വീണ്ടും മമ്മൂട്ടി  തെലുങ്കിൽ; ഏജന്റ് ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറങ്ങി! മൈക്കിളായി മമ്മൂട്ടി തകർത്തഭിനയിച്ച ചിത്രത്തിന്റെ ആരവങ്ങൾ അവസാനിക്കുന്നതിനു മുൻപ് മമ്മൂട്ടി ചിത്രം 'ഏജന്റി'ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. സുന്ദർ റെഡ്ഡി രചനയും സംവിധാനവും നിർവ്വഹിക്കുന്ന തെലുങ്കിലാണ് ഒരുങ്ങുന്നത്. 2019-ൽ പുറത്തിറങ്ങിയ യാത്രയാണ് മമ്മൂട്ടി അഭിനയിച്ച അവസാനത്തെ തെലുങ്ക് ചിത്രം. മൂന്നു വർഷങ്ങൾക്കു ശേഷം തെലുങ്കിൽ പ്രത്യക്ഷപ്പെടുന്ന മമ്മൂട്ടി ചിത്രത്തിനുവേണ്ടി വലിയ കാത്തിരിപ്പിലാണ് ആരാധകർ. കേരളത്തൽ അങ്ങോളമിങ്ങോളം ഭീഷ്മ പർവ്വത്തിന്റെ വിജയാഘോഷങ്ങളാണ്.






   യൂണിഫോം എന്നു തോന്നിപ്പിക്കുന്ന കറുത്ത വസ്ത്രവും തൊപ്പിയും കയ്യിൽ തോക്കുമായി ഉന്നംപിടിച്ചു നിൽക്കുന്ന താരത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സ്‌പൈ ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന ചിത്രമായിരിക്കും ഏജന്റ് എന്നാണ് സൂചന.  ഏജന്റ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സ്‌പെഷ്യൽ ഫോഴ്‌സ് ഉദേ്യാഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. പുതുമുഖം സാക്ഷി വൈദ്യയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇപ്പോൾ അണിയറപ്രവർത്തകർ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ. 





   'സൈറാ നരസിംഹ റെഡ്ഡി' ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സുരേന്ദർ റെഡ്ഡി.  ഭീഷ്മ പർവം തിയേറ്ററുകളെ ഇളക്കി മറിച്ച് പ്രദർശനം തുടരുന്നതിന് പിന്നാലെ തെലുങ്ക് ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിലേക്ക് മടങ്ങി മമ്മൂട്ടി.സുരേന്ദ്രർ റെഡ്ഡി രചനയും സംവിധാനവും നിർവഹിക്കുന്ന ‘ഏജന്റി’ന്റെ രണ്ടാം ഷെഡ്യൂളിലേക്കാണ് മടക്കം. ‘ഏജന്റി’ൽ പ്രതിനായക വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ‘അച്ചടക്കവും അർപ്പണബോധവും കൊണ്ട് തന്റേതായ വഴിയൊരുക്കിയ ഇന്ത്യൻ സിനിമയുടെ അമരക്കാരൻ മെഗാസ്റ്റാർ മമ്മൂട്ടി ഏജന്റിന്റെ ചിത്രീകരണത്തിൽ ജോയിൻ ചെയ്യുന്നു.





   സെറ്റുകളിലെ ആ മായാജാലം കാണാൻ ഇനിയും കാത്തിരിക്കാൻ വയ്യ’, രണ്ടാം ഷെഡ്യൂളിൽ മമ്മൂട്ടിയെത്തുന്ന വിവരം പങ്കുവെച്ച് സുരേന്ദ്രർ റെഡ്ഡി ട്വീറ്റ് ചെയ്തത് ഇങ്ങനെ. സ്‌പൈ ത്രില്ലർ വിഭാഗത്തിലാണ് ഏജന്റ് ഒരുങ്ങുന്നത്. പ്രതിനായക വേഷത്തെ സൂചിപ്പിക്കുന്ന ‘ദ ഡെവിൾ: റൂത്ത്‌ലെസ്സ് സർവൈവർ’ എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റർ എത്തിയിരിക്കുന്നത്. അഖിൽ അക്കിനേനിയാണ് ഏജന്റിൽ നായക വേഷം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ഹൈദരാബാദിൽ ആരംഭിച്ചു. ഹംഗറിയിലായിരുന്നു ആദ്യ ഷെഡ്യൂൾ.

Find out more: