കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപെട്ടു മമത ബാനർജിയുടെ അനന്തരവനെതീരെ  വീണ്ടും ചോദ്യം ചെയ്യൽ നടപടി! ചോദ്യം ചെയ്യലിന് ഹാജരാകാൻ അഭിഷേകിന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നിർദ്ദേശം നൽകി. അഭിഷേകിന്റെ ഭാര്യ രുജിര ബാനർജിയെയും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്. പശ്ചാമ ബംഗാൾ കൽക്കരി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മമത ബാനർജിയുടെ അനന്തരവനും എംപിയുമായി അഭിഷേക് ബാനർജിയെ വീണ്ടും ചോദ്യം ചെയ്യും. "ഞാൻ സുപ്രീംകോടതിയെ സമീപിക്കും. ആ വഴി എനിക്കു മുന്നിൽ തുറന്നിരിക്കുകയാണ്. രാജ്യത്തെ നിയമ വ്യവസ്ഥയിൽ വിശ്വാസമുണ്ട്." കേസ് പശ്ചി ബംഗാളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ കൊൽക്കത്തയിൽ വെച്ച് ചോദ്യം ചെയ്യണമെന്നാണ് അഭിഷേകിന്റെ ആവശ്യം.






  കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അഭിഷേക് ഡൽഹിയിൽ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. "കൊൽക്കത്തയിൽ ഒരു ഇഡി ഓഫീസ് ഉണ്ട്. നിങ്ങൾക്ക് നേരത്തെ വിളിച്ചിട്ടുള്ളതുപോലെ എത്ര തവണ വേണമെങ്കിലും വിളിക്കാം. എനിക്ക് മറയ്ക്കാൻ ഒന്നും ഇല്ലാത്തതിനാൽ ഞാൻ അവിടെ വരും." അഭിഷേക് പറഞ്ഞു. കണ്ണ് ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടർ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ഡൽഹിക്ക് പോകുകയാണെന്ന് അഭിഷേക് പറഞ്ഞു. കൊൽക്കത്ത വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഈസ്റ്റേൺ കോൾഫീൽഡിന്റെ രണ്ട് ഖനികളിൽ അനധികൃത ഖനനവും കൽക്കരി മോഷണവും ആരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.






  തൃണമൂൽ നേതാക്കൾക്ക് കൽക്കരി മാഫിയ പണം നൽകാറുണ്ടെന്ന് നേരത്തെ ആരോപിക്കപ്പെട്ടിരുന്നു. തന്റെ അനന്തിരവനേയും കുടുംബത്തെയും ഉപദ്രവിക്കാൻ കേന്ദ്രം കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കുകയാണെന്ന് മമത നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം  മണിപ്പൂരിൽ മുഖ്യമന്ത്രിയായി എൻ ബിരേൻ സിങിന് രണ്ടാമൂഴം. ബിജെപി നിയമസഭാ കക്ഷി യോഗമാണ് ബിരോൻ സിങ് തന്നെ തുടരട്ടെ എന്ന തീരുമാനമെടുത്തത്. മണിപ്പൂരിലെ കേന്ദ്ര നിരീക്ഷകളായ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, നിയമമന്ത്രി കിരൺ റിജ്ജു എന്നിവരാണ് പ്രഖ്യാപനം നടത്തിയത്.മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായിട്ടാണ് തീരുമാനമെടുത്തതെന്ന് നിർമല സീതാരാമൻ പറഞ്ഞു. "ബിജെപിയുടെ തീരുമാനം മണിപ്പൂരിന് സുസ്ഥിരവും ഉത്തരവാദിത്തമുള്ളതുമായ ഒരു സർക്കാർ ഉറപ്പാക്കും. 





  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ട്" - എന്നും അവർ വ്യക്തമാക്കി.മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് പത്ത് ദിവസങ്ങൾക്ക് ശേഷമാണ് ബിജെപി നേതൃത്വം മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്.തെരഞ്ഞെടുപ്പിൽ വിജയം നേടിയതോടെ ബിരേൻ സിങ്, ബിശ്വജിത് സിങ് , യുംനം ഖേംചന്ദ് എന്നീ മുതിർന്ന നേതാക്കൾ രംഗത്തുവന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ലെങ്കിലും ബിരേൻ സിങ് തന്നെയാണ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. ആദ്യമായിട്ടാണ് ബിജെപി മണിപ്പൂരിൽ അധികാരത്തിലെത്തുന്നത്. 15 വർഷം തുടർച്ചയായി മണിപ്പൂർ ഭരിച്ച കോൺഗ്രസിന് ഇത്തവണ രണ്ടക്കം പോലും എത്താനായില്ല.

Find out more: