"ശ്വേത മേനോനും ഞാനും തമ്മിലുള്ള ബന്ധം: മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണി! ശ്രീദേവിക്കും അത് തന്നെയാണ് ഇഷ്ടം. മകളെ അത്രയധികം സ്നേഹിക്കുകയും മകൾ ഒരു വലിയ കലാകാരി ആയി കാണണം എന്ന് ആഗ്രഹിക്കുകയും ചെയ്ത താരമാണ് ശ്രീദേവി. ശ്രീദേവിക്കൊപ്പം സഞ്ചരിക്കവേ ആയിരുന്നു മോനിഷ വാഹനാപകടത്തിൽ മരണപ്പെടുന്നത്. മകളുടെ മരണം വല്ലാതെ ഉലച്ചുകളഞ്ഞിരുന്നു ശ്രീദേവിയെ. മുൻപൊരിക്കൽ അമൃത ടീവിയുടെ ഒരു പരിപാടിയിൽ മകളെ കുറിച്ച് പറയുന്നതിനിടെ നടി ശ്വേതാ മേനോനുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് ശ്രീദേവി സംസാരിച്ചിരുന്നു. മലയാള സിനിമകളിലേക്ക് മകൾക്കൊപ്പം ചുവടുവച്ച താരമാണ് നടി ശ്രീദേവി ഉണ്ണി. ശ്രീദേവി എന്ന പേരിനേക്കാൾ നടി മോനിഷയുടെ അമ്മ എന്ന് പറഞ്ഞാലേ ആളുകൾ അറിയുള്ളു.





  അന്ന് ഞാൻ ആ പരിപാടിക്ക് പോയിട്ട് ആദ്യം പോയത് ഗ്രീൻ റൂമിലേക്ക് ആണ്. ആർട്ടിസ്റ്റുകൾ എന്ന് പറയുമ്പോൾ അവരെ ആദ്യം ഗ്രീൻ റൂമിൽ പോയി കാണുന്നത് ആണ് എന്റെ രീതി. ഏത് പ്രോഗ്രാമിന് പോയാലും ഞാൻ ആർട്ടിസ്റ്റുകളെ അവിടെ പോയി കാണും, സംസാരിക്കും എന്നിട്ട് പ്രോഗ്രാം കഴിഞ്ഞാലും ഞാൻ പോയി സംസാരിക്കും. അന്ന് ഞാൻ ഗ്രീൻ റൂമിൽ കയറി ചെല്ലുമ്പോൾ അവിടെ അതി സുന്ദരിയായ ഒരു പെൺകുട്ടി ഉണ്ടായിരുന്നു. "ശ്വേതയെ എനിക്ക് ഒരു പ്രത്യേക തരം ഇഷ്ടമാണ്. കുറെ കാലം മുൻപ് ബാംഗ്ലൂരിൽ ഒരു പ്രോഗ്രാം നടക്കുകയാണ്. ഒരു വലിയ പ്രോഗ്രാം ആയിരുന്നു അത്. ഒരു വലിയ ഗ്രൗണ്ടിൽ നടക്കുന്ന സ്റ്റാർ നൈറ്റ് ആയിരുന്നു. അന്ന് ഞാൻ അവിടെ ഗസ്റ്റ് ആയിട്ട് പോയിരുന്നു.





  അവിടെ കല്പനയൊക്കെ ഉണ്ടായിരുന്നു ആ സമയത്ത്. ഞാൻ മോനിഷയുടെ അമ്മയായത് കൊണ്ട് എന്നോട് ഇവർക്കൊക്കെ ഒരു നല്ല സ്നേഹം ഉണ്ട്. ഈ കുട്ടി എന്റെ മുഖത്ത് നോക്കി പറഞ്ഞ വാക്കുകൾ ആണിത്. അന്ന് ഞാൻ വീണു പോയതാണ്. അന്ന് ആ സ്നേഹത്തിനു മുന്നിൽ മൂക്കും കുത്തി വീണു പോയതാണ്. ഇന്നും അതുപോലെ തന്നെ ഇരിക്കുവാണ്. ഞാനും ശ്വേതയുമായുള്ള ബന്ധം അങ്ങിനെയാണ്" ശ്രീദേവി ഉണ്ണി പറയുന്നു. ഡാൻസിന്റെ വലിയ പാവാട ആയിരുന്നു ആ കുട്ടി ഇട്ടിരുന്നത്. ഞാൻ ആ കുട്ടിയെ നോക്കിയപ്പോൾ അവൾ പെട്ടെന്ന് വന്ന് എന്റെ കാലിൽ തൊട്ട് വണങ്ങി. എന്നിട്ട് എന്നോട് പറഞ്ഞു എന്റെ പേര് ശ്വേതാ മേനോൻ എന്ന് ആണ്, മുംബൈയിൽ നിന്നും വരികയാണ് എന്ന്.  

Find out more: