വയറ്റിലെ കാൻസർ ലക്ഷണങ്ങൾ നിങ്ങൾക്കറിയാമോ? വയറ്റിലെ ക്യാൻസർ എന്നു പറഞ്ഞാൽ ഇതിന് വയറ്റിലെ ചില അവയവങ്ങളെ ബാധിയ്ക്കുന്ന ക്യാൻസർ ന്നെു പറയാം. വയറ്റിലെ ക്യാൻസറിന് ചില പൊതു ലക്ഷണങ്ങളുണ്ട്. ഇതിൽ ക്ഷീണം, ഭാരക്കുറവ് തുടങ്ങിയ പൊതു ലക്ഷണങ്ങളുണ്ട്. വയറിലെ പല ഭാഗങ്ങളെ ബാധിയ്ക്കുന്ന ക്യാൻസറുകൾക്ക് പൊതുസ്വാഭാവത്തോടൊപ്പം ചില പ്രത്യേക ലക്ഷണങ്ങളുമുണ്ട്. വയറിലെ പ്രത്യേക അവയങ്ങളെ ബാധിയ്ക്കുന്ന ചില ക്യാൻസർ ളക്ഷണങ്ങളെക്കുറിച്ചറിയൂ.ഇന്നത്തെ കാലത്ത് വർദ്ധിച്ചു വരുന്ന ഒന്നാണ് ക്യാൻസർ. പ്രത്യേകിച്ചും വയറ്റിലെ ക്യാൻസർ പലപ്പോഴും കണ്ടെത്താൻ വൈകുന്ന ഒന്നാണ്. തുടക്കത്തിൽ കണ്ടെത്താൻ ബുദ്ധിമുട്ടായ ക്യാൻസർ എന്ന രോഗം കണ്ടെത്താൻ വൈകുന്നതാണ് കാര്യങ്ങൾ ഗുരുതരമാക്കാൻ കാരണമാകുന്നത്.


 
  വയറിന്റെ തുടക്കത്തിൽ അന്നനാളം പെടുന്നു. നമ്മുടെ അന്നനാളം എന്നത് ഒരു ട്യൂബാണ്. ഇതിൽ ഒരു വളർച്ചയുണ്ടായാൽ ഇതിൽ നിന്നും മലത്തിലൂടെ രക്തം പോകാൻ സാധ്യതയുണ്ട്. പ്രത്യേകിച്ചും കറുത്ത നിറത്തിൽ. അന്നനാളത്തിൽ വളർച്ച വരുമ്പോൾ ട്യൂബ് ചുരുങ്ങുന്നു. ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ടു വരുന്നു. ഇത് വന്നാൽ ഉടൻ ഡോക്ടറെ കണ്ട് എൻഡോസ്‌കോപി ചെയ്യേണ്ടതാണ്. വളർച്ച കൂടുന്തോറും ഭക്ഷണമിറക്കാൻ കൂടുതൽ ബുദ്ധിമുട്ടുണ്ടാകുന്നു. ആദ്യം പൊറോട്ട കഴിയ്ക്കാൻ ബുദ്ധിമുട്ട്, പിന്നീട് ചപ്പാത്തി, പിന്നീട് ചോറ്, പിന്നീട് വെള്ളം പോലും ഇറക്കാൻ ബുദ്ധിമുട്ട്. ഇത്തരം അവസ്ഥ വരുമ്പോൾ അതിന് അനുസരിച്ച ഭക്ഷണം കഴിയ്ക്കാതെ പ്രശ്‌നം കണ്ടെത്താൻ ശ്രമിയ്ക്കുക. ആമാശയത്തിന്റെ അവസാന ഭാഗത്താണ് ക്യാൻസറെങ്കിൽ ഛർദിയാണ് പ്രധാന ലക്ഷണം. ഇതു പോലെ തന്നെ മലത്തിൽ രക്തവും കാണാം.



  എന്നാൽ ഇത്തരം ലക്ഷണം കാണാതെ തന്നെ ആമാശയ ത്തിലെ ക്യാൻസർ വളരാം.ആമാശയത്തിന്റെ ചില ഭാഗത്തു ക്യാൻസർ വന്നാൽ ഛർദിയോ മറ്റു ലക്ഷണമോ ഇല്ലാതെയും വലിപ്പം വയ്ക്കും. ഇത്തരം ഘട്ടത്തിൽ രക്തക്കുറവ്, ക്ഷീണം, കിതപ്പ് തുടങ്ങിയ ലക്ഷണങ്ങളാകാം ഉണ്ടാകുന്നത്. അന്നനാളം ചെന്നെത്തുന്നത് ആമാശയത്തിലാണ്. ഇത് വലിയൊരു ഭാഗമാണ്.പലരും ഇത് പൈൽസ് ആയി കണക്കാക്കാനും സാധ്യതയുണ്ട്. ഇതിനാൽ തന്നെ മലത്തിലൂടെ രക്തം പോകുന്നുവെങ്കിൽ ഏറെ ശ്രദ്ധ വേണം. ഇടയ്ക്കിടെ മല വിസർജനം നടത്തണമെന്നു തോന്നും, എങ്കിലും പോകില്ല.



   ലോവർ ഗ്യാസ്‌ട്രോ ഇൻഡസ്‌റ്റൈനൽ ട്രാക്റ്റ് അഥവാ ചെറുകുടലിന്റെ ബാക്കി ഭാഗവും വൻകുടലും എന്നിവിടങ്ങളിൽ ഉണ്ടാകുന്ന ക്യാൻസറെങ്കിൽ ഛർദി, വയറുവേദന, വയർ വീർത്തു വരിക, മലത്തിൽ രക്തം എന്നിവ വരാം. മലദ്വാരത്തിനോട് അടുത്ത കിടക്കുന്ന ക്യാൻസറെങ്കിൽ അതിന്റെ ലക്ഷണം രക്തം പോകുകയെന്നത് മാത്രമാകും. തൂക്കം കുറയുക, വിശപ്പില്ലായ്മ, കുറച്ചു ഭക്ഷണം കഴിച്ചാൽ വയർ നിറയുക, വയർ വീർത്തു വരിക, മഞ്ഞപ്പിത്തം, ശരീരത്തിൽ ചൊറിച്ചിൽ തുടങ്ങിയ പല ലക്ഷണങ്ങളുമുണ്ടാകും. ഇതു കണ്ടെത്താൻ അൾട്രാസൗണ്ട് സ്‌കാൻ, സിടി, എംആർഐ സ്‌കാൻ, രക്തപരിശോധന എന്നിവയെല്ലാം ഇത്തരം ഇടങ്ങളിലെ ക്യാൻസർ കണ്ടെത്താൻ സഹായിക്കും. 

Find out more: