കിടിലൻ ലുക്കിൽ ഞെട്ടിച്ച രണ്ടു താരങ്ങൾ! നടീനടന്മാരെ സംബന്ധിച്ച് മത്സരക്കളമാണ് സിനിമ മേഖല. സ്വയം നവീകരിച്ചും മത്സരിച്ചും മുന്നേറിയാൽ മാത്രമേ ഇവിടെ നിലിൽക്കാനാകു എന്ന് സിനിമയുടെ ഓരോ മേഖലയിലുമുള്ളവക്ക് അറിയാം. അതുകൊണ്ടു തന്നെ തങ്ങളുടെ ശരീരത്തെ കഥാപാത്രങ്ങൾക്കായി ഉടച്ചു വാക്കുകയാണ് ഓരോരുത്തരും. ചിലർ കഥാപാത്രങ്ങൾക്കായി ശക്തമായ ഡയറ്റും വ്യായാമവുമായി ലുക്കിൽ മാറ്റം സൃഷ്ടിക്കുന്നു. അതേ സമയം പതിവ് ലുക്കിൽ നിന്നും മാറി കൂടുതൽ എനർജെറ്റിക്കാവുകയാണ് മറ്റ് ചിലർ. വ്യക്തി ജീവിതത്തിലും സിനിമ ജീവിതത്തിലും തിരിച്ചുവരവിൻ്റെ പാതയിലാണ് നടൻ ചിമ്പു. ഈ നടൻ ഇനി സിനിമയിലുണ്ടാവില്ലെന്നും അയാളുടെ കഥ കഴിഞ്ഞെന്നും പലരും പറഞ്ഞിടത്തുനിന്നുമാണ് അഭിനയത്തിലും ആകാരത്തിലും പുത്തൻ ശൈലിയോടെ ചിമ്പു തിരിച്ചെത്തിയത്. മാനാട്, വെന്ത് തണിന്തത് കാട്, പത്ത് തല എന്നീ ചിത്രങ്ങളിലൂടെ തമിഴകത്തെ തൻ്റെ സിംഹാസനം തിരിച്ചു പിടിച്ചിരിക്കുകയാണ് താരം. ഇടക്കാലത്ത് തിയറ്ററിലെ തുടർ ഫ്ലോപുകളും വ്യക്തി ജീവിതത്തിലെ വിവാദങ്ങളും ചിമ്പുവിനെ വളരെ തളർത്തിയിരുന്നു.
പിന്നീട് ആത്മീയവും ശാരീരകവുമായ മാറ്റങ്ങളിലൂടെ കടന്നു പോയ താരം 39 കിലോ ശരീര ഭാരം കുറച്ചാണ് ഇപ്പോൾ കാണുന്ന മേക്കോവറിലേക്കെത്തിയത്. 109 കിലോയിൽ നിന്നുമാണ് 70 ലേക്ക് ചിമ്പു എത്തിയത്. മാനാടിലൂടെ ബോക്സോഫീസിൽ തൻ്റെ ഇടം പിടിച്ചെടുത്ത താരത്തിനായി വലിയ സിനിമകളാണ് അണിയറയിലൊരുങ്ങുന്നത്. വ്യത്യസ്തമാർന്ന കഥാപാത്രങ്ങൾക്കായി ഏതറ്റം വരെയും പോകുന്ന നടനാണ് വിക്രം. സേതു, പിതാമഹൻ, അന്ന്യൻ, ദൈവതിരുമകൻ, ഐ തുടങ്ങിയ ചിത്രങ്ങളിൽ പ്രേക്ഷകർ അതു കണ്ടതാണ്. മറ്റൊരു നടനും സാധ്യമാകാത്ത വിധമുള്ള മേക്കോവറുകളായിരുന്നു വിക്രം നടത്തിട്ടുള്ളത്. ഇതുവരെ കാണാത്ത വൻ മേക്കോവറിലെത്തി വിക്രം വീണ്ടും ഞെട്ടിക്കുന്ന സിനിമയാണ് തങ്കലാൻ.
കഥാപാത്രത്തിനായി എക്സ്ട്രീം ഡെഡിക്കേഷനാണ് വിക്രമിൻ്റെ ഭാഗത്തുനിന്നുമുള്ളത്. അതിശക്തനായ നായകന്മാരെ അവതരിപ്പിച്ച താരം വളരെ മെലിഞ്ഞ് തങ്കലാനായി പുത്തൻ ലുക്ക് തന്നെ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. വിക്രമിൻ്റെ കരിയറിൽ തന്നെ ഏറ്റവും കൂടുതൽ പ്രതീക്ഷ അർപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പാ രഞ്ജിത്താണ്. മാളവിക മോഹനൻ, പാർവതി തിരുവോത്ത് എന്നിവരാണ് നായികമാരാകുന്നത്. അതുപോലെ തന്നെ കോളിവുഡിലെ ശ്രദ്ധേയ താരം റോബോ ശങ്കറിൻ്റെ മേക്കോവറാണ് സമീപകാലത്ത് പ്രേക്ഷകരെ ഞെട്ടിച്ചത്.
നടൻ്റെ ഇപ്പോഴത്തെ മെലിഞ്ഞ ലുക്ക് കണ്ട് ആരാധകർ ആരോഗ്യനിലയെക്കുറിച്ച് ആശങ്കപ്പെടാൻ തുടങ്ങി. എന്നാൽ പുതിയ തമിഴ് സിനിമയിലെ കഥാപാത്രത്തിനായി താരം ശരീരഭാരം കുറച്ചതാണെന്ന് റോബോ ശങ്കറിൻ്റെ ഭാര്യ പ്രിയങ്ക സമീപകാലത്ത് നൽകിയ അഭിമുഖത്തിൽ അറിയിച്ചിരുന്നു. റോബോ ശങ്കറിൻ്റെ ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ലെന്ന് അവർ പറഞ്ഞു. ഏകദേശം 30 കിലോ ഭാരമാണ് റോബോ ശങ്കർ കുറച്ചത്. രജനികാന്ത് നായകനായി അഭിനയിച്ച പടയപ്പയിൽ ജൂനിയർ ആർട്ടിസ്റ്റായി കാമറക്കു മുന്നിലെത്തിയ റോബോ ശങ്കർ പിന്നീട് സപ്പോർട്ടിംഗ് റോളുകളിലൂടെ തിളങ്ങി.
Find out more: