അല്ലു സിരിഷും അനു ഇമ്മാനുവലും ഡേറ്റിംഗിലോ? വിവാഹം എന്നാണെന്ന് ആരാധകർ! ഗ്ലാമറസ് വേഷങ്ങൾപ്പോലും ചെയ്യാൻ മടിയില്ലാത്ത നടിമാരിലൊരാൾ കൂടിയാണ് അനു. ആക്ഷൻ ഹീറോ ബിജു എന്ന നിവിൻ പോളി ചിത്രത്തിലും അനു നായികയായെത്തിയിരുന്നു. പിന്നീട് താരത്തെ തേടി മികച്ച ഓഫറുകൾ ഒന്നും മലയാളത്തിൽ നിന്ന് ലഭിച്ചില്ല. മോഡലിംഗ് രംഗത്തൊക്കെ വളരെ സജീവമാണ് അനു. തെലുങ്ക് സിനിമ ലോകത്താണ് താരം കൂടുതൽ തിളങ്ങിയതും. ജയറാമിന്റേയും സംവൃതയുടേയും മകളായി സിനിമ ലോകത്തേക്ക് എത്തിയ നടിയാണ് അനു ഇമ്മാനുവൽ. സ്വപ്ന സഞ്ചാരി എന്ന ചിത്രത്തിൽ ബാലതാരമായാണ് താരത്തിന്റെ സിനിമ അരങ്ങേറ്റം. ഇപ്പോൾ മലയാളത്തിൽ താരം അത്ര സജീവമല്ലെങ്കിലും തെലുങ്കിലും തമിഴിലുമൊക്കെ സ്ഥിര സാന്നിധ്യമാണ് അനു.
ഇരുവരും നായികനായകൻമാരായെത്തുന്ന പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രത്തിൽ രണ്ടു പേരും ഒന്നിച്ചുള്ള ഇന്റിമേറ്റ് രംഗങ്ങളുണ്ട്. ബിഗ് സ്ക്രീനിന് പുറത്തും ഇരുവരും തമ്മിൽ നല്ല കെമിസ്ട്രിയാണെന്നാണ് പാപ്പരാസികളുടെ കണ്ടെത്തൽ. ഇരുവരും ഡേറ്റിംഗിലാണെന്ന തരത്തിലും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്നാൽ ഇത്തരം ഗോസിപ്പുകളെ അനു തള്ളിക്കളയുകയും ചെയ്തിരുന്നു.നടൻ അല്ലു അർജുന്റെ സഹോദരനും നടനുമായ അല്ലു സിരിഷുമായി അനു പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകളാണിപ്പോൾ പുറത്തുവരുന്നത്. സുനിൽ, വെണ്ണെല കിഷോർ, കേദർ ശങ്കർ എന്നിവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ടീസറും മുൻപ് പുറത്ത് വന്നിരുന്നു. നിരവധി ഇന്റിമേറ്റ്, റൊമാന്റിക് രംഗങ്ങൾ കോർത്തിണക്കി കൊണ്ടുള്ള ടീസറാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ടീസർ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു.
അല്ലു അരവിന്ദ് നിർമ്മിക്കുന്ന ചിത്രം നവംബർ നാലിനാണ് തീയേറ്ററുകളിലെത്തുക.രാകേഷ് സാഷി സംവിധാനം ചെയ്യുന്ന റൊമാന്റിക് എന്റർടെയ്നറായ ഉർവസിവൊ രാക്ഷസിവൊ എന്ന ചിത്രത്തിലാണ് സിരിഷും അനുവും ഒന്നിച്ചെത്തുന്നത്. നാനി നായകനായെത്തിയ മജ്നു ആയിരുന്നു അനുവിന്റെ ആദ്യ തെലുങ്ക് ചിത്രം. പിന്നീട് നിരവധി ചിത്രങ്ങളിൽ അനു നായികയായെത്തി. ശിവ കാർത്തികേയനൊപ്പം അഭിനയിച്ച നമ്മ വീട്ടു പിള്ളെ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമേരിക്കയിലെ ചിക്കാഗോയിലാണ് അനു ജനിച്ചത്. അനുവിന്റെ അച്ഛൻ തങ്കച്ചൻ ഇമ്മാനുവൽ മലയാള സിനിമ നിർമ്മാതാവായിരുന്നു.
മിഷ്കിൻ സംവിധാനം ചെയ്ത് വിശാൽ നായകനായെത്തിയ തുപ്പരിവാളനിലൂടെയായിരുന്നു അനു തമിഴിലെത്തിയത്. എന്നാൽ തമിഴിനേക്കാളും അനു തെലുങ്കിലാണ് ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിൽ മികച്ച അവസരങ്ങൾ ലഭിച്ചാൽ തിരികെയെത്തുമെന്ന് തെലുങ്ക് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ അനു മുൻപ് പറഞ്ഞിട്ടുണ്ട്. താരത്തിന്റെ മലയാളത്തിലേക്കുള്ള വരവ് പ്രതീക്ഷിച്ചിരിക്കുകയാണ് ആരാധകരിപ്പോൾ.മലയാളിയായ അനുവിന് ഇൻസ്റ്റഗ്രാമിലും ആരാധകരേറെയാണ്. മലയാളികളായ തങ്കച്ചൻ ഇമ്മാനുവലിന്റേയും നിമ്മി ഇമ്മാനുവലിന്റേയും മകളാണ് അനു.
Find out more: