വിവാഹ ജീവിതത്തിന്റെ പേരിൽ എന്നും വിമർശിക്കപ്പെട്ട ഒരു നടി മലയാളത്തിലുണ്ടെങ്കിൽ അത് കാവ്യ മാധവൻ തന്നെയാണ് എന്ന് നിസംശയം പറയാൻ സാധിയ്ക്കും. ബാലതാരമായി കാവ്യ സിനിമാ ലോകത്ത് വന്ന കാലം മുതലേ പ്രേക്ഷകർ നടിയെ ആഘോഷിച്ചിരുന്നു. അവിടെ നിന്ന് നായികയായി വളർന്നപ്പോഴും, മലയാളികളുടെ പ്രിയപ്പെട്ടവളായി. ആദ്യ വിവാഹം വരെയും കാവ്യയെ സ്‌നേഹിക്കുന്നവർ മാത്രമായിരുന്നു കേരളക്കരയിൽ. എന്നാൽ ആ ദാമ്പത്യ ജീവിതം പരാജയപ്പെട്ടതോടെ പലതരത്തിലുള്ള ഗോസിപ്പുകളും വന്നു. ചിലർ കാവ്യയെ തെറ്റ് പറഞ്ഞും രംഗത്തെത്തി.
ഈ ഫോട്ടോ ആരാധകർക്ക് അപരിചിതമല്ല. അച്ഛനും അമ്മയ്ക്കും ചേട്ടനും ഒപ്പം നിൽക്കുന്ന കാവ്യയുടെ കുട്ടിക്കാല ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുള്ളതാണ്. എന്നാലും പെട്ടന്ന് എന്താണ് ഈ ചിത്രം ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത് എന്ന സംശയത്തിലാണ് ആരാധകർ. ലവ് ഇമോജി മാത്രമാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി നൽകിയത്. വിമർശനങ്ങളെയും ഗോസിപ്പുകളെയും വകവയ്ക്കാതെ കാവ്യ വീണ്ടും സിനിമയിൽ സജീവമായിരുന്നു. ദിലീപ് - മഞ്ജു വാര്യർ ബന്ധം വിവാഹമോചനത്തിൽ അവസാനിച്ചതോടെ കാവ്യയ്ക്ക് എതിരെയുള്ള ശത്രുക്കളുടെ എണ്ണവും കൂടി. ദിലീപുമായുള്ള രണ്ടാം വിവാഹവും നടിയുടെ ഇമേജിനെ കാര്യമായി ബാധിച്ചിരുന്നു. എന്നാൽ ഒന്നിനോടും പ്രതികരിക്കാതെ, സിനിമയിൽ നിന്നും അഭിനയത്തിൽ നിന്നും എല്ലാം പൂർണമായി അകന്ന് തന്റെ സ്വകാര്യ ജീവിതം ആസ്വദിയ്ക്കുകയാണ് നടി ഇപ്പോൾ.
അടുത്തിടെയാണ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി സംവദിക്കാൻ തുടങ്ങിയത്. കമന്റ് ബോക്‌സ് ഓഫ് ചെയ്ത് വച്ച് തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. അപൂർവ്വമായി സംഭവിക്കുന്ന ഒന്നായതുകൊണ്ട് കാവ്യ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വളരെ പെട്ടന്ന് ശ്രദ്ധ നേടാറുമുണ്ട്. വിവാഹ ജീവിതത്തിന്റെ പേരിൽ എന്നും വിമർശിക്കപ്പെട്ട ഒരു നടി മലയാളത്തിലുണ്ടെങ്കിൽ അത് കാവ്യ മാധവൻ തന്നെയാണ് എന്ന് നിസംശയം പറയാൻ സാധിയ്ക്കും. അതെ, ആദ്യത്തെ വിവാഹം പരാജയപ്പെട്ടതുമുതലാണ് കാവ്യയ്ക്ക് ഹേറ്റേഴ്‌സ് വന്നു തുടങ്ങിയത്. ഇപ്പോഴിതാ പഴയൊരു കുടുംബ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് എത്തിയിരിക്കുകയാണ് നടി.
click and follow Indiaherald WhatsApp channel