
അപകടസാധ്യത വിലയിരുത്തൽ, ഗുണനിലവാരം, അന്തർദേശീയ മാനദണ്ഡങ്ങൾക്കും ഉൽപാദന രീതികൾക്കും അന്താരാഷ്ട്ര ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റികളുടെ വ്യവസ്ഥകൾക്കും അനുസൃതമായി ആദ്യ ബാച്ച് വാക്‌സിൻ ഉൽപാദനം അടക്കം ഈ കരാറിൽ ഉൾപ്പെടുന്നു. സൗദിയിലെ പ്രമുഖ എപ്പിഡെമിയോളജി പ്രൊഫസർ ഡോ. ഇമാൻ അൽ മൻസൂറിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം വികസിപ്പിച്ച വാക്സിന്റെ ക്ലിനിക്കൽ ട്രയലിനു മുമ്പുള്ള ലാബ് പരിശോധനകൾ ഇതിനകം പൂർത്തിയായി.ക്ലിനിക്കൽ പഠനങ്ങളിൽ പങ്കെടുക്കുന്നതിനാവശ്യമായ സന്നദ്ധപ്രവർത്തകരെ ലഭ്യമാക്കാനും സന്നദ്ധപ്രവർത്തകരിൽ വാക്‌സിൻ മൂലം രൂപപ്പെടുന്ന പ്രതിരോധ ശേഷി നിരീക്ഷിച്ച് വിലയിരുത്തുകയും ചെയ്യുകയെന്നതിൽ സൗദി ഗവേഷകരെ സഹായിക്കുകയാണ് ഇവരുടെ ദൗത്യം. അതോടൊപ്പം വാക്‌സിൻ ആവശ്യമായ അന്താരാഷ്ട്ര അനുമതികൾ നേടിയെടുക്കുകയും ഇവരുടെ ഉത്തരവാദിത്തമാണ്.
വാക്‌സിന്റെ പാറ്റന്റ് നേടിയെടുക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളും യൂനിവേഴ്‌സിറ്റ് ആരംഭിച്ചു കഴിഞ്ഞു.അതേസമയം ക്ലിനിക്കൽ പരീക്ഷണ ഘട്ടത്തിലെ പ്രോട്ടോകോൾ തയാറാക്കാനും അവയ്ക്കു മേൽനോട്ടം വഹിക്കുന്നതിനുമായി ഇക്കാര്യത്തിൽ പ്രത്യേക വൈദഗ്ധ്യമുള്ള അന്താരാഷ്ട്ര സർവകലാശാലാ ഗവേഷണ സംഘവുമായും യൂനിവേഴ്‌സിറ്റി കരാർ ഒപ്പുവെച്ചിട്ടുണ്ട്. രിത്ര നേട്ടം കൈവരിച്ച റിസേർച്ച് ആന്റ് മെഡിക്കൽ കൺസൽട്ടേഷൻസിലെ ഗവേഷകരെ അഭിനന്ദിക്കുന്നതായി ഇമാം അബ്ദുൽ റഹ്മാൻ ബിൻ ഫൈസൽ യൂനിവേഴ്സിറ്റി അറിയിച്ചു.
അതോടൊപ്പം ഗവേഷണത്തിന് ആവശ്യമായ സാമ്പത്തിക സഹായം നൽകിയ സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിനും അധികൃതർ നന്ദി പറഞ്ഞു. അറബ് മേഖലയിൽ ആദ്യമായാണ് ഒരു രാജ്യം കൊവിഡിനെതിരായ വാക്സിൻ വികസിപ്പിച്ചതായി അവകാശപ്പെടുന്നത്.സൗദി ഗവേഷകർ വികസിപ്പിച്ച വാക്സിനെ കുറിച്ചുള്ള ഗവേഷണ പ്രബന്ധം ഇതിനകം ബ്രിട്ടീഷ് മെഡിക്കൽ പ്രസിദ്ധീകരണമായ ഫാർമസ്യൂട്ടിക്കൽ ജേണലാണ് പ്രസിദ്ധീകരിച്ചത്.