
കോവിഡ് രൂക്ഷമായി പടരുന്നു: രാജ്യം ആശങ്കയിൽ. സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ 76 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 91 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 733 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 67 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 164 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയിലെ 105 പേര്‍ക്കും കൊല്ലം ജില്ലയിലെ 59 പേര്‍ക്കും എറണാകുളം ജില്ലയിലെ 57 പേര്‍ക്കും പത്തനംതിട്ട ജില്ലയിലെ 53 പേര്‍ക്കും കോഴിക്കോട് ജില്ലയിലെ 48 പേര്‍ക്കും കോട്ടയം ജില്ലയിലെ 45 പേര്‍ക്കും മലപ്പുറം ജില്ലയിലെ 39 പേര്‍ക്കും പാലക്കാട് ജില്ലയിലെ 37 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 35 പേര്‍ക്കും ഇടുക്കി കണ്ണൂര്‍ ജില്ലകളിലെ 31 പേര്‍ക്കും തൃശൂര്‍ ജില്ലയിലെ 15 പേര്‍ക്കും വയനാട് ജില്ലയിലെ 14 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
തൃശൂര്‍ ജില്ലയിലെ 4 ബിഎസ്എഫ് ജവാന്‍മാര്‍ക്കും 4 കെഎസ്ഇ ജീവനക്കാര്‍ക്കും ഒരു കെഎല്‍എഫ് ജീവനക്കാര്‍ക്കും ആലപ്പുഴ ജില്ലയിലെ ഒരു ഐടിബിപി ജവാനും കണ്ണൂര്‍ ജില്ലയിലെ ഒരു ഡിഎസ്‌സി ജവാനുമാണ് രോഗം ബാധിച്ചത്ഇന്ന് സംസ്ഥാനത്ത് 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 8, എറണാകുളം ജില്ലയിലെ 3, ആലപ്പുഴ ജില്ലയിലെ 2, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ ഒന്നു വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച 927 പേരില്‍ 733 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ 175 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ 107 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ 91 പേര്‍ക്കും കൊല്ലം ജില്ലയില്‍ 74 പേര്‍ക്കും എറണാകുളം ജില്ലയില്‍ 61 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 57 പേര്‍ക്കും മലപ്പുറം ജില്ലയില്‍ 56 പേര്‍ക്കും കോട്ടയം ജില്ലയില്‍ 54 പേര്‍ക്കും ഇടുക്കി ജില്ലയില്‍ 48 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ 47 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ 46 പേര്‍ക്കും പാലക്കാട് ജില്ലയില്‍ 42 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ 41 പേര്‍ക്കും,വയനാട് ജില്ലയില്‍ 28 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
സമ്പര്‍ക്കത്തിലൂടെയുള്ളതും ഉറവിടം അറിയാത്ത കേസുകളും കൂടുന്നത് ആശങ്ക സൃഷ്ടിക്കുന്നതാണ്. തിരുവനന്തപുരം ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും അധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.സംസ്ഥാനത്ത് ആശങ്ക ഉയര്‍ത്തി കൊവിഡ് രോഗബാധ. 927 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് കൊവിഡ് പോസിറ്റീവാകുന്നവരുടെ കണക്കുകള്‍ കുതിച്ചുയരുകയാണ്.