'സൗദി വെള്ളക്ക'യുടെ കഥ കേട്ടതിനെ കുറിച്ച് സജീവ് കുമാർ! സിനിമയിലെ കഥാപാത്രങ്ങളെ കണ്ടെത്തിയതിനെ കുറിച്ച് അടുത്തിടെയായി സംവിധായകൻ സോഷ്യൽമീഡിയയിൽ കുറിക്കുന്നുണ്ട്. ഇപ്പോഴിതാ നടൻ സജീവ് കുമാറിനെ സിനിമയിലേക്ക് വിളിച്ചതിനെ കുറിച്ച് സംവിധായകൻ കുറിച്ചിരിക്കുകയാണ്. തനിക്ക് ഇത്തരമൊരു അനുഭവം ആദ്യമാണെന്ന് സജീവും ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. 'ഓപ്പറേഷൻ ജാവ'യ്ക്ക് ശേഷം സംവിധായകൻ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'സൗദി വെള്ളക്ക' എന്ന ചിത്രം റിലീസിനായി ഒരുങ്ങുകയാണ്. 'ഞാൻ അന്നയും റസൂലുമെന്ന സിനിമ പണ്ട് തിരുവനന്തപുരത്ത്‌ നിന്നാണ് കാണുന്നത്. ഒരുപാട് പ്രോചോദനം നൽകിയ സിനിമ...ചിന്തിപ്പിച്ച സിനിമ. എന്നിലെ പ്രേക്ഷകനെ ഉടച്ചു വാർത്ത അനുഭവം ആയിരുന്നു അന്നയും റസൂലും, ഫഹദ് എന്ന നടനെ കൊതിയോടെ ഇഷ്ടപെട്ടു തുടങ്ങിയ സിനിമയാണ് അന്നയും റസൂലും.




  പക്ഷെ അന്ന് റസൂലിനെയും കൊണ്ട് കോടതിയിൽ പോകുന്ന ഒരു പോലീസ് കാരനെ മനസ്സിൽ ഉടക്കി, റസൂൽ ഓടി പോകുമ്പോൾ വെപ്രാളത്തിൽ പിന്നാലെ ഓടുന്ന പോലീസ് കാരൻ സിനിമ കഴിഞ്ഞും മനസ്സിൽ മായാതെ നിന്നു, പിന്നെയും അയാളെ പല സിനിമ കളിൽ ശ്രദ്ധിക്കപെടാത്ത വേഷങ്ങളിൽ ആത്മാർഥമായി അഭിനയിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്, രണ്ടാമത് ഒന്നും ആലോചിച്ചില്ല. പുള്ളിയെ ഫോണിൽ നേരിട്ട് വിളിച്ചു കഥ പറയണം എന്ന് പറഞ്ഞപ്പോ അപ്പുറത്തെ വെപ്രാളം എനിക്ക് കേൾക്കാമായിരുന്നു. പനമ്പള്ളി നാഗറിലെ ഗോകുലം ഊട്ടുപുരയിൽ ഇരുന്ന് കഥ മുഴുവൻ നാറേറ്റ് ചെയ്യുമ്പോ പുള്ളിടെ കൈയും കാലും എല്ലാം പച്ചവെള്ളം പോലെ ആകുന്നുണ്ടായിരിന്നു. ആ മനസ് നിറയുന്നുണ്ടായിരുന്നു. ഞങ്ങൾ വളരെ പ്രതിക്ഷ കാത്ത് ഇരിക്കുന്ന ഒരു കഥാപാത്രവും, ആ കഥാപാത്രം ചെയ്ത നടനുമാണ് സജീവൻ ചേട്ടൻ. 




  അത്രക്ക് ആഴമാണ്, അനുഭവമാണ്  അയാൾ നമ്മൾ എഴുതിയ കഥാപാത്രങ്ങൾ ഏറ്റ് എടുക്കുമ്പോൾ', തരുൺ മൂർത്തി ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്. സൗദി വെള്ളക്ക യുടെ സ്ക്രിപ്റ്റ് എല്ലാം കഴിഞ്ഞു കാസ്റ്റിംഗ് ചിന്തകളിൽ ഞങ്ങളുടെ സ്ക്രിപ്റ്റ് അസോസിയേറ്റ് ധനുഷ് വർഗ്ഗീസിനോട് ഞാൻ പറഞ്ഞിരുന്നു നമുക്ക് ആ വേഷം അന്നയും റസൂലിലെ ആ പോലീസ് ചേട്ടനെ കൊണ്ട് ചെയ്യിക്കാം എന്ന്. അങ്ങനെ തപ്പി കണ്ടു പിടിച്ചു നമ്പർ എടുത്തു... ആളുടെ പേര് സജീവ് കുമാർ , ആലുവയ്ക്ക് അടുത്താണ് താമസം.




 റേഡിയോ നിലയത്തിലെ ജോലി കാരൻ ആണ്..അഭിനയ മോഹി ആണ്...ഡബ്ബിങ് അർടിസ്റ്റ് ആണ്. 'ഒരു ദിവസം എൻറെ ഫോണിലേക്ക് ഒരു കോൾ വരുന്നു. എൻറെ പേര് തരുൺ, ഞാൻ ഓപ്പറേഷന ജാവ ഡയറക്ടറാണ്. എൻറെ പുതിയ സിനിമയിൽ ചേട്ടൻ ഒരു വേഷം ചെയ്യണം. എനിക്ക് കഥ പറയാൻ ഒരു സമയം തരണമെന്ന്, എൻറെ 7 - 8 വർഷത്തെ കലാ ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു മുഖവുര. അത്രയും ആത്മാർത്ഥമാണ് ഞങ്ങളുടെ സിനിമ', സജീവ് കുമാർ എഴുതിയ ഈ കുറിപ്പും തരുൺ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

Find out more: