മോഹൻലാലിനൊപ്പം അഭിനയിക്കണമെന്ന് ഋഷി കപൂര്‍ പറഞ്ഞു, ഒപ്പം വാക്കും കൊടുത്തെന്ന്. മരണമടഞ്ഞ നടൻ ഋഷി കപൂറിന് ഇങ്ങനെ നിരവധിയായിരുന്നു ആഗ്രഹങ്ങൾ. വളരെയധികം സൗഹൃദത്തോടെയായിരുന്നു അദ്ദേഹം പെരുമാറിയിരുന്നതെന്ന് സംവിധായകൻ ജീത്തു പറഞ്ഞിരുന്നു. തനിക്ക് കരിമീന്‍ പൊള്ളിച്ചത് വേണമെന്ന് പറയുമായിരുന്നുവെന്നും കേരളത്തിലേക്ക് വരാനായി ടിക്കറ്റും ബുക്ക് ചെയ്തിരുന്നുവെന്നും ജീത്തു പറഞ്ഞു. എന്നാല്‍ അപ്പോഴാണ് അര്‍ബുദത്തിനുള്ള ചികിത്സയ്ക്കായി പോയത്.
തിരികവരുമെന്നും കരീമിന്‍ മറന്നിട്ടില്ലെന്നും യുഎസില്‍ നിന്നും വിളിച്ചപ്പോള്‍ പറഞ്ഞതായും ജീത്തു. ദൃശ്യത്തിന്റെ ഹിന്ദി റീമേക്ക് ഋഷി കപൂറിനെ വച്ച് ആലോചിച്ചിരുന്നതായും ജീത്തു പറഞ്ഞു. എന്നാല്‍ അവിടുത്തെ മാര്‍ക്കറ്റില്‍ അത് ശരിയാകില്ലെന്ന് കണ്ട് ഉപേക്ഷിക്കുകയായിരുന്നു. തനിക്ക് ഹിന്ദി സിനിമയിലേക്ക് പിന്നീട് ഓഫര്‍ വന്നപ്പോഴെല്ലാം ഋഷി കപൂറിന് ചേരുന്ന കഥാപാത്രമുണ്ടോയെന്ന് നോക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പീന്നീട് കാണുന്നത് കഴിഞ്ഞ വര്‍ഷം സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുമ്പോഴായിരുന്നു. അദേഹം മലയാള സിനിമയെ കുറിച്ച് സംസാരിച്ചു. മോഹന്‍ലാലിനൊപ്പം അഭിനയിക്കണമെന്ന് പറഞ്ഞു. രണ്ടു പേരുമുള്ള കഥ ആലോചിക്കാമെന്ന് താന്‍ പറഞ്ഞിരുന്നുവെന്നും ജീത്തു ഓര്‍മ്മിക്കുന്നു. ആര്‍ക്കും ഇഷ്ടം തോന്നുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേതെന്ന് ജീത്തു പറഞ്ഞു.
ദ ബോഡിയുടെ ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലായിരുന്നു ഋഷി കപൂറിന് അര്‍ബുദം സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് അദ്ദേഹം ചികിത്സയ്ക്കായി പോവുകയായിരുന്നുവെന്നും ജീത്തു പറയുന്നു. മാത്രമല്ല ഋഷി കപൂര്‍ അഭിനയിച്ച് അവസാനമായി പുറത്തിറങ്ങിയ ചിത്രമായിരുന്നു ദ ബോഡി. ജീത്തു ജോസഫിന്റെ ആദ്യ ബോളിവുഡ് സിനിമയും. ഋഷി കപൂറിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് ജീത്തു ജോസഫ്.
അതേസമയം ബോളിവുഡിലെ സുമുഖനും സുന്ദരനുമായ നടനായി അറിയപ്പെട്ടിരുന്ന താരമാണ് ഇന്ന് അന്തരിച്ച ഋഷി കപൂര്‍. അഞ്ച് പതിറ്റാണ്ടിലേറെ കാലം ബോളിവുഡിൽ തിളങ്ങിയ താരം. 2017ൽ അദ്ദേഹത്തിന്‍റെ ആത്മകഥയായ 'ഖുല്ലം ഖുല്ല' പുറത്തിറങ്ങിയ ശേഷം ഏതാനും വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. അദ്ദേഹത്തിന്‍റെ ചില വെളിപ്പെടുത്തലുകളാണ് അന്ന് ബോളിവുഡിനെ പിടിച്ച് കുലുക്കിയിരുന്നത്.
ഇതോടെ വിവാദങ്ങളുടെ തോഴനായും അദ്ദേഹം അറിയപ്പെടുകയായിരുന്നു. കൂടാതെ സോഷ്യൽമീഡിയയിൽ സജീവമായിരുന്ന അദ്ദേഹം രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ തന്‍റെ തുറന്നുപറച്ചിലുകളിലൂടെ ഏറെ വിവാദവിഷയമായിട്ടുമുണ്ട്.
click and follow Indiaherald WhatsApp channel