പൃഥ്വിരാജ് നായകനാകുന്ന 'കടുവ'യുടെ സെറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്! പൊൻകുന്നത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞതോടെ സ്ഥലത്ത് സംഘർഷാവസ്ഥയാകുകയായിരുന്നു. കാഞ്ഞിരപ്പള്ളിയിൽ വഴി തടഞ്ഞു ചിത്രീകരണം നടത്തിയെന്നാരോപിച്ചായിരുന്നു മാർച്ച് നടത്തിയത്. നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന 'കടുവ'യുടെ സെറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. പൊൻകുന്നത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മാർച്ച് നടത്തിയത്. ഇവരും സിനിമാപ്രവർത്തകരുമായി വാക്ക് തർക്കമുണ്ടായി.
ഇതോടെ കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തി പൊൻകുന്നം കോൺഗ്രസ് പ്രവർത്തകരെ തടയുകയായിരുന്നു. ഇതോടെ ഇരു വിഭാഗവും തമ്മിൽ തർക്കമായി. തുടർന്ന് പോലീസ് എത്തി പ്രവർത്തകരെ നീക്കം ചെയ്തു. സിനിമയ്ക്ക് ചിത്രീകരണാനുമതി ഉണ്ട് എന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറിയിക്കുകയുണ്ടായി. നിലവിൽ സിനിമയുടെ ചിത്രീകരണം മുണ്ടക്കയം, കുമളി, കാഞ്ഞിരപ്പള്ളി എന്നീ സ്ഥലങ്ങളിലായാണ് പരോഗമിക്കുന്നത്. ഷാജി കൈലാസ് എട്ട് വർഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്നത്.
ചിത്രത്തിൽ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. എന്നാൽ നടൻ ജോജു ജോർജ്ജുമായുള്ള പ്രശ്നം പരിഹരിക്കാൻ ഒരുങ്ങി കോൺഗ്രസ്. കേസിൽ അന്വേഷണം മുറുകി നേതാക്കൾ അറസ്റ്റിലാകുമെന്ന ഘട്ടമെത്തിയപ്പോഴാണ് സമവായ നീക്കത്തിന് തയ്യാറാകുന്നത്. ജോജുവിന്റെ സുഹൃത്തുക്കൾ കോൺഗ്രസ് നേതാക്കളുമായി സംസാരിച്ചെന്നും പ്രശ്നങ്ങൾ പരസ്പരം സംസാരിച്ച് തീർക്കാൻ തീരുമാനിച്ചുവെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.
ഇരു വിഭാഗവും തെറ്റുകൾ സമ്മതിച്ചുവെന്നും പെട്ടന്ന് ഇരുകൂട്ടരുടേയും ഭാഗത്ത് നിന്നുമുണ്ടായ പ്രകോപനമാണ് വാക്കേറ്റത്തിലേക്കും പ്രശ്നങ്ങളിലേക്കും നയിച്ചതെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു. ജോജുവിന്റെ സുഹൃത്തുക്കൾ കോൺഗ്രസ് നേതാക്കളുമായി സംസാരിച്ചെന്നും പ്രശ്നങ്ങൾ പരസ്പരം സംസാരിച്ച് തീർക്കാൻ തീരുമാനിച്ചുവെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ഇരു വിഭാഗവും തെറ്റുകൾ സമ്മതിച്ചുവെന്നും പെട്ടന്ന് ഇരുകൂട്ടരുടേയും ഭാഗത്ത് നിന്നുമുണ്ടായ പ്രകോപനമാണ് വാക്കേറ്റത്തിലേക്കും പ്രശ്നങ്ങളിലേക്കും നയിച്ചതെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു.
തിങ്കളാഴ്ച എറണാകുളത്ത് ഇടപ്പള്ളി മുതൽ വൈറ്റില വരെ റോഡ് ഉപരോധിച്ചുള്ള കോൺഗ്രസിന്റെ സമരത്തിൽ വൻ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് നടൻ ജോജു സമരത്തെ ചോദ്യം ചെയ്തത്. ഇതിൽ പ്രകോപിതരായ പ്രവർത്തകർ താരത്തിന്റെ വാഹനം അടിച്ച് തകർതത്തിരുന്നു.നടൻ മദ്യപിച്ചാണ് ബഹളം വച്ചതെന്നും അടക്കം ആരോപണങ്ങൾ ഉയർത്തിയിരുന്നു. എന്നാൽ, അദ്ദേഹം മദ്യപിച്ചിരുന്നില്ലെന്ന് വൈദ്യ പരിശോധനയിൽ കണ്ടെത്തുകയും ചെയ്തു.
Find out more: