48 വർഷം മുമ്പ് ചെലവായത് 12 ലക്ഷം രൂപ; അമൂൽ വൻ വിജയമാക്കിയ ക്ലാസിക് സിനിമ! ക്രൗഡ് ഫണ്ടിംഗ് പ്രയോജനപ്പെടുത്തി നി‍ർമിച്ച ചിത്രത്തിന് ഏകദേശം അഞ്ചു ലക്ഷം നിർമാതാക്കൾ ഉണ്ടെന്ന് പറയേണ്ടി വരും. ഇത്രയധികം പേരിൽ നിന്ന് പണം സമാഹരിച്ച് പിതിറ്റാണ്ടുകൾക്ക് മുമ്പ് നി‍ർമിച്ച സിനിമയാണിത്. . മൂന്ന് പതിറ്റാണ്ടിനിടയിൽ ആദ്യമായാണ് ഇന്ത്യൻ സിനിമകൾ കാൻ മേളയിൽ പ്രദ‍ർശനത്തിനെത്തുന്നത്. അതിലൊന്നാണ് ഏറെ ശ്രദ്ധേയമാകുന്നത്. 48 വർഷം മുമ്പ് തിയേറ്ററുകളിൽ റിലീസ് ചെയ്ത മന്തൻ എന്ന സിനിമ വ്യത്യസ്തമാകാൻ കാരണമുണ്ട്.
 കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ഒരു ഇന്ത്യൻ ചിത്രം ശ്രദ്ധേയമാവുകയാണ്. അവസാനം ഇന്ത്യയിലെമ്പാടുമുള്ള ക്ഷീരകർഷകർ ചിത്രത്തിൻ്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കാൻ തയ്യാറായി രംഗത്ത് വന്നു. അഞ്ച് ലക്ഷം കർഷകർ സിനിമയുടെ ബജറ്റിനായി രണ്ട് രൂപ വീതം അന്ന് സംഭാവന ചെയ്തു.


മൊത്തം 10 ലക്ഷം രൂപ സമാഹരിച്ചെടുത്ത സിനിമയാകട്ടെ വിജയവുമായി. സിനിമയുടെ അവസാന നിർമ്മാണ ചെലവ് ഏകദേശം 12 ലക്ഷം രൂപ മാത്രമാണ്. ഈ സിനിമയുടെ വിജയത്തിന് മറ്റൊരു വിജയവുമായി കൂടെ ബന്ധമുണ്ട്. അമുൽ എന്നറിയപ്പെടുന്ന ആനന്ദ് മിൽക്ക് യൂണിയൻ ലിമിറ്റഡിനെ ജനകീയമാക്കുന്നതിൽ ചിത്രത്തിൻ്റെ വിജയവും നിർണായകമായി. പ്രാദേശിക ബ്രാൻഡ് ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയമാക്കാൻ ഈ ഒറ്റ സിനിമക്കായി. കമ്പനി ഇപ്പോൾ 52,000 കോടി രൂപയുടെ ബ്രാൻഡാണ്. ഇന്ത്യയിലെ ആദ്യത്തെ ക്രൗഡ് ഫണ്ട് ചിത്രമാണ് മന്തൻ എന്നാണ് റിപ്പോർട്ടുകൾ. ശ്യാം ബെനഗലിന് പടത്തിന് ആവശ്യമായ പണം സ്വരൂപിക്കാൻ കഴിയില്ലായിരുന്നു എന്നതിനാൽ പൊതുജനങ്ങളിൽ നിന്ന്, ക്ഷീരകർഷകരിൽ നിന്ന് പണം സമാഹരിക്കുകയായിരുന്നു.. പല നിർമ്മാതാക്കളും ധനകാര്യ സ്ഥാപനങ്ങളും സിനിമ നിർമാണത്തിന് പണം നൽകാൻ വിസമ്മതിച്ചു. 
ക്ഷീരവിപ്ലവം പോലുള്ള ഒരു വിഷയമാണ് പ്രമേയമെന്നതിനാൽ കച്ചവട സാധ്യതകൾ ചോദ്യം ചെയ്യപ്പെട്ടു. ശ്യാം ബെനഗലിൻ്റെ സിനിമ 1976-ൽ ആണ് പുറത്തിറങ്ങിയത്. വെള്ളിയാഴ്ച കാനിലെ ബുനുവൽ തിയേറ്ററിൽ നടന്ന പ്രദർശനത്തിൽ ചിത്രത്തിലെ താരങ്ങളിലൊരാളായ നസിറുദ്ദീൻ ഷാ, ഭാര്യ രത്‌ന പഥക് ഷാ, എഫ്എച്ച്എഫ് പ്രസിഡൻ്റ് ശിവേന്ദ്ര സിംഗ് ദുംഗർപുർ എന്നിവർ എല്ലാം പങ്കെടുത്തിരുന്നു. ഇന്ത്യയിലെ ക്ഷീരവിപ്ലവമാണ് സിനിമക്ക് ആധാരം. സിനിമയുടെ കഥക്ക് പ്രചോദനമായ വർഗീസ് കുര്യൻ്റെ പെൺമക്കളും കാൻ പ്രദർശന വേദിയിൽ എത്തി. ഗിരീഷ് കർണാഡ്, കുൽഭൂഷൺ ഖർബന്ദ, മോഹൻ അഗാഷേ എന്നിവരോടൊപ്പം സ്മിതയും നസീറും അഭിനയിച്ച മന്ഥൻ കുറഞ്ഞ ബജറ്റിലെ ചിത്രമായിരുന്നു. ഇത് പ്രതീക്ഷച്ചതിലും മികച്ച വിജയമായി മാറി. ക്ഷീരവിപ്ലവമായിരുന്നു പ്രമേയം എങ്കിലും ബോക്‌സ് ഓഫീസിൽ വിജയിക്കുകയായിരുന്നു.

അഞ്ച് ലക്ഷം കർഷകർ സിനിമയുടെ ബജറ്റിനായി രണ്ട് രൂപ വീതം അന്ന് സംഭാവന ചെയ്തു. മൊത്തം 10 ലക്ഷം രൂപ സമാഹരിച്ചെടുത്ത സിനിമയാകട്ടെ വിജയവുമായി. സിനിമയുടെ അവസാന നിർമ്മാണ ചെലവ് ഏകദേശം 12 ലക്ഷം രൂപ മാത്രമാണ്. ഈ സിനിമയുടെ വിജയത്തിന് മറ്റൊരു വിജയവുമായി കൂടെ ബന്ധമുണ്ട്. അമുൽ എന്നറിയപ്പെടുന്ന ആനന്ദ് മിൽക്ക് യൂണിയൻ ലിമിറ്റഡിനെ ജനകീയമാക്കുന്നതിൽ ചിത്രത്തിൻ്റെ വിജയവും നിർണായകമായി. പ്രാദേശിക ബ്രാൻഡ് ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയമാക്കാൻ ഈ ഒറ്റ സിനിമക്കായി. കമ്പനി ഇപ്പോൾ 52,000 കോടി രൂപയുടെ ബ്രാൻഡാണ്. ഇന്ത്യയിലെ ആദ്യത്തെ ക്രൗഡ് ഫണ്ട് ചിത്രമാണ് മന്തൻ എന്നാണ് റിപ്പോർട്ടുകൾ. ശ്യാം ബെനഗലിന് പടത്തിന് ആവശ്യമായ പണം സ്വരൂപിക്കാൻ കഴിയില്ലായിരുന്നു എന്നതിനാൽ പൊതുജനങ്ങളിൽ നിന്ന്, ക്ഷീരകർഷകരിൽ നിന്ന് പണം സമാഹരിക്കുകയായിരുന്നു.. പല നിർമ്മാതാക്കളും ധനകാര്യ സ്ഥാപനങ്ങളും സിനിമ നിർമാണത്തിന് പണം നൽകാൻ വിസമ്മതിച്ചു. ക്ഷീരവിപ്ലവം പോലുള്ള ഒരു വിഷയമാണ് പ്രമേയമെന്നതിനാൽ കച്ചവട സാധ്യതകൾ ചോദ്യം ചെയ്യപ്പെട്ടു. ശ്യാം ബെനഗലിൻ്റെ സിനിമ 1976-ൽ ആണ് പുറത്തിറങ്ങിയത്.   

Find out more: