രോഗ വ്യാപനം കൂടുമ്പോൾ രോഗ മുക്തി അധികമാകുന്നു.  9,258 പേർക്കാണ് ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം തന്നെ ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന രോഗമുക്തിയും ഇന്ന് തന്നെയാണ് ഉണ്ടായിരിക്കുന്നത്. നാലായിരത്തിലധികം രോഗികളാണ് ഇന്ന് ആശുപത്രി വിട്ടത്.കേരളത്തിലെ വിവിധ ജില്ലകളിലായി രണ്ടര ലക്ഷത്തോളം ആളുകളാണ് ചികിത്സയിൽ കഴിയുന്നത്. കണക്ക് പ്രകാരം 2,46,631 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,15,778 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 30,853 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3599 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.സംസ്ഥാനത്ത് ഇന്ന് എണ്ണായിരത്തിലധികം സമ്പർക്ക രോഗബാധയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.


 ഇതും സംസ്ഥാനത്തെ ഉയർന്ന കണക്കാണ്. 657 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1,109, തിരുവനന്തപുരം 956, എറണാകുളം 851, മലപ്പുറം 929, കൊല്ലം 881, തൃശൂർ 807, പാലക്കാട് 441, കണ്ണൂർ 475, ആലപ്പുഴ 590, കാസർഗോഡ് 451, കോട്ടയം 421, പത്തനംതിട്ട 161, ഇടുക്കി 99, വയനാട് 103 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. അതിന് പുറമെ 93 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 27, കണ്ണൂർ 23, എറണാകുളം 11, കാസർഗോഡ് 6, പത്തനംതിട്ട, കോഴിക്കോട് 5 വീതം, കോട്ടയം, വയനാട് 4 വീതം, ആലപ്പുഴ 3, കൊല്ലം, തൃശൂർ 2 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.അതേസമയം ഇന്ന് 63 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 15 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.



ഇതോടെ ആകെ 705 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,175 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 30,49,791 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 2,13,499 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.അതായത് രോഗബാധ ഉയരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പരിശോധനയും അധികൃതർ ഉയർത്തിയിട്ടുണ്ട്.  സംസ്ഥാനത്ത് ഇന്ന് എണ്ണായിരത്തിലധികം സമ്പർക്ക രോഗബാധയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.



ഇതും സംസ്ഥാനത്തെ ഉയർന്ന കണക്കാണ്. 657 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1,109, തിരുവനന്തപുരം 956, എറണാകുളം 851, മലപ്പുറം 929, കൊല്ലം 881, തൃശൂർ 807, പാലക്കാട് 441, കണ്ണൂർ 475, ആലപ്പുഴ 590, കാസർഗോഡ് 451, കോട്ടയം 421, പത്തനംതിട്ട 161, ഇടുക്കി 99, വയനാട് 103 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. അതിന് പുറമെ 93 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 27, കണ്ണൂർ 23, എറണാകുളം 11, കാസർഗോഡ് 6, പത്തനംതിട്ട, കോഴിക്കോട് 5 വീതം, കോട്ടയം, വയനാട് 4 വീതം, ആലപ്പുഴ 3, കൊല്ലം, തൃശൂർ 2 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.
 

Find out more: