പ്രദേശത്തെ ഭൂരിപക്ഷം പേർക്കും കൊവിഡ് ബാധിച്ചു ഭേദപ്പെട്ടാൽ തനിയെ രോഗത്തിനെതിരെ പ്രതിരോധശേഷി കൈവരിക്കുമെന്ന 'ഹെർഡ് ഇമ്മ്യൂണിറ്റി' സിദ്ധാന്തത്തിനും ഏറെ പ്രചാരം ലഭിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ഫ്രാൻസിലെ ഒരു പ്രൊഫസർ ഇതു സംബന്ധിച്ച് വ്യത്യസ്തമായ ഒരു പരീക്ഷണം നടത്തിയത്.കൊവിഡ് 19 മഹാമാരിയ്ക്കെതിരെയുള്ള വാക്സിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിലെത്തുമ്പോഴും പലരും ചോദിക്കുന്ന ചോദ്യമാണ് കൊവിഡ് 19 രണ്ടാമതും ബാധിക്കുമോ എന്ന്. രാജ്യത്തെ ജനസംഖ്യയിൽ മിക്കവർക്കും കൊവിഡ് വന്നു ഭേദപ്പെട്ടു പോയാൽ പിന്നീട് രോഗം വരില്ലെന്ന സിദ്ധാന്തവുമായി യുകെ അടക്കമുള്ള രാജ്യങ്ങൾ ഹെർഡ് ഇമ്മ്യൂണിറ്റിയുണ്ടാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇതിനായി രാജ്യം തുറന്നു കൊടുത്ത പല രാജ്യങ്ങൾക്കും രോഗം നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ കടുത്ത നടപടികളിലേയ്ക്ക് കടക്കേണ്ടി വന്നു. ആദ്യഘട്ടത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താതിരിക്കുകയും 46555 പേർ മരിക്കുകയും ചെയ്ത യുകെ അടുത്ത ലോക്ക്ഡൗൺ പ്രഖ്യാപിച്ചു കഴിഞ്ഞു.


  ശരീരത്തിലെ ആൻ്റിബോഡികൾ, വീണ്ടും രോഗം ബാധിക്കാനുള്ള സാധ്യത, ഹെർഡ് ഇമ്മ്യൂണിറ്റി എന്നിവ സംബന്ധിച്ച കണ്ടെത്തലിനായിരുന്നു പരീക്ഷണം നടത്തിയത്. കൊവിഡ് 19 ഏറ്റവും ഗുരുതരമാകാൻ സാധ്യതയുള്ള വിഭാഗത്തിൽപ്പെട്ട 69കാരനാണ് അദ്ദേഹം.ഇതിനിടയിലാണ് കൊവിഡ്19 രണ്ടാമതും ബാധിക്കുമോ എന്ന കാര്യത്തിൽ പുതിയ ഗവേഷണവുമായി റഷ്യയിലെ നോവോസിബിർസ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലിനിക്കൽ ആൻ്റ് എക്സ്പെരിമെൻ്റൽ മെഡിസിനിലെ പ്രൊഫസർ അലക്സാണ്ടർ ചെപുർണോവ് രംഗത്തെത്തിയത്.ആശുപത്രിവാസമില്ലാതെ തന്നെ വൈറസ് ബാധയിൽ നിന്ന് സുഖം പ്രാപിക്കാൻ അദ്ദേഹത്തിനായി. പിന്നീട് രോഗമുക്തി നേടിയ ശേഷം മനപൂർവം വൈറസ്ബാധയേൽക്കാൻ പ്രൊഫസർ തീരുമാനിക്കുകയായിരുന്നു. ശരീരത്തിലെ ആൻ്റിബോഡികളുടെ പ്രവർത്തനം അറിയുകയായിരുന്നു ലക്ഷ്യം. കൊവിഡ് പ്രതിരോധ ആൻ്റിബോഡികൾ എത്രത്തോളം ശക്തമാണെന്നും അവ എത്ര കാലം ശരീരത്തിൽ നിലനിൽക്കുന്നു എന്നറിയുകയയുമായിരുന്നു പരീക്ഷണത്തിൻ്റെ ഉദ്ദേശമെന്ന് ഗവേഷകർ പറയുന്നു.



  ഫെബ്രുവരി മാസത്തിൽ ഫ്രാൻസിലേയ്ക്കുള്ള ഒരു യാത്രയ്ക്കിടയിലായിരുന്നു അദ്ദേഹത്തിന് ആദ്യം കൊവിഡ് 19 ബാധിച്ചത്.മാസ്ക് ധരിച്ചുകൊണ്ട് രോഗികളിൽ നിന്ന് കൊവിഡ് ബാധിക്കാൻ സാധ്യതയുണ്ടോയെന്നായിരുന്നു പരീക്ഷണം. രോഗം ആദ്യം വന്ന് ആറ് കൃത്യം മാസത്തിനു ശേഷം വീണ്ടും രോഗലക്ഷണങ്ങൾ പ്രത്യേക്ഷപ്പെട്ടതായി ഡോക്ടർ പറഞ്ഞു. തുടക്കത്തിൽ തൊണ്ടവേദനയായിരുന്നു വന്നത്. രണ്ടാം തവണ രോഗം ബാധിച്ചപ്പോൾ അദ്ദേഹത്തെ ആശുപത്രിയിൽ കിടത്തി ചികിത്സിക്കേണ്ടതായും വന്നു. കടുത്ത പനിയ്ക്കു പുറമെ രുചി നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ടായി.



  തുടർന്ന് നടത്തിയ ഒരു സിടി സ്കാനിൽ ശ്വാസകോശങ്ങൾക്കകത്ത പ്രശ്നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തിയെങ്കിലും ന്യൂമോണിയ ബാധയെത്തുടർന്ന് ചികിത്സ തുടരേണ്ടതായി വന്നു. തുടർന്ന് രണ്ടാഴ്ചയോളം അദ്ദേഹം ചികിത്സയിലായിരുന്നു.കൊവിഡ് 19 ബാധിച്ചു മൂന്നാം മാസം മുതൽ ശരീരത്തിൽ ആൻ്റിബോഡികൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് പ്രൊഫസർ റഷ്യൻ മാധ്യമങ്ങളോട് വിശദീകരിച്ചത്. അതിനു ശേഷമായിരുന്നു സ്വയം രോഗബാധയേൽക്കാനുള്ള സാധ്യത അദ്ദേഹം പരീക്ഷിച്ചത്. മഹാമാരിയ്ക്കെതിരെ ഫലപ്രദമായ വാക്സിൻ വേണ്ടിവരുമെന്നും എല്ലാ വാക്സിനുകളും ഫലം ചെയ്യണമെന്നില്ലെന്നുമാണ് ഗവേഷകർ കണ്ടെത്തിയത്. പല തവണ ഉപയോഗിക്കാൻ കഴിയുന്ന വാക്സിനുകളാണ് വേണ്ടതെന്നും അഡിനോവൈറൽ വെക്ടർ വാക്സിനുകൾ ഒരിക്കൽ ശരീരം പുറന്തള്ളിയാൽ ഒന്നിൽ കൂടുതൽ തവണ ശരീരത്തിൽ പ്രവർത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.തനിയെ രോഗം ബാധിച്ചുണ്ടാകുന്ന ഹെർഡ് ഇമ്മ്യൂണിറ്റി വഴി മഹാമാരി അവസാനിപ്പിക്കാമെന്ന വിശ്വാസം വേണ്ടെന്നാണ് ഡോക്ടർ നടത്തിയ പരീക്ഷണത്തിലൂടെ ഗവേഷകർ തെളിയിച്ചത്.

Find out more: