നിങ്ങളുടെ വീടും സ്ഥലവും ബഫർ സോണിലായോ? 22 സംരക്ഷിത പ്രദേശങ്ങൾക്ക് ചുറ്റുമുള്ള ഭൂപടമാണ് പ്രസിദ്ധീകരിച്ചത്. കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, റോഡുകൾ എന്നിവയടക്കം 12 ഇനമായി ഭൂപടത്തി രേഖപ്പെടുത്തിയിട്ടുണ്ട്. 2021ൽ കേന്ദ്ര സർക്കാരിന് നൽകിയ സീറോ ബഫർ സോൺ ഭൂപടവും റിപ്പോർട്ടും വനം വകുപ്പ് പ്രസിദ്ധീകരിച്ചു.ഓരോ വില്ലേജിലെയും ബ്ലോക്ക്, പ്ലോട്ട് അനുസരിച്ച് വിശദാംശങ്ങളും ഭൂപടത്തിൽ ലഭ്യമാണ്. വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റുമുള്ള ബഫർ സോണുകൾ അറിയാൻ സാധിക്കും. ബഫർ സോൺ വിഷയത്തിൽ പരാതികളും ആശങ്കകളും അറിയിക്കാൻ പുതിയ ഭൂപടം മാനദണ്ഡമാക്കണമെന്ന് സർക്കാർ നിർദേശം നൽകിയിരുന്നു. തുടർന്നാണ് ഭൂപടം പ്രസിദ്ധീകരിച്ചത്. വിട്ടുപോയ നിർമിതികൾ കൂട്ടിച്ചേർക്കാനും നിർദേശം ഉണ്ട്.
ഭൂപടത്തി പരിസ്ഥിതിലോല പ്രദേശങ്ങൾക്ക് പിങ്ക് നിറമാണ് നൽകിയിരിക്കുന്നത്. വനം - പച്ച, കറുപ്പ് പഞ്ചായത്ത്, ചുവപ്പ് - വാണിജ്യ കെട്ടിടങ്ങൾ, നീല - വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബ്രൗൺ ഓഫീസ്, മഞ്ഞ - ആരാധനാലയം, വയലറ്റ് - താമസസ്ഥലം എന്നിങ്ങനെയാണ് നിറം നൽകിയിരിക്കുന്നത്. സംസ്ഥാനത്തെ സംരക്ഷിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലുള്ള സ്ഥാപനങ്ങൾ, വീടുകൾ, മറ്റു നിർമാണങ്ങൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് ഉപഗ്രഹ ചിത്രങ്ങൾ മുഖേന തയാറാക്കിയ പ്രാഥമിക റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. പഞ്ചായത്തുതല, വില്ലേജ്തല സർവേ നമ്പർ ഉൾപ്പെടെയുള്ള നിർമിതികളുടെ വിവരങ്ങളും മാപ്പുകളും സഹിതമുള്ള റിപ്പോർട്ടാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
വിവരങ്ങൾ അറിയിക്കാനുള്ള പ്രൊഫോർമ റിപ്പോർട്ടിനൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രൊഫോർമ പൂരിപ്പിച്ച് ജനുവരി 7-നകം eszexpertcommittee@gmail.com ലേക്ക് അയക്കുകയോ ജോയിന്റ് സെക്രട്ടറി, വനം വന്യജീവി വകുപ്പ്, അഞ്ചാം നില, സെക്രട്ടേറിയറ്റ് അനക്സ് 2, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ ലഭ്യമാക്കുകയോ വേണം. സീറോ ബഫർ സോൺ റിപ്പോർട്ടും സർക്കാർ വെബ് സൈറ്റുകളിൽ ലഭ്യമാണ്. റിപ്പോർട്ട് മാനദണ്ഡമാക്കി വേണം ജനങ്ങൾ പരാതി നൽകാൻ. ജവാസ മേഖലകളെ ബഫർ സോണിൽ നിന്നും ഒഴിവാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. മാപ്പിൽ ബഫർ സോണിൽ ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെട്ടാലും ആശങ്ക വേണ്ടെന്ന് സർക്കാർ അറിയിച്ചിരുന്നു. ഓരോ വില്ലേജിലെയും ബ്ലോക്ക്, പ്ലോട്ട് അനുസരിച്ച് വിശദാംശങ്ങളും ഭൂപടത്തിൽ ലഭ്യമാണ്. വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റുമുള്ള ബഫർ സോണുകൾ അറിയാൻ സാധിക്കും. ബഫർ സോൺ വിഷയത്തിൽ പരാതികളും ആശങ്കകളും അറിയിക്കാൻ പുതിയ ഭൂപടം മാനദണ്ഡമാക്കണമെന്ന് സർക്കാർ നിർദേശം നൽകിയിരുന്നു.
2021ൽ കേന്ദ്ര സർക്കാരിന് നൽകിയ സീറോ ബഫർ സോൺ ഭൂപടവും റിപ്പോർട്ടും വനം വകുപ്പ് പ്രസിദ്ധീകരിച്ചു. 22 സംരക്ഷിത പ്രദേശങ്ങൾക്ക് ചുറ്റുമുള്ള ഭൂപടമാണ് പ്രസിദ്ധീകരിച്ചത്. കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, റോഡുകൾ എന്നിവയടക്കം 12 ഇനമായി ഭൂപടത്തി രേഖപ്പെടുത്തിയിട്ടുണ്ട്.ഭൂപടത്തി പരിസ്ഥിതിലോല പ്രദേശങ്ങൾക്ക് പിങ്ക് നിറമാണ് നൽകിയിരിക്കുന്നത്. വനം - പച്ച, കറുപ്പ് പഞ്ചായത്ത്, ചുവപ്പ് - വാണിജ്യ കെട്ടിടങ്ങൾ, നീല - വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബ്രൗൺ ഓഫീസ്, മഞ്ഞ - ആരാധനാലയം, വയലറ്റ് - താമസസ്ഥലം എന്നിങ്ങനെയാണ് നിറം നൽകിയിരിക്കുന്നത്.ബഫർ സോൺ വിഷയത്തിൽ പരാതികളും ആശങ്കകളും അറിയിക്കാൻ പുതിയ ഭൂപടം മാനദണ്ഡമാക്കണമെന്ന് സർക്കാർ നിർദേശം നൽകിയിരുന്നു. തുടർന്നാണ് ഭൂപടം പ്രസിദ്ധീകരിച്ചത്. വിട്ടുപോയ നിർമിതികൾ കൂട്ടിച്ചേർക്കാനും നിർദേശം ഉണ്ട്.
Find out more: