ഡോക്ടര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ശ്രീചിത്ര ആശുപത്രിയിലെ 76 ജീവനക്കാര്‍ക്ക് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നൽകി.
കൊറോണ ബാധിതനുമായി സമ്പര്‍ക്കമുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് 43 ഡോക്ടര്‍മാരും 18 നേഴ്‌സുമാരും 13 ടെക്‌നിക്കല്‍ ജീവനക്കാരും രണ്ട് അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാരോടും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം നൽകിയത്.
ഇതില്‍ 26 ഡോക്ടര്‍മാര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ടവരാണ്.
കഴിഞ്ഞ ഒന്നാം തീയ്യതിയാണ് സ്‌പെയിനില്‍ നിന്നും തിരിച്ചെത്തിയ ഡോക്ടര്‍ ശ്രീചിത്രയില്‍ ജോലിക്ക് കയറിയത്. പത്തോളം ദിവസം ആശുപത്രിയില്‍ ചെയ്തു. 11-ാം തീയതിയാണ് ഡോക്ടര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.
തുടര്‍ന്ന് ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തി.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അതീവജാഗ്രതയാണ് ശ്രീചിത്രയിലുള്ളത്. എന്നാല്‍ ആശുപത്രി അടച്ചിടേണ്ട സാഹചര്യമില്ലെന്ന് മാനേജ്മെന്റ് പറഞ്ഞു.
click and follow Indiaherald WhatsApp channel