ചേർത്തലയിൽ സമഗ്ര കാർഷിക പദ്ധതി; ഒന്നര മാസത്തിനുള്ളിൽ നടപ്പിലാക്കുമെന്ന് മന്ത്രി പി പ്രസാദ്! ചേർത്തല മണ്ഡലത്തിലെ കാർഷിക മേഖലയുമായി ബന്ധപ്പെട്ട് ഒരു സമഗ്ര കാർഷിക പദ്ധതി ആവിഷ്കരിക്കുമെന്നും ഒരു മാസത്തിനുള്ളിൽ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. കഞ്ഞിക്കുഴി പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കൃഷിമുറ്റം പച്ചക്കറി കൃഷി വികസന പദ്ധതി ഇല്ലത്തുകാവിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.ഒമ്പതിനായിരം വീടുകളെ ലക്ഷ്യം വെച്ച് കഞ്ഞിക്കുഴി പഞ്ചായത്ത് നടപ്പാക്കുന്ന ഈ പദ്ധതി കേരളത്തിൽ തന്നെ ആദ്യമായിരിക്കുമെന്നും ഏറ്റവും കൂടുതൽ കൃഷിമുറ്റങ്ങൾ ഒരുക്കുന്ന വാർഡുകൾക്ക് സമ്മാനം നൽകുമെന്നും മന്ത്രി പറഞ്ഞു. 





  ഉല്പാദിപ്പിച്ചു കഴിക്കുക എന്നതാണ് നമ്മൾ ശീലമാക്കേണ്ടത്. ആ ഒരു രീതിക്കാണ് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് കേരളത്തിനാകെ മാതൃകയാകുന്നതെന്നും മന്ത്രി പറഞ്ഞു.ഭക്ഷിക്കാനുള്ളത് മാത്രമല്ല നല്ല വരുമാനം കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂൺ, തേൻ, പച്ചക്കറി തുടങ്ങിയ വിവിധങ്ങളായ കൃഷികൾ കൊണ്ട് നല്ല വരുമാനമുണ്ടാക്കാൻ സാധിക്കും. അതിനാവശ്യമായ കാർഷിക സർവകലാശാലയുടെയും കൃഷിവകുപ്പിന്റെയും ട്രെയിനിങ് ഉൾപ്പെടെ നൽകുമെന്നും മന്ത്രി പറഞ്ഞു.ജില്ലാ പഞ്ചായത്ത് അംഗം വി. ഉത്തമൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം സന്തോഷ് കുമാർ,ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ സുധ സുരേഷ്, പി. എസ് ശ്രീലത,പഞ്ചായത്ത് അംഗങ്ങളായ ബൈരഞ്ജിത്, സി.ദീപുമോൻ, ചേർത്തല എഡിഎ ജീ. വി റെജി, കഞ്ഞിക്കുഴി കൃഷി ഓഫീസർ ജനീഷ് റോസ് ജേക്കബ്, കർഷകർ, രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. 





  സംസ്ഥാന കലോത്സവത്തിൽ വിജയികളായവരെയും ചടങ്ങിൽ മന്ത്രി ആദരിച്ചു.
പന്ത്രണ്ട് വയസുകാരനോട് ക്രൂരത.കൃഷിഭവൻ മുഖേന തൈ ഉൽപാദന യൂണിറ്റിൽ നിന്ന് എക്കോ ഷോപ്പ് വഴി വാങ്ങിയാണ് വിതരണം ചെയ്യുന്നത്. വെണ്ട, പീച്ചിൽ, പാവൽ, പടവലം, പയർ തുടങ്ങിയ അഞ്ചര ലക്ഷം പച്ചക്കറി തൈകളാണ് വിതരണത്തിനായി ഉത്പാദിപ്പിചിരിക്കുന്നത്. 250 ഹെക്ടർ പച്ചക്കറി കൃഷിയാണ് പഞ്ചായത്ത് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിളവെടുക്കുന്ന പച്ചക്കറികൾ പിഡിഎസ് വിപണന കേന്ദ്രം, ആഴ്ച ചന്ത, മൊബൈൽ വെന്ററിങ് സെന്റർ തുടങ്ങിയവ വഴി വിപണനം നടത്തും.






    കൂൺ, തേൻ, പച്ചക്കറി തുടങ്ങിയ വിവിധങ്ങളായ കൃഷികൾ കൊണ്ട് നല്ല വരുമാനമുണ്ടാക്കാൻ സാധിക്കും. അതിനാവശ്യമായ കാർഷിക സർവകലാശാലയുടെയും കൃഷിവകുപ്പിന്റെയും ട്രെയിനിങ് ഉൾപ്പെടെ നൽകുമെന്നും മന്ത്രി പറഞ്ഞു. ഈ പദ്ധതി കേരളത്തിൽ തന്നെ ആദ്യമായിരിക്കുമെന്നും ഏറ്റവും കൂടുതൽ കൃഷിമുറ്റങ്ങൾ ഒരുക്കുന്ന വാർഡുകൾക്ക് സമ്മാനം നൽകുമെന്നും മന്ത്രി പറഞ്ഞു. ഉല്പാദിപ്പിച്ചു കഴിക്കുക എന്നതാണ് നമ്മൾ ശീലമാക്കേണ്ടത്. ആ ഒരു രീതിക്കാണ് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് കേരളത്തിനാകെ മാതൃകയാകുന്നതെന്നും മന്ത്രി പറഞ്ഞു.

Find out more: