ഞങ്ങൾ രണ്ട് പേരും വഴക്കിട്ടാൽ ആരെങ്കിലും ഒരാൾ കോംപ്രമൈസ് ചെയ്യുന്നതാണ് പതിവ്; ജിഷിനും വരദയും അന്ന് പറഞ്ഞത് ഇന്ന് വൈറലാകുന്നു! ടൻ ജിഷിനും നടി വരദയും വിവാഹ മോചിതരാകാൻ പോകുന്നു എന്ന ഗോസിപ്പ് വളരെ ശക്തമായി പ്രചരിച്ചിരുന്നു. എന്നാൽ വരദയും ജിഷിനും വാർത്തകളോട് ശക്തമായി പ്രതികരിച്ച് രംഗത്ത് എത്തിയതോടെ ഗോസിപ്പുകൾ ഒരു പരിതിവരെ അവസാനിച്ചു. ഇപ്പോഴിതാ ഒരു വർഷത്തിന് മുൻപ് കൊഡക്‌സ് മീഡിയയ്ക്ക് രണ്ട് പേരും നൽകിയ അഭിമുഖത്തിന്റെ വീഡിയോ വൈറലാവുന്നു. തങ്ങളുടെ പ്രണയത്തെ കുറിച്ചും ദാമ്പത്യത്തെ കുറിച്ചും എല്ലാം ജിഷിനും വരദയും സംസാരിക്കുന്നുണ്ട്. രണ്ട് പേർക്കും ഒരുമിച്ച് പലപ്പോഴും ഷൂട്ടിങ് ഉണ്ടാകാറില്ല. ഒരാൾക്ക് ബ്രേക്ക് വരുമ്പോഴായിരിക്കും മറ്റേ ആൾക്ക് ഷൂട്ട്.
അതുകൊണ്ട് മോന്റെ കാര്യങ്ങൾ നോക്കാൻ ആരെങ്കിലും എപ്പോഴും അവനൊപ്പം ഉണ്ടാവും. പിന്നെ വളരെ അപൂർവ്വമായിട്ടാണ് രണ്ട് പേരും പോകുന്നത്. ആ സമയത്ത് കുഞ്ഞ് വരദയുടെ അമ്മയ്ക്കും അച്ഛനും ഒപ്പമായിരിയ്ക്കും. ഒരുമിച്ച് ഒരു സീരിയലിൽ അഭിനയിക്കില്ല എന്ന് ഞങ്ങൾ നേരത്തെ പ്ലാൻ ചെയ്തതാണ്. മോൻ ഏറ്റവും വലിയ കൂട്ട് ജിഷിനുമായിട്ടാണ് എന്ന് വരദ പറയുന്നു. ഒപ്പം തന്നെ ഒരു ദിവസത്തെ വഴക്ക് പിറ്റേ ദിവസം വരെ കൊണ്ടു പോകരുത് എന്ന കാര്യം ഞങ്ങൾ കല്യാണത്തിന് മുൻപേ തന്നെ തീരുമാനിച്ചതാണ്. ഗുഡ് നൈറ്റ് പറഞ്ഞ് ഒരു ചുംബനം കൊടുത്തിട്ടാണ് ഞങ്ങൾ ഉറങ്ങാറുള്ളത്.
രണ്ട് പേരും ഉത്രം നക്ഷത്രക്കാരായതുകൊണ്ട് രണ്ട് പേരും വാശിക്കാരാണ്. ഇതെങ്ങനെയെങ്കിലും രാത്രി തന്നെ തീർത്തിട്ടേ ഉറങ്ങൂ എന്ന വാശി രണ്ട് പേർക്കും ഉണ്ടാവും. അതുകൊണ്ട് ആരെങ്കിലും ഒരാൾ കോപ്രമൈസ് ചെയ്ത് അവസാനിപ്പിയ്ക്കും. സാധാരണ കുടുംബ ജീവിതത്തിൽ ഉണ്ടാവുന്ന പ്രശ്‌നങ്ങൾ എല്ലാം ഞങ്ങൾക്ക് ഇടയിലും ഉണ്ട്. പക്ഷെ തെറ്റ് തന്റെ ഭാഗത്ത് ആണ് എന്ന് തോന്നുമ്പോൾ രണ്ട് പേരും അത് പരസ്പരം പറഞ്ഞ് തീർക്കും. അല്ലാതെ വലിയ പ്രശ്‌നങ്ങളൊന്നും ദൈവം സഹായിച്ച് ഇതുവരെ ഉണ്ടായിട്ടില്ല.
ഒരേ ചിന്താഗതിയുള്ള നല്ല രണ്ട് സുഹൃത്തുക്കളായിരുന്നു ഞങ്ങൾ. പിന്നെ ചില സാഹചര്യങ്ങൾ ഞങ്ങളെ തമ്മിൽ അടുപ്പിച്ചു. ഇഷ്ടമാണ് എന്ന് വരദയോട് പറഞ്ഞപ്പോൾ, വീട്ടുകാരുടെ സമ്മതം ഉണ്ടെങ്കിൽ മാത്രമേ കല്യാണം ഉണ്ടാവൂ എന്ന് അവൾ ഉറപ്പിച്ചു പറഞ്ഞിരുന്നു. റണ്ട് വീട്ടുകാർക്കും തുടക്കത്തിൽ ചെറിയ എതിർപ്പ് ഉണ്ടായിരുന്നു. പിന്നെ നിരന്തരം പോയി ചോദിച്ചുകൊണ്ട് ഇരുന്നപ്പോഴാണ് വരദയുടെ വീട്ടിൽ നിന്നും ഗ്രീൻ സിഗ്നൽ കിട്ടിയത്. എന്റെ വീട്ടിൽ അച്ഛൻ സമ്മതവും അനുഗ്രഹവും തന്നെങ്കിലും കല്യാണത്തിന് പങ്കെടുത്തില്ല- ജിഷിൻ പറഞ്ഞു.
Find out more: