ദിലീപിൻറെ ശബ്‍ദരേഖ പുറത്തുവിട്ട് ബാലചന്ദ്രകുമാർ! ടൻ ദിലീപിനെതിരെ പുതിയൊരു ശബ്‍ദരേഖ പുറത്ത് വിട്ടിരിക്കുകയാണ് ഗൂഢാലോചന കേസിലെ പ്രധാന സാക്ഷിയായ സംവിധായകൻ ബാലചന്ദ്രകുമാർ. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസന്വേഷിച്ച അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതികളായ ദിലീപും കൂട്ടുപ്രതികളും നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച വിധി പ്രസ്താവിക്കുമെന്ന് ഇന്നലെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 'ഒരാളെ തട്ടാൻ തീരുമാനിക്കുമ്പോൾ എപ്പോഴും ഗ്രൂപ്പിൽ ഇട്ട് തട്ടണം' എന്ന് ദിലീപ് പറയുന്നതാണ് ശബ്‍ദരേഖയിലുള്ളത്.






  നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലേണ്ട രീതിയെ കുറിച്ച് ദിലീപ് പറയുന്നതായി പരാമർശമുള്ള ശബ്‍ദരേഖയാണ് വിവിധ മാധ്യമങ്ങളിലൂടെ ബാലചന്ദ്രകുമാർ പുറത്തുവിട്ടത്.  അതേസമയം നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ താൻ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ദിലീപ് ഹൈക്കോടതിയിൽ ഇന്ന് രേഖാമൂലം അറിയിച്ചു. വധഗൂഢാലോചനക്കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്ന രേഖകളിലാണ് ദിലീപ് അഭിഭാഷകൻ മുഖേന ഇത് അറിയിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് മുൻ‌കൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി പറയാനിരിക്കുന്നത്. ഈ ശബ്ദരേഖയുടെ വിശദാംശങ്ങൾ പ്രോസിക്യൂഷൻ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. ഈ ശബ്‍ദസംഭാഷണം 2017 നവംബർ 15ന് ഉള്ളതാണെന്നാണ് ബാലചന്ദ്രകുമാർ മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്.






 ഒരുവർഷത്തേക്ക് ഫോൺ ഉപയോഗിക്കരുതെന്ന് ദിലീപിനോട് അനുജൻ അനൂപ് പറയുന്നതും ഈ ശബ്‍ദ രേഖയിലുണ്ട്. കൂടുതൽ ശബ്‍ദരേഖകൾ തൻറെ പക്കലുണ്ടെന്നും ബാലചന്ദ്രകുമാ‍ർ പറഞ്ഞിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലേണ്ട രീതിയെ കുറിച്ച് ദിലീപ് പറയുന്നതായി പരാമർശമുള്ള ശബ്‍ദരേഖയാണ് വിവിധ മാധ്യമങ്ങളിലൂടെ ബാലചന്ദ്രകുമാർ പുറത്തുവിട്ടത്. 'ഒരാളെ തട്ടാൻ തീരുമാനിക്കുമ്പോൾ എപ്പോഴും ഗ്രൂപ്പിൽ ഇട്ട് തട്ടണം' എന്ന് ദിലീപ് പറയുന്നതാണ് ശബ്‍ദരേഖയിലുള്ളത്. ഈ ശബ്ദരേഖയുടെ വിശദാംശങ്ങൾ പ്രോസിക്യൂഷൻ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. ഈ ശബ്‍ദസംഭാഷണം 2017 നവംബർ 15ന് ഉള്ളതാണെന്നാണ് ബാലചന്ദ്രകുമാർ മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്. ഒരുവർഷത്തേക്ക് ഫോൺ ഉപയോഗിക്കരുതെന്ന് ദിലീപിനോട് അനുജൻ അനൂപ് പറയുന്നതും ഈ ശബ്‍ദ രേഖയിലുണ്ട്.



അതേസമയം നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ താൻ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ദിലീപ് ഹൈക്കോടതിയിൽ ഇന്ന് രേഖാമൂലം അറിയിച്ചു. വധഗൂഢാലോചനക്കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്ന രേഖകളിലാണ് ദിലീപ് അഭിഭാഷകൻ മുഖേന ഇത് അറിയിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് മുൻ‌കൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി പറയാനിരിക്കുന്നത്. ഈ ശബ്ദരേഖയുടെ വിശദാംശങ്ങൾ പ്രോസിക്യൂഷൻ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. ഈ ശബ്‍ദസംഭാഷണം 2017 നവംബർ 15ന് ഉള്ളതാണെന്നാണ് ബാലചന്ദ്രകുമാർ മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്.

Find out more: