പൊട്ടിച്ചിരിപ്പിക്കാൻ ദിലീപും കൂട്ടരുമെത്തുന്നു; ചിത്രം ഡിസംബർ 31 മുതൽ! മമ്മൂട്ടി മോഹൻലാൽ ജയറാം സുരേഷ് ഗോപി എന്നിവരുടെ ഫേസ്ബുക്ക് പേജ് വഴിയാണ് ട്രെയ്‍ലർ ജനങ്ങളിലേക്ക് എത്തിയത്. കനകം- കാമിനി- കലഹം എന്ന ചിത്രത്തിന് ശേഷം ഡിസ്‌നി പ്ലസ് ഹോട്സ്റ്റാർ വഴി റിലീസ് ആകുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് "കേശു ഈ വീടിൻറെ നാഥൻ". ജനപ്രിയ നായകൻ ദിലീപ് - നാദിർഷാ - ഉർവശി കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന സിനിമ 'കേശു ഈ വീടിൻറെ നാഥൻ' ട്രെയ്‍ലർ പുറത്തിറങ്ങി. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഇതിനോടകം തന്നെ പ്രേക്ഷക പ്രീതി നേടിക്കഴിഞ്ഞു. പുതുവർഷം മുതൽ കുടുംബ പ്രേക്ഷരെ ചിരി സദസ്സിലേക്ക് തിരികെയെത്തിക്കുന്ന ദിലീപ് ചിത്രമായിരിക്കും കേശു ഈ വീടിന്റെ നാഥൻ എന്ന് അടിവരയിടുന്നതാണ് ട്രെയിലറും ഇതുവരെ പുറത്തു വന്ന ഗാനങ്ങളും.
ദിലീപ് - നാദിർഷ കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് ലഭിക്കുന്നത് ചിരി വിരുന്നാകും എന്ന് ഊട്ടിയുറപ്പിക്കുന്ന രംഗങ്ങളാണ് ട്രെയിലറിൽ ഉടനീളമുള്ളത്. കലാഭവൻ ഷാജോൺ, കോട്ടയം നസീർ, ഹരിശ്രീ അശോകൻ , ഹരീഷ് കണാരൻ , ജാഫർ ഇടുക്കി, സ്വാസിക, നസ്‌ലിൻ, അനുശ്രീ, വൈഷ്ണവി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്നത്. നാദിർഷാ തന്നയാണ് ചിത്രത്തിൻറെ സംഗീത സംവിധാനവും നിർവഹിക്കുന്നത്. സജീവ് പാഴൂരിൻറെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിൽ ദിലീപ്- ഉർവശി ജോഡി ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.
റിയാസ് മറിമായം, മോഹൻ ജോസ്, ഗണപതി, സാദ്ദീഖ്, പ്രജോദ് കലാഭവൻ, ഏലൂർ ജോർജ്ജ്, ബിനു അടിമാലി, അരുൺ പുനലൂർ, രമേശ് കുറുമശ്ശേരി, കൊല്ലംസുധി, നന്ദുപൊതുവാൾ, അർജ്ജുൻ ശങ്കർ, ഹുസെെൻ ഏലൂർ, ഷെെജോ അടിമാലി, മാസ്റ്റർ ഹാസിൽ, മാസ്റ്റർ സുഹറാൻ, പ്രിയങ്ക, ഷെെനി സാറാ, ആതിര,നേഹ റോസ്, സീമാ ജി നായർ, വത്സല മേനോൻ, അശ്വതി, ബേബി അൻസു മരിയ തുടങ്ങി നിരവധി താരങ്ങൾ സിനിമയിലുണ്ട്. മേക്കപ്പ്-റോഷൻ എൻ ജി,പി വി ശങ്കർ, വസ്ത്രാലങ്കാരം-സഖി,സ്റ്റിൽസ്-അഭിലാഷ് നാരായണൻ,എഡിറ്റർ-സാജൻ,പരസ്യക്കല-ടെൻ പോയിന്റ്,പശ്ചാത്തല സംഗീതം-ബിജിബാൽ,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-ഹരീഷ് തെക്കേപ്പാട്ട്,അസ്സോസിയേറ്റ് ഡയറക്ടർ-വിജീഷ് അരൂർ,ജോൺ കെ പോൾ,അസിസ്റ്റന്റ് ഡയറക്ടർ-ജിത്തു സുധൻ,അരുൺ രാജ്,രജീഷ് വേലായുധൻ,പ്രൊഡക്ഷൻ മാനേജർ-രാഹുൽ,
പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്-രാജേഷ് സുന്ദരം, കരുണാകരൻ,ലോക്കേഷൻ-കൊച്ചി,പഴനി,മധുര,രാമേശ്വരം,കാശി. വാർത്ത പ്രചരണം-എ എസ് ദിനേശ്, അരുൺ പൂക്കാടൻ എന്നിവരാണ്. നാദ് ഗ്രൂപ്പ്, യു ജി എം എന്നി ബാനറിൽ ദിലീപ്,ഡോക്ടർ സഖറിയ തോമസ് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻറെ ഛായാഗ്രഹണം അനിൽ നായർ നിർവ്വഹിക്കുന്നു.ബി കെ ഹരിനാരായണൻ, ജ്യോതിഷ്, നാദിർഷ എന്നിവരുടെ വരികൾക്ക് നാദിഷ തന്നെ സംഗീതം പകരുന്നു. പ്രാെജ്റ്റ് ഡിസെെനർ-റോഷൻ ചിറ്റൂർ,പ്രൊഡക്ഷൻ കൺട്രോളർ-രഞ്ജിത്ത് കരുണാകരൻ,കല-ജോസഫ് നെല്ലിക്കൽ.
Find out more: