ജയലളിതയുടെ മരണത്തിൽ ദുരൂഹത; 4 പേർക്കെതിരെ അന്വേഷണം വേണമെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ട്! ജലയളിതയുടെ ഉറ്റതോഴിയായിരുന്ന വികെ ശശികല ഉൾപ്പെടെ 4 പേർക്കെതിരെ കേസെടുക്കണമെന്നാണ് കമ്മീഷൻ റിപ്പോർട്ട് ശുപാർശ ചെയ്യുന്നത്. വികെ ശശികല, ഡോ. ശിവകുമാർ, ആരോഗ്യ സെക്രട്ടറി രാധാകൃഷ്ണൻ, മുൻ ആരോഗ്യമന്ത്രി വിജയ് ഭാസ്‌കർ എന്നിവർക്കെതിരെ അന്വേഷണത്തിന് കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മരണത്തിൽ അന്വേഷണം വേണമെന്ന് ജസ്റ്റിസ് എ അറുമുഖസ്വാമി കമ്മീഷൻ റിപ്പോർട്ട്. ജയലളിതയുടെ മരണത്തെ കുറിച്ച് അന്വേഷിക്കാനായി സർക്കാർ നിയോഗിച്ച കമ്മീഷന്റേതാണ് നിർണായക കണ്ടെത്തലുകൾ. അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. രാമമോഹന റാവുവിനെതിരെ ഗുരുതര ആരോപണങ്ങൾ റിപ്പോർട്ടിലുണ്ടെന്നാണ് സൂചന.




     ജയലളിത ചികിത്സയിൽ കഴിഞ്ഞിരുന്ന അപ്പോളോ ആശുപത്രി ചെയർമാൻ ഡോ. പ്രതാപ് റെഡ്ഡി അവരുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് വ്യാജ പരാമർശങ്ങൾ നടത്തിയതായും റിപ്പോർട്ടിൽ ആരോപിക്കുന്നുണ്ട്. 2012 മുതൽ ശശികലയും ജയലളിതയും തമ്മിലുളള ബന്ധത്തിൽ ഉച്ചിലുണ്ടായിരുന്നു, 2016 സെപ്റ്റംബറിലാണ് ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഇതിന് ശേഷമുള്ള കാര്യങ്ങൾ രഹസ്യമാക്കി വെച്ചു. വിദേശത്ത് നിന്നുള്ള ഡോക്ടർ ഹൃദയ ശസ്ത്രക്രിയ നടത്തണമെന്ന് നിർദ്ദേശിച്ചിരുന്നെങ്കിലും അത് നടന്നില്ല. ജയലളിതയുടെ മരണ സമയം സംബന്ധിച്ചും വ്യക്തതക്കുറവുണ്ട്. ഒരു ദിവസം കഴിഞ്ഞാണ് മരണ വിവരം പുറത്ത് വിട്ടത്. 





75 ദിവസത്തോളം നീണ്ടുനിന്ന ആശുപത്രി വാസത്തിനൊടുവിലാണ് ജയലളിത വിടവാങ്ങുന്നത്. മുൻ മുഖ്യമന്ത്ര ഒ പനീർസെൽവം, ജയലളിതയുടെ അനന്തരവൾ ദീപ, മരുമകൻ ദീപക് തുടങ്ങി 154 സാക്ഷികളെയാണ് കമ്മീഷൻ വിസ്തരിച്ചത്. 2021ൽ അധികാരത്തിൽ എത്തിയ ഡിഎംകെ സർക്കാരും ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ അന്വേഷിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ജയലളിതയുടെ മരണത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളും ഊഹാപോഹങ്ങളും പ്രചരിച്ച സാഹചര്യത്തിൽ 2017ലാണ് അന്നത്തെ എഐഎഡിഎംകെ സർക്കാർ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. 




3 മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നായിരുന്നു നിർദ്ദേശമെങ്കിലും 14 തവണയാണ് കമ്മീഷന്റെ കാലാവധി നീട്ടി നൽകിയത്. ഈ വർഷം ഓഗസ്റ്റിലായണ് ജസ്റ്റിസ് അറുമുഖസ്വാമി കമ്മീഷൻ അന്വേഷണ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. ഈ റിപ്പോർട്ടാണ് ഇപ്പോൾ നിയമസഭയിൽ സമർപ്പിച്ചത്. 2012 മുതൽ ശശികലയും ജയലളിതയും തമ്മിലുളള ബന്ധത്തിൽ ഉച്ചിലുണ്ടായിരുന്നു, 2016 സെപ്റ്റംബറിലാണ് ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഇതിന് ശേഷമുള്ള കാര്യങ്ങൾ രഹസ്യമാക്കി വെച്ചു. വിദേശത്ത് നിന്നുള്ള ഡോക്ടർ ഹൃദയ ശസ്ത്രക്രിയ നടത്തണമെന്ന് നിർദ്ദേശിച്ചിരുന്നെങ്കിലും അത് നടന്നില്ല. ജയലളിതയുടെ മരണ സമയം സംബന്ധിച്ചും വ്യക്തതക്കുറവുണ്ട്. ഒരു ദിവസം കഴിഞ്ഞാണ് മരണ വിവരം പുറത്ത് വിട്ടത്. 

Find out more: