കാമുകിക്ക് ഒപ്പം ലിവ് ഇൻ റിലേഷനിലേക്ക്; കടലിന്റെ കാഴ്ചകൾ ആസ്വദിച്ച് ജീവിതം മനോഹരമാക്കാൻ ഹൃത്വിക്- സബ താരങ്ങൾ!  ഇന്റീരിയർ ഡിസൈനറായ സുസനുമായുള്ള വിവാഹബന്ധം 2014-ൽ ആണ് വേർപിരിയുന്നത്,വേര്പിരിഞ്ഞ ശേഷവും നല്ല സുഹൃത്തുക്കളായി തുടരുന്ന രണ്ടുപേരും മക്കളായ ഹ്രേഹാൻ റോഷനും ഹൃദയ് റോഷനും നല്ല അച്ഛനും അമ്മയും കൂടി ആണ്. ഇപ്പോഴിതാ സബയുമായി ലിവിങ് ടുഗെദർ റിലേഷനിലേക്ക് ഹൃതിക് കടക്കുന്നു എന്നാണ് റിപ്പോർട്ട്. ഹൃത്വിക് കുറച്ചുകാലമായി സബയുമായി ഡേറ്റിംഗിലാണ് എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. മുംബൈയിലെ വീട്ടിൽ ഹൃത്വിക്കിന്റെ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷങ്ങൾക്കും ഇരുവരും ഒരുമിച്ചായിരുന്നു.ഹൃത്വിക് റോഷനും സബ ആസാദും തങ്ങളുടെ ബന്ധം കൂടുതൽ ദൃഢമാക്കുകയാണ്.





  പല പരിപാടികളിലും കുടുംബ സംഗമങ്ങളിലും ഒരുമിച്ചെത്തിയ സബയും ഹൃത്വിക് റോഷനും മുംബൈയിലെ മന്നത്ത് എന്ന കെട്ടിടത്തിലെ ഒരു അപ്പാർട്ട്‌മെന്റിൽ ലിവിങ് ടുഗെദറിലേക്ക് കടക്കുന്നു എന്ന് റിപ്പോർട്ട്. മൂന്ന് നിലകളിലായി വ്യാപിച്ചുകിടക്കുന്ന രണ്ട് അപ്പാർട്ട്‌മെന്റുകൾക്കായി ഹൃത്വിക് ഏകദേശം 100 കോടി രൂപ ചെലവഴിച്ചുവെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. സബയുടെയും ഹൃത്വിക്കിന്റെയും പുതിയ വീട് അറബിക്കടലിന്റെ സുന്ദരമായ കാഴ്ചകൾക്ക് അഭിമുഖമായിട്ടാണ് സ്ഥിചെയ്യുന്നത്. രണ്ട് അപ്പാർട്ട്മെന്റുകളും ചേർത്ത് ആകെ വിസ്തീർണ്ണം 38,000 ചതുരശ്ര അടിയാണ്. രണ്ടു യൂണിറ്റുകൾക്കും സ്വന്തമായി ലിഫ്റ്റ് സംവിധാനവും ഇതിനു പുറമേ 6500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഓപ്പൺ ടെറസുമുണ്ട്. ജുഹു-വെർസോവ ലിങ്ക് റോഡിന് സമീപമുള്ള മന്നത്തിലെ രണ്ട് അപ്പാർട്ട്‌മെന്റുകൾക്കായി 100 കോടി രൂപ ഹൃത്വിക് ചിലവിട്ടതായി റിപ്പോർട്ടിൽ പറയുന്നു.





  സെപ്തംബർ 30 ന് റിലീസ് ചെയ്ത വിക്രം വേദയിലാണ് ഹൃത്വിക് അവസാനമായി ബിഗ് സ്ക്രീനിൽ എത്തിയത്. പുഷ്കർ-ഗായത്രി സംവിധാനം ചെയ്ത ഇതിൽ സെയ്ഫ് അലി ഖാൻ, രാധിക ആപ്‌തെ എന്നിവരും ഉൾപ്പെടുന്നു. ഹൃത്വിക് ഇപ്പോൾ സിദ്ധാർത്ഥ് ആനന്ദിന്റെ ഫൈറ്റർ ചിത്രീകരണത്തിലാണ്, ദീപിക പദുക്കോണും അനിൽ കപൂറും ആണ് സഹതാരങ്ങൾ. സോണി റസ്ദാനും ഷീബ ഛദ്ദയും ഒന്നിച്ചഭിനയിച്ച സോങ് ഓഫ് പാരഡൈസിന്റെ ചിത്രീകരണം സബ അടുത്തിടെ പൂർത്തിയാക്കിയിരുന്നു.




  വിവാഹ മോചനത്തിന് ശേഷവും കുട്ടികൾക്കായി ഒന്നിച്ച് സമയം കണ്ടെത്തിയ ഹൃത്വിക് റോഷനും ഭാര്യ സൂസൻ ഖാനും നിറഞ്ഞ കൈയ്യടിയാണ് മുൻപ് സോഷ്യൽ മീഡിയ നൽകിയത്. കുട്ടികളുടെ സന്തോഷത്തിനും ആഗ്രഹത്തിനും വേണ്ടി ഇരുവരും ഒന്നിച്ചു യാത്രകൾ പോകാനും സമയം ചെലവിടാനും തയ്യാറായിരുന്നു. ഹൃത്വിക് സൂസനും മക്കൾക്കും ഒപ്പം അവധി അഘോഷിച്ചതിന്റെ ചിത്രങ്ങൾ ഒക്കെയും മുൻപ് വൈറൽ ആയിട്ടുണ്ട്.

Find out more: