
കൊവിഡ് കേസുകൾ വർധിച്ചതോടെ സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,84,601 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 24 മണിക്കൂറിനുള്ളില്‍ 16444 സാംപിള്‍ പരിശോധിച്ചു. 2,60,356 സാമ്പിളുകള്‍ ഇതുവെ പരിശോധനയ്ക്കയച്ചു.
ഇതില്‍ 7485 സാംമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. 9553 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇത് കൂടാതെ സെന്‍റിനൽ സർവൈലൻസ് വഴി 82,568 സാമ്പിളുകൾ ശേഖരിച്ചു. അതിൽ 78,415 സാമ്പിളുകൾ നെഗറ്റീവായി. 4880 പേര്‍ നിലവില്‍ ചികിത്സയിലുമുണ്ട്. കൂടാതെ 623 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 196 പേർക്ക് രോഗമുക്തിയുണ്ടായി.
9 ആരോഗ്യപ്രവര്‍ത്തകര്‍ 9 ഡിഎസ്‌സി ജവാന്മാര്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. 432 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്തേക്ക് എത്തിയവരിൽ കൊവിഡ് കേസുകൾ ഉയരുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ 96 പേർ വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലെത്തിയതാണ്. 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തി.
കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നല്ല പങ്കാണ് വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചില പ്രത്യേക പ്രദേശങ്ങൾ ക്ലസ്‌റ്ററായി വരുകയാണ്. ഈ ഭാഗങ്ങളിൽ ജാഗ്രതയിൽ കുറവ് വന്നതിൻ്റെ തെളിവാണിത്. എല്ലാവരും ജാഗ്രത ശക്തിപ്പെടുത്തിയാൽ സാഹചര്യം അനുകൂലമാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 623 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തപ്പോൾ ഏറ്റവും കൂടുതൽ കേസുകൾ തിരുവനന്തപുരം 157 ജില്ലയിലാണ്. കാസര്‍കോട് 74, എറണാകുളം 72, കോഴിക്കോട് 64, പത്തനംതിട്ട 64, ഇടുക്കി 55, കണ്ണൂര്‍ 35, കോട്ടയം 25, ആലപ്പുഴ 20 പാലക്കാട് 19, മലപ്പുറം 18, കൊല്ലം 11, തൃശൂര്‍ 5,വയനാട് 4 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നല്ല പങ്കാണ് വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചില പ്രത്യേക പ്രദേശങ്ങൾ ക്ലസ്‌റ്ററായി വരുകയാണ്. ഈ ഭാഗങ്ങളിൽ ജാഗ്രതയിൽ കുറവ് വന്നതിൻ്റെ തെളിവാണിത്. എല്ലാവരും ജാഗ്രത ശക്തിപ്പെടുത്തിയാൽ സാഹചര്യം അനുകൂലമാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ തുടർച്ചയായ രണ്ടാം ദിവസവും 600ന് മുകളിൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതോടെ ആശങ്ക ശക്തമായി. ഇന്ന് 623 പേർക്കാണ് സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരികരിച്ചത്. സമ്പർക്കത്തിലൂടെയുള്ള കൊവിഡ് കേസുകളും ഉറവിടമറിയാത്ത രോഗബാധയും ഇന്നും ഉയർന്ന് നിന്നു.
രോഗബാധിതരുടെ എണ്ണം വർധിച്ചതോടെ സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണത്തിലും മാറ്റം സംഭവിച്ചു. ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ എണ്ണം ഉയരുകയും ചെയ്‌തു.
Powered by Froala Editor