ ഒരു മറുപടി നല്‍കും.

 

 

   അതില്‍ കൊറോണ വൈറസുമായി ബന്ധപ്പെട്ട് എന്ത് വിവരമാണ് അറയേണ്ടത് എന്നും ചോദ്യമുണ്ടാകും. ഇത്തരത്തില്‍ എട്ട് കാര്യങ്ങളാണ് ഉണ്ടാകുകഇത് സംബന്ധിച്ച് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഇവര്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രോഗബാധിതനാണോ എന്നതിനെക്കുറിച്ചുള്ള സംശയങ്ങള്‍ക്കും ഈ വിധത്തില്‍ ഉത്തരം നല്‍കാന്‍ സാധിക്കും.

మరింత సమాచారం తెలుసుకోండి: