യുഎഇ യാത്ര പോകുന്നവരുടെ ശ്രദ്ധയ്ക്ക്! യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർ അജ്ഞാതരിൽ നിന്നും ലഗേജുകൾ സ്വീകരിക്കരുതെന്ന് നിർദേശം. ബാഗുകളിൽ എന്താണെന്ന് അറിയാതെ ലഗേജുകൾ സ്വീകരിച്ചാൽ കുഴപ്പത്തിൽ ചെന്ന് ചാടാൻ സാധ്യതയുണ്ടെന്ന് യുഎഇ ഫെഡറൽ കസ്റ്റംസ് അതോറിറ്റി (എഫ്‌സിഎ) അറിയിച്ചു. മറ്റെല്ലാ രാജ്യങ്ങളെയും പോലെ തന്നെ യുഎഇയിലേക്ക് യാത്ര ചെയ്യുമ്പോൾ യാത്രക്കാർക്ക് വഹിക്കാൻ കഴിയാത്ത വസ്തുക്കളും കസ്റ്റംസ് അധികൃതർ നിരോധിച്ചിട്ടുണ്ട്. നിരോധിച്ചിട്ടുള്ള വസ്തുക്കളിൽ മയക്കുമരുന്നുകൾ, ചൂതാട്ടത്തിനുള്ള ഉപകരണങ്ങളും യന്ത്രങ്ങളും, നൈലോൺ കൊണ്ടുള്ള മീൻ വല, പന്നി വർഗത്തിൽപ്പെട്ട മൃഗങ്ങൾ, ആനക്കൊമ്പ്, ചുവന്ന ലൈറ്റുള്ള ലേസർ പെൻ, വ്യാജ കറൻസികൾ, ആണവ വികിരണമേറ്റ വസ്തുക്കൾ, മതനിന്ദയുള്ളതോ അശ്ലീലം ഉൾക്കൊള്ളുന്നതോ ആയ പുസ്തകങ്ങളും ചിത്രങ്ങളും, കൽ പ്രതിമകൾ, വെറ്റില ഉൾപ്പെടെയുള്ള മുറുക്കാൻ വസ്തുക്കൾ എന്നിവ ഉൾപ്പെടുന്നു.



 
'യുഎഇയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന യാത്രക്കാർ അജ്ഞാതരിൽ നിന്ന് ലഗേജുകളോ ബാഗുകളോ സ്വീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും അവരുടെ ബാഗിനുള്ളിൽ എന്തെല്ലാമാണ് ഉള്ളതെന്ന് അറിയാതെ കൈമാറരുതെന്നും' ആവശ്യപ്പെട്ടു.ജീവനുള്ള മൃഗങ്ങൾ, സസ്യങ്ങൾ, വളം, കീടനാശിനി, ആയുധങ്ങൾ, വെടിക്കോപ്പുകൾ, സ്‌ഫോടക വസ്തുക്കൾ, പടക്കം, മരുന്ന്, വൈദ്യ ഉപകരണങ്ങൾ, പ്രസിദ്ധീകരണങ്ങൾ, പുതിയ വാഹനത്തിന്റെ ടയറുകൾ, വയർലസ് ഉപകരണങ്ങൾ, മദ്യം, സൗന്ദര്യവർധക വസ്തുക്കൾ, പേഴ്‌സണൽ കെയർ ഉൽപ്പന്നങ്ങൾ, അസംസ്‌കൃത രത്‌നം, പുകയിലയിൽ നിന്നുണ്ടാക്കിയ സിഗരറ്റ് തുടങ്ങിയവ ഇതിൽപ്പെടുന്നു.




 ഇവ കൊണ്ടുവരണമെങ്കിൽ ഓരോ വസ്തുക്കളുമായും ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ മുൻകൂർ അനുമതി ആവശ്യമാണ്.അധികൃതരുടെ അനുമതിയോടു കൂടി മാത്രം കൊണ്ടുവരാനാവുന്ന ചില നിയന്ത്രിത വസ്തുക്കളുണ്ട്.  അതേസമയം  'തീരുമാനം നിങ്ങളുടെ കൈകളിൽ' എന്ന തലക്കെട്ടോടു കൂടി പുറത്തുവിട്ട വീഡിയോയിൽ കൊവിഡിനെതിരെ ജനങ്ങൾ മുൻകരുതൽ നടപടികൾ കൃത്യമായി പാലിക്കണമെന്ന് സൗദി മന്ത്റാലയം അറിയിച്ചു. ശനിയാഴ്ച മാത്രം 684 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധ 392,009 ആയി ഉയർന്നു. റിയാദ്- 320, മക്ക- 131, കിഴക്കൻ പ്രവശ്യ- 98, ബഹ- 4 എന്നിങ്ങനെ പുതിയ കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് സജീവ കേസുകൾ 6,000 പിന്നിട്ടു. അതിൽ 761 പേർ ഗുരുതരാവസ്ഥയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 26 കേസുകളുടെ വർധനവാണ് ഉണ്ടായത്.

 

మరింత సమాచారం తెలుసుకోండి: