തിരുവനന്തപുരം 654, കൊല്ലം 534, പത്തനംതിട്ട 153, ആലപ്പുഴ 532, കോട്ടയം 236, ഇടുക്കി 72, എറണാകുളം 914, തൃശൂർ 1103, പാലക്കാട് 188, മലപ്പുറം 993,, കോഴിക്കോട് 947, വയനാട് 111, കണ്ണൂർ 368, കാസർഗോഡ് 210 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 92,161 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,09,032 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെട്ടയം സ്വദേശി അബ്ദുൾ റഹിം (80), ആനാട് സ്വദേശി ശ്രീകുമാർ (60), നെയ്യാറ്റിൻകര സ്വദേശി മണികണ്ഠൻ (42), കൊല്ലം നീണ്ടകര സ്വദേശി രാമചന്ദ്രൻ (84), നീണ്ടകര സ്വദേശിനി വത്സല (70), പുന്തലത്താഴം സ്വദേശി ഹരിദാസ് (75), ഇടുക്കി തൊടുപുഴ സ്വദേശിനി തങ്കമണി (55), എറണാകുളം പെരുമ്പാവൂർ സ്വദേശിനി കമലം കുട്ടപ്പൻ (78), കുമ്പളങ്ങി സ്വദേശി ടി.എം. ഷമോൻ (44), മുളവൂർ സ്വദേശി മൊയ്ദീൻ (75), വേങ്ങൂർ സ്വദേശി കെ.കെ. രാജൻ (63), തൃശൂർ ചിറ്റിലപ്പള്ളി സ്വദേശിനി കൊച്ചു (62), ചാവക്കാട് സ്വദേശിനി മാഗി (46), എരുമപ്പെട്ടി സ്വദേശി രാമചന്ദ്രൻ (67), പരിയാരം സ്വദേശി ബാബു (47), കൊടുങ്ങല്ലൂർ സ്വദേശി ജമാൽ (56), എരുമപ്പെട്ട സ്വദേശിനി ഫാത്തിമ (70), പാലക്കാട് കൈറാടി സ്വദേശിനി ഖദീജ (65), മലപ്പുറം കുന്നപ്പള്ളി സ്വദേശി യൂസഫ് (65), കോഴിക്കോട് കൂരാചുണ്ട് സ്വദേശി വെള്ളൻ (80), കുതിരവട്ടം സ്വദേശിനി കമലാക്ഷി അമ്മ (91), കണ്ണൂർ പരിയാരം സ്വദേശി പദ്മനാഭൻ (65), നാറാത്ത് സ്വദേശിനി എ.പി. അയിഷ (71) കാസർഗോഡ് മുള്ളേരിയ സ്വദേശിനി സമീറ (36) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1376 ആയി.
അൺലോക്ക് 5ന്റെ ഭാഗമായി സിനിമാശാലകൾ, നീന്തൽ കുളങ്ങൾ, കായിക പരിശീലന കേന്ദ്രങ്ങൾ എന്നിവ തുറക്കുന്നതും നിയന്ത്രണങ്ങളോടെയുള്ള ഒത്തുചേരലുകൾ അനുവദിക്കുന്നതുമടക്കമുള്ള മാർഗ നിർദ്ദേശങ്ങൾ കേന്ദ്രം നേരത്തെ പുറത്തിറക്കിയിരുന്നു.സെപ്റ്റംബർ മാസം പുറത്തിറക്കിയ അൺലോക്ക് 5 മാർഗ നിർദ്ദേശങ്ങൾ നവംബർ 30 വരെ നീട്ടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതുസംബന്ധിച്ച് ഉത്തരവ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കി. നിലവിലെ നിയന്ത്രണങ്ങൾ തുടരുമെന്ന് ഉത്തരവിൽ പറയുന്നു. കഴിഞ്ഞ മാസം പുറത്തിറക്കിയ ഉത്തരവ് നീട്ടാൻ കേന്ദ്രം തീരുമാനിക്കുകയായിരുന്നു.
click and follow Indiaherald WhatsApp channel