പെണ്ണുകാണാൻ വന്നപ്പോൾ പറഞ്ഞതെല്ലാം നെഗറ്റീവ്; ജുനൈസ് പക്രുവുമായുള്ള ജീവിതത്തെ കുറിച്ച് ഭാര്യ ഗായത്രി! യൂട്യൂബ് ചാനലുമായി സജീവമാണ് ഗായത്രി. അജയനുമായുള്ള വിവാഹത്തെക്കുറിച്ചും, മക്കളുടെ ജനനത്തെക്കുറിച്ചുമെല്ലാമുള്ള ചോദ്യങ്ങൾക്ക് മറുപടിയുമായാണ് കഴിഞ്ഞ ദിവസം ഗായത്രി എത്തിയത്. അഭിമുഖങ്ങളിലൂടെയായി ചേട്ടൻ പറഞ്ഞ് പല കാര്യങ്ങളും നിങ്ങൾക്ക് അറിയാവുന്നതാണ്. കുറേയേറെ ചോദ്യങ്ങൾ വന്നിരുന്നു. അതാണ് ഇങ്ങനെയൊരു ക്യുആൻഡ് എ ചെയ്യുന്നതെന്നും അവർ പറഞ്ഞിരുന്നു. ഗിന്നസ് പക്രു എന്ന അജയന്റെ ഭാര്യയും മക്കളുമെല്ലാം പ്രേക്ഷകർക്ക് പരിചിതരാണ്. കുടുംബത്തെക്കുറിച്ച് എപ്പോഴും വാചാലനാവാറുള്ളതാണ് പക്രു. അമ്മയും ഭാര്യയും മകളുമെല്ലാം കട്ട സപ്പോർട്ടായി കൂടെയുണ്ടെന്ന് അദ്ദേഹം പറയാറുണ്ട്. ലവ് മാര്യേജാണോ നിങ്ങളുടേത്, അതേക്കുറിച്ച് പറയാമോയെന്നായിരുന്നു ഒരാൾ ചോദിച്ചത്. ഞങ്ങളുടേത് അറേഞ്ചഡ് മാര്യേജാണ്. ഹെൽത്ത് ഇൻസ്‌പെക്ടർ കോഴ്‌സ് കഴിഞ്ഞ് റിസൽട്ട് വരാനായി കാത്തിരിക്കുകയായിരുന്നു.
ആ സമയത്താണ് ചേട്ടന്റെ അമ്മയുടെ ഫ്രണ്ട് എന്റെ അമ്മയോട് ചേട്ടന് കല്യാണം നോക്കുന്നതിനെക്കുറിച്ച് പറഞ്ഞത്.ചേട്ടൻ സിനിമയിലാണെന്നോ, പ്രോഗ്രാം ചെയ്യുന്നുണ്ടോയെന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. ഇങ്ങനെയൊരു പ്രൊപ്പൊസലിനെക്കുറിച്ച് പറഞ്ഞപ്പോൾ ഫോട്ടോ കാണിച്ചിരുന്നു.
എല്ലാം കേട്ടപ്പോഴും എനിക്ക് കുഴപ്പമില്ലെന്ന് പറഞ്ഞപ്പോഴാണ് കല്യാണം തീരുമാനിച്ചത്. കല്യാണം കഴിഞ്ഞ ശേഷമാണ് റിസൽട്ട് വന്നത്. അന്ന് ജോലിക്കൊന്നും ശ്രമിച്ചില്ല. കുഴപ്പമില്ലാത്ത മാർക്കുണ്ടായിരുന്നു. 19ാം വയസിലായിരുന്നു കല്യാണം കഴിഞ്ഞത്. അന്ന് ചേട്ടൻ പറഞ്ഞ നെഗറ്റീവ്‌സെല്ലാം പോസിറ്റീവാണെന്ന് എനിക്ക് കൂടെ ജീവിച്ച് തുടങ്ങിയപ്പോൾ മനസിലായി.
സാധാരണ ഒരാൾ എങ്ങനെയാണോ മറ്റൊരാളെ ഇഷ്ടപ്പെടുന്നത്, അതുപോലെ തന്നെയാണ് എനിക്കും ചേട്ടനെ ഇഷ്ടമായത്. കുട്ടികളുടെ കാര്യവും ചേട്ടന്ർറെ കാര്യങ്ങളുമൊക്കെയായി ഇവിടെ നല്ല തിരക്കാണ്. എനിക്ക് കുറച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞിരുന്നു. നെഗറ്റീവായിരുന്നു പറഞ്ഞതെല്ലാം. ഈ കല്യാണം നടന്നാൽ ഒരുപാട് ബുദ്ധിമുട്ടുകളുണ്ടാവും. ഒന്നിച്ച് സിനിമ കാണാൻ പോവുന്നതൊന്നും നടക്കില്ല. ബൈക്കിൽ കറങ്ങാൻ പറ്റില്ല. ചേട്ടനെക്കൊണ്ട് ചെയ്യാൻ പറ്റാത്ത കാര്യങ്ങളെന്തൊക്കെയാണെന്ന് പറഞ്ഞിരുന്നു.
കുട്ടിയുണ്ടാവുമോയെന്ന കാര്യം പോലും സംശയമാണ്. ആലോചിച്ച് തീരുമാനമെടുത്തോളൂ എന്നും പറഞ്ഞിരുന്നു. എനിക്ക് ഇഷ്ടമാണ് അദ്ദേഹത്തെ കല്യാണം കഴിക്കാൻ എന്ന് ഞാൻ പറഞ്ഞപ്പോൾ ആദ്യം എല്ലാവരും എതിർത്തു. ഞാൻ അതിൽ ഉറച്ച് നിന്നതോടെയാണ് ആ ചേച്ചിയോട് പറഞ്ഞത്. അതിന് ശേഷമാണ് ചേട്ടന്റെ അമ്മയും അച്ഛനും ചേച്ചിമാരുമൊക്കെ വരുന്നത്. അതുംകഴിഞ്ഞാണ് ചേട്ടൻ പെണ്ണുകാണാനായി വന്നത്.
Find out more: