ഇന്ത്യയിൽ നിന്നും 192 മെട്രിക് ടൺ ചാണകം കുവൈറ്റ് വാങ്ങുന്നു; ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യ ഇടപാട് ഇങ്ങനെ! ജെയ്പൂർ കേന്ദ്രീകരിച്ചുള്ള കമ്പനിയാണ് ഭീമമായ തോതിൽ ചാണകം കുവൈറ്റിലേക്ക് കയറ്റി അയക്കുന്നത്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ഇത്തരത്തിലുള്ള ആദ്യത്തെ ഇടപാടാണ്. വിവാദങ്ങൾക്കിടെ ഇന്ത്യയിൽ നിന്നും 192 മെട്രിക് ടൺ ചാണകം വാങ്ങി കുവൈറ്റ്. ബിജെപി വക്താവ് നൂപുർ ശർമയുടെ പ്രവാചക നിന്ദ ഗൾഫ് രാജ്യങ്ങളിൽ കടുത്ത പ്രതിഷേധങ്ങൾക്ക് ഇടവച്ചിരുന്നു. ഖത്തർ അടക്കമുള്ള രാജ്യങ്ങൾ ഇന്ത്യയ്ക്കെതിരെ നിലപാട് സ്വീകരിച്ചിരുന്നു. ഇതിനിടെയാണ് കുവൈറ്റിന്റെ നടപടി. ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഒരു ഇടപാട് നടത്തുന്നത്.
കുവൈറ്റ് ആസ്ഥാനമായുള്ള ലാമോർ എന്ന കമ്പനി 192 മെട്രിക് ടൺ നാടൻ ചാണകത്തിന്റെ ഇറക്കുമതിക്ക് ഓർഡർ നൽകിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള നാടൻ പശുക്കളുടെ ചാണകം കുവൈറ്റ് ഇറക്കുമതി ചെയ്യുന്നത് ഇതാദ്യമാണെന്ന് കമ്പനി ഡയറക്ടർ പ്രശാന്ത് ചതുർവേദി പറഞ്ഞതായി ഇന്ത്യാ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ജയ്പൂരിലെ ടോങ്ക് റോഡിലെ ശ്രീ പിഞ്ജരപോൾ ഗോശാലയിൽ സ്ഥിതി ചെയ്യുന്ന സൺറൈസ് ഓർഗാനിക് പാർക്കിൽ കസ്റ്റംസ് വകുപ്പിന്റെ മേൽനോട്ടത്തിൽ ചാണകപ്പൊടി കണ്ടെയ്നറുകളിൽ പാക്ക് ചെയ്യുന്ന ജോലികൾ പുരോഗമിക്കുകയാണ്. ജയ്പൂർ ആസ്ഥാനമായുള്ള സൺറൈസ് അഗ്രിലാൻഡ് ആൻഡ് ഡെവലപ്‌മെന്റ് റിസർച്ച് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് ഈ ഓർഡർ ലഭിച്ചിരിക്കുന്നതെന്ന് ഓർഗാനിക് ഫാർമർ പ്രൊഡ്യൂസർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റ് അതുൽ ഗുപ്ത ഐഎഎൻഎസിനോട് പറഞ്ഞു.
അതിന്റെ ആദ്യ ചരക്ക് പോലെ ജൂൺ 15ന് കനകപുര റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെടുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. വിളകളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് പുറമെ, നാടൻ പശുവിന്റെ ചാണകം ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളുടെ ഉപയോഗം ഗുരുതരമായ രോഗങ്ങളിൽ നിന്ന് മനുഷ്യനെ മോചിപ്പിക്കുമെന്നും കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ രാജ്യങ്ങൾ നടത്തിയ നാടൻ പശുവിന്റെ ചാണകത്തെക്കുറിച്ചുള്ള ഗവേഷണ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മിക്ക രാജ്യങ്ങളും ഇന്ത്യയിൽ നിന്ന് ജൈവവളത്തിനൊപ്പം നാടൻ ചാണകവും ഇറക്കുമതി ചെയ്യാൻ തുടങ്ങിയത് ഇക്കാരണം കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ നിന്നുള്ള നാടൻ പശുക്കളുടെ ചാണകം കുവൈറ്റ് ഇറക്കുമതി ചെയ്യുന്നത് ഇതാദ്യമാണെന്ന് കമ്പനി ഡയറക്ടർ പ്രശാന്ത് ചതുർവേദി പറഞ്ഞതായി ഇന്ത്യാ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ജയ്പൂരിലെ ടോങ്ക് റോഡിലെ ശ്രീ പിഞ്ജരപോൾ ഗോശാലയിൽ സ്ഥിതി ചെയ്യുന്ന സൺറൈസ് ഓർഗാനിക് പാർക്കിൽ കസ്റ്റംസ് വകുപ്പിന്റെ മേൽനോട്ടത്തിൽ ചാണകപ്പൊടി കണ്ടെയ്നറുകളിൽ പാക്ക് ചെയ്യുന്ന ജോലികൾ പുരോഗമിക്കുകയാണ്. 2020-21 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്നുള്ള മൃഗ ഉൽപ്പന്നങ്ങളുടെ കയറ്റുമതി 27,155.56 കോടി രൂപയാണെന്നും ഗുപ്ത പറഞ്ഞു. ഇതുകൂടാതെ ജൈവവളത്തിന്റെ ആവശ്യം തുടർച്ചയായി വർധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. നാടൻ ചാണകപ്പൊടിയുടെ ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ ഈത്തപ്പഴത്തിന്റെ വലിപ്പത്തിലും ഉൽപാദനത്തിലും പ്രതീക്ഷിച്ച വർധനവ് കാണിക്കുന്നതായി കുവൈറ്റിലെ കാർഷിക ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഭീമൻ ഓഫർ ഇന്ത്യയെ തേടി എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിളകളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് പുറമെ, നാടൻ പശുവിന്റെ ചാണകം ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളുടെ ഉപയോഗം ഗുരുതരമായ രോഗങ്ങളിൽ നിന്ന് മനുഷ്യനെ മോചിപ്പിക്കുമെന്നും കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ രാജ്യങ്ങൾ നടത്തിയ നാടൻ പശുവിന്റെ ചാണകത്തെക്കുറിച്ചുള്ള ഗവേഷണ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മിക്ക രാജ്യങ്ങളും ഇന്ത്യയിൽ നിന്ന് ജൈവവളത്തിനൊപ്പം നാടൻ ചാണകവും ഇറക്കുമതി ചെയ്യാൻ തുടങ്ങിയത് ഇക്കാരണം കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Find out more: